ഇസ്ഫാനാ
ഇസ്ഫാനാ Исфана | |
---|---|
Town | |
The sign in the northwestern corner of Isfana | |
Country | Kyrgyzstan |
Region | Batken Region |
District | Leilek District |
City status | 2001 |
• Mayor | Mukhtar Anarbotoyev |
• Town | 2.52 ച.കി.മീ.(0.97 ച മൈ) |
ഉയരം | 1,320 മീ(4,330 അടി) |
(2009)[1] | |
• Town | 27,962 |
• ജനസാന്ദ്രത | 11,000/ച.കി.മീ.(29,000/ച മൈ) |
• നഗരപ്രദേശം | 18,244 |
സമയമേഖല | UTC+6 (KGT) |
Postal code | 720400[2] |
ഏരിയ കോഡ് | +996 3656 |
വെബ്സൈറ്റ് | http://www.isfana.org/ |
ഇസ്‍ഫാനാ (Kyrgyz: Исфана; ഉസ്‍ബെക്: Isfana, Исфана; റഷ്യൻ: Исфана) ബാറ്റ്കെൻ മേഖലയുടെ പടിഞ്ഞാറേ അറ്റത്തുള്ള കിർഗിസ്ഥാനിലെ ഒരു പട്ടണമാണ്. ഫെർഗാനാ താഴ്വരയുടെ വക്കിലായാണിതു സ്ഥിതി ചെയ്യുന്നത്. ഈ താഴ്വരയുടെ മൂന്നു ഭാഗങ്ങളും ചുറ്റി താജിക്കിസ്ഥാൻ നിലകൊള്ളുന്നു.
ലെയ്‍ലെക് ജില്ലയുടെ ഭരണകേന്ദ്രമാണ് ഇസ്‍ഫാനാ. ഇവിടെയുള്ള മറ്റു വില്ലേജുകളായ മിർസ-പാറ്റ്ച, സമത്, ചിംഗെൻ, ടയ്‍ലാൻ, അക്-ബുലാക്, ഗോൾബോ എന്നിവയും ഇസ്‍ഫാനായിലെ മേയറുടെ ഓഫീസാണ് ഭരിക്കുന്നത്. പട്ടണത്തിലെ ഓഫീസ് വെബ്‍സൈറ്റിലെ വിവരങ്ങൾ പ്രകാരം ഈ പട്ടണത്തിലെയും സമീപ ഗ്രാമങ്ങളിലെയുമുൾപ്പെടെയുള്ള ആകെ ജനസംഖ്യ ഏകദേശം 28,085. ഇസ്‍ഫാനാ പട്ടണത്തിലെ മാത്രം ജനസംഖ്യ 18,200 ആണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ഇസ്‍ഫാനാ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാശങ്ങൾ 39°50′14″N 69°32′0″E ആണ്. ബാറ്റ്കെൻ മേഖലയുടെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇസ്‍ഫാനാ, സമുദ്രനിരപ്പിൽ നിന്ന് 1,320 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ മൂന്നു വശങ്ങളും പർവ്വതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. എല്ലാ പർവ്വതങ്ങളും പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം ദൂരെയാണ്. ഈ പർവ്വതങ്ങളിൽ ഏറ്റവും വലുത് തുർക്കിസ്ഥാൻ നിരകളാണ്.
ചരിത്രം
[തിരുത്തുക]"ഇസ്‍ഫാനാ" എന്ന പദം പദം "അസ്ബാനികാറ്റ", "അസ്ബാനികെൻറ്" അല്ളെങ്കിൽ "അസ്‍പാനാകെൻറ്" എന്ന സോഗ്‍ദിയൻ പദത്തിൽ നിന്നാണെന്നു പൊതുവേ വിശ്വസിക്കപ്പെടുന്നു. ഈ പദത്തിൻറെ അർത്ഥം "കുതിരകളുടെ നാട്" എന്നാണ്. ഇസ്‍ഫാനാ ഒൻപതാം നൂറ്റാണ്ടുമുതൽ ആളുകൾ പാർത്തു തുടങ്ങിയിരുന്നു. സോവിയറ്റ് ഭരണകാലത്ത് ഈ പ്രദേശം അനേകം മാറ്റങ്ങൾക്കു വിധേയമായി. The സെൽസോവിയറ്റ് (ഗ്രാമ സഭ) 1937 ൽ നിലവിൽ വന്നു. സെൽസോവിയറ്റ് വില്ലേജ് ഭരണകേന്ദ്രമായി 1996 ൽ രൂപാന്തരം പ്രാപിച്ചു. 2001 ൽ ഈ വില്ലേജ് ഒരു പട്ടണമായി ഉയർത്തപ്പെട്ടു.[3]
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ പതിമൂന്നാം നൂറ്റണ്ടു വരെയുള്ള കാലഘട്ടത്തില ഈ പട്ടണത്തിൻറ പേരു അസ്ബാനി, അപ്‍സാന, അവ്‍സോന, ഇസ്‍വോന എന്നിങ്ങനെയും അവസാനം ഇസ്‍ഫാനയെന്ന പേര് ഉറപ്പിക്കുകയും ചെയ്തു. [4]
"ഇസ്‍ഫാന" എന്ന പദം കിർഗിസ് അല്ലെന്നതിനാൽ കിർഗിസ് ദേശീയവാദികൾ പട്ടണത്തിൻറെ പേരിൻറെ കാര്യത്തിൽ പുനർവിചിന്തനം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി. അവർ നിർദ്ദേശിച്ച പേര് കിർഗിസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്ന ഇസ്ഖാൻ റാസാകോവിൻറ പേരാണ്.[5][6]
ആദ്യകാലചരിത്രം
[തിരുത്തുക]ഇസ്‍ഫാനാ പട്ടണം സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻറെ ആദ്യകാല ചരിത്രം മനസ്സിലാക്കണമെങ്കിൽ ഒൻപതു മുതൽ പതിനാറു വരെയുള്ള നൂറ്റണ്ടുകളിലേയ്ക്കു മടങ്ങണം.[7][8] 1957 ൽ പുരാവസ്തു ഗവേഷകനായ വൈ. എ. സാഡ്‍നെപ്രോവ്‍സ്കി 14 മുതൽ 16 വരെയുള്ള നൂറ്റാണ്ടുകളിലെ വസ്തുക്കൾ പട്ടണം നിലനിൽക്കുന്ന പ്രദേശത്തു നിന്നു കണ്ടെടുക്കുകയുണ്ടായി.[7] നുമോൺ നെഗ്‍മാറ്റോവിൻറെ അഭിപ്രായത്തിൽ ഇസ്‍ഫാന മദ്ധ്യകാലഘട്ടത്തിലെ പട്ടണമായിരുന്ന അസ്ബാനിക്കാറ്റ ആയിരുന്നുവെന്നാണ്.[7] ഈ പട്ടണം ആദ്യം ഒസ്രുഷാനായുടെ ഭാഗമായിരുന്നുവെങ്കിലും പിന്നീട് സമാനിഡ്‍സ് ആക്രമിച്ചു കീഴടക്കി. 1221 ൽ ഇസ്‍ഫാനാ പട്ടണം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മംഗോളിയൻ സാമ്രാജ്യം ആക്രമിക്കുകയും അവരുടെ സാമ്രാജ്യത്തോടു ചേർക്കുകയും ചെയ്തു. മംഗോളിയരുടെ ആക്രമണമുണ്ടായ ഇസ്‍ഫാനയുടെ വടക്കുപടിഞ്ഞാറു ഭാഗം ഇപ്പോഴും അറയപ്പെടുന്നത് "മോഗുൾ ബോസ്‍ഗാൻ" എന്നാണ്. ഇതിൻറെ അർത്ഥം "മംഗോളിയരാൽ കീഴടക്കപ്പെട്ടത്" എന്നാണ്.[9]
നവീന ഇസ്‍ഫാനാ പട്ടണത്തിൻറെ ഏകദേശം മദ്ധ്യഭാഗത്തായിട്ടാണ് പുരാതന ഇസ്‍ഫാനാ പട്ടണം നില നിന്നിരുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ വലിയ കോട്ടകൊത്തളങ്ങളുടെ ഭാഗങ്ങൾ അവിടെ നില നിൽക്കുന്നുണ്ടായിരുന്നു. ഈ കോട്ടയുടെ ബാക്കിയുണ്ടായിരുന്ന ഭാഗങ്ങൾ 1970 കളില് ഇടിച്ചു നിരത്തപ്പെട്ടു. [4][10]
18-19th നൂറ്റാണ്ടുകൾ
[തിരുത്തുക]1709 മുതൽ 1876 വരെ ഇസ്‍ഫാനാ, കോക്കാൻറലെ ഉസ്‍ബെക് ഖനാറ്റെയുടെ ഭാഗമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ ഈ പ്രദേശം റഷ്യൻ സാമ്രാജ്യത്തിൻറെ ഭരണത്തിലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്നത്തെ ഉസ്ബക്കിസ്ഥാൻ ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളും റഷ്യൻ സാമ്രാജ്യത്തിൻറ കീഴിലായി.[11]
സോവിയറ്റ് ചിരിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "2009 Population and Housing Census" (PDF). The National Statistical Committee of the Kyrgyz Republic (in റഷ്യൻ). Bishkek. 2010. Archived from the original (PDF) on 10 August 2011. Retrieved 16 May 2013.
- ↑ "Isfana". SPR (in റഷ്യൻ). Archived from the original on 2016-06-09. Retrieved 1 May 2013.
- ↑ Yoqubov 2001, p. 20.
- ↑ 4.0 4.1 Yoqubov 2001, p. 9.
- ↑ "2015 is going to be the year of Iskhak Razzakov". Ata Jurt (in Kyrgyz). No. 22 (8418). 13 December 2014. p. 2.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Isfana should be renamed after Iskhak Razzakov". SuLey Info (in Kyrgyz). No. 107–108. 13 December 2014. p. 2.
{{cite news}}
: CS1 maint: unrecognized language (link) - ↑ 7.0 7.1 7.2 B. Oruzbayeva, ed. (1987). "Isfana". Osh Oblast Encyclopedia (in റഷ്യൻ). Frunze: Kyrgyz Soviet Encyclopedia. p. 247.
- ↑ "Isfana: City Profile". The Association of Municipalities of the Kyrgyz Republic. Archived from the original on 2014-10-24. Retrieved 28 April 2013.
- ↑ Yoqubov 2001, p. 14.
- ↑ Yoqubov 2001, p. 10.
- ↑ Fierman, William (2009). "Uzbekistan". Microsoft Student. Redmond, WA: Microsoft Corporation.