ഇസബെലിയ
ഇസബെലിയ | |
---|---|
Isabelia virginalis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Asparagales |
Family: | Orchidaceae |
Subfamily: | Epidendroideae |
Tribe: | Epidendreae |
Subtribe: | Laeliinae |
Genus: | Isabelia Barb.Rodr. |
Type species | |
Isabelia virginalis | |
Species[1] | |
Synonyms[1] | |
ഒരു ഓർക്കിഡ് ജനുസ്സാണ് ഇസബെലിയ. ഇവ ബ്രസീലിന്റെ വടക്കുകിഴക്ക് മുതൽ അർജന്റീന വരെ വ്യാപിച്ചിരിക്കുന്നു. അവ കോൺസ്റ്റാന്റിയ ജനുസ്സുമായി അടുത്ത ബന്ധമുള്ളതാണ്. ഒരു നൂറ്റാണ്ടിലധികമായി ഇസബെലിയ ഒരു സ്പീഷിസ് മാത്രമുള്ള ഒരു ജനുസ്സായിരുന്നു. എന്നിരുന്നാലും 1968-ഓടെ ഇത് നിയോലൗച്ചിയ ജനുസ്സുമായി ലയിച്ചു. കൂടാതെ 2001-ൽ സോഫ്രോണിറ്റെല്ല എന്ന മൂന്നാമത്തെ ജനുസ്സും ഇതിലേക്ക് ചേർത്തു. ഈ ജനുസ്സിന്റെ പേര് ചുരുക്കി ഐസ എന്നാണ് കൾട്ടിവേഷനിലുപയോഗിക്കുന്നത്. [2]
വിതരണം
[തിരുത്തുക]ഇസബെലിയ അധിസസ്യം അല്ലെങ്കിൽ അപൂർവ്വമായി റുപികോളസ് സ്പീഷിസുകളാണ്. അവ യാദൃച്ഛികമായി കാണപ്പെടുന്നുവെങ്കിലും സാധാരണയായി വലിയ കോളനികളായി വളരുന്നു. ബ്രസീലിലെ അറ്റ്ലാന്റിക് വനത്തിൽ വടക്കൻ ബഹിയ മുതൽ റിയോ ഗ്രാൻഡെ ഡോ സുൾ വരെ, സെറാ ഡോ മാറിന്റെ ഈർപ്പമുള്ള ചരിവുകളിലും വരണ്ട വനങ്ങളിലും സമുദ്രനിരപ്പിൽ നിന്ന് ആയിരത്തി അഞ്ഞൂറ് മീറ്റർ വരെ ഉയരത്തിൽ ബ്രസീലിയൻ പീഠഭൂമിയിലും ഇവ കാണപ്പെടുന്നു. ഐ. വിർജിനാലിസ് പരാഗ്വേയിലും അർജന്റീനയുടെ വടക്കുഭാഗത്തും കാണപ്പെടുന്നു.
References
[തിരുത്തുക]- This article incorporates material from the Citizendium article "ഇസബെലിയ", which is licensed under the Creative Commons Attribution-ShareAlike 3.0 Unported License but not under the GFDL.
- ↑ 1.0 1.1 Kew World Checklist of Selected Plant Families
- ↑ Alphabetical List of Standard Abbreviations for Natural and Hybrid Generic Names, 2017, Royal Horticultural Society.
External links
[തിരുത്തുക]- Media related to Isabelia at Wikimedia Commons
- Isabelia എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.