Jump to content

ഇഷ്ടി (സംസ്കൃത ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഷ്ടി
ഇഷ്ടി പോസ്റ്റർ
സംവിധാനംപ്രഭ
രചനപ്രഭ
കഥപ്രഭ
തിരക്കഥപ്രഭ
അഭിനേതാക്കൾനെടുമുടി വേണു, ആതിരപട്ടേൽ
സംഗീതംകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംഎൽദോ ഐസക്
ചിത്രസംയോജനംബി. ലെനിൻ
റിലീസിങ് തീയതി2016
രാജ്യംഇന്ത്യ
ഭാഷസംസ്കൃതം

2016 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച സംസ്കൃത ചലച്ചിത്രമാണ് ഇഷ്ടി. ദീർഘകാലം സംസ്കൃത അധ്യാപകനായിരുന്ന പ്രഭയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. മലയാള കവി അക്കിത്തം ആദ്യമായി ഗാനരചന നടത്തിയ ചിത്രം കൂടിയാണിത്. രാജ്യാന്തര മൽസരവിഭാഗത്തിലും ഇഷ്ടി മൽസരിക്കുന്നുണ്ട്. കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ തെരഞ്ഞെടുക്കാത്തത് വിവാദമായിരുന്നു.

പ്രമേയം

[തിരുത്തുക]

1930കളിൽ വി.ടി. ഭട്ടതിരിപ്പാട് നടത്തിയ ചെറുത്തുനിൽപ്പിന്റെ ചുവടുപിടിച്ചാണ് ഇഷ്ടി നിർമ്മിച്ചിരിക്കുന്നത്. നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ 1930കളിലുണ്ടായ ചെറുത്തുനിൽപുകളുടെ കഥയാണ് ഈ സിനിമ പറയുന്നത്. അകത്തളങ്ങളിൽ അടിച്ചമർത്തപ്പെടുന്നവരുടെ കഥ ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ.

അഭിനേതാക്കൾ

[തിരുത്തുക]

നെടുമുടി വേണു, ആതിരപട്ടേൽ എന്നിവരണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്ഷ്മി ഗോപകുമാർ, എ. അനൂപ്, പി.ആർ. ജിജോയ്, പ്രജില, മീനാക്ഷി, പ്രീജ മധുസൂദനൻ, വാസൻ, ടി.എം. ദയാനന്ദൻ, തുടങ്ങിയവരും ചിത്രത്തിലുണ്ട്.[1] ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയമുള്ളതിനാലാണ് ദേശീയ അവാർഡ് ലഭിക്കാതെപോയതെന്ന് ചിത്രത്തിന്റെ എഡിറ്റർകൂടിയായ ബി. ലെനിൻ അഭിപ്രായപ്പെട്ടിരുന്നു. [2]

അവലംബം

[തിരുത്തുക]
  1. http://www.manoramanews.com/daily-programs/sakalakala/Ishti-getting-applied-world-wide.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-22. Retrieved 2016-11-24.