ഇസ്മാഹാനെ ലഹ്മർ
ഇസ്മാഹാനെ ലഹ്മർ | |
---|---|
ജനനം | ഇസ്മാഹാനെ ലഹ്മർ ഒക്ടോബർ 25, 1982 |
ദേശീയത | ഫ്രഞ്ച് ടുണീഷ്യൻ |
കലാലയം | പാരീസ് സർവകലാശാല XII |
തൊഴിൽ | സംവിധായിക, തിരക്കഥാകൃത്ത് |
സജീവ കാലം | 2008–present |
ഫ്രാങ്കോ-ടുണീഷ്യൻ ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ഇസ്മാഹെയ്ൻ ലഹ്മർ (ജനനം: 25 ഒക്ടോബർ 1982). റെയിൻബോ, WOH!, ബ്രേക്കിംഗ് ന്യൂസ് തുടങ്ങി നിരൂപക പ്രശംസ നേടിയ ഫീച്ചർ ഫിലിമുകളുടെയും ഷോർട്ട്സിന്റെയും സംവിധായകയായാണ് അവർ അറിയപ്പെടുന്നത്.
സ്വകാര്യ ജീവിതം
[തിരുത്തുക]ലഹ്മർ 1982 ഒക്ടോബർ 25 ന് ഫ്രാൻസിലെ പാരീസിൽ ടുണീഷ്യൻ മാതാപിതാക്കൾക്ക് ജനിച്ചു. എന്നിരുന്നാലും, ജനനശേഷം ടുണീഷ്യയിലേക്ക് താമസം മാറിയ അവർ എട്ടു വയസ്സുവരെ മുത്തച്ഛനോടൊപ്പം താമസിച്ചു. പിന്നീട് അവർ ഫ്രാൻസിലേക്ക് മടങ്ങി.[1][2]
കരിയർ
[തിരുത്തുക]ഫ്രാൻസിലേക്ക് മടങ്ങിയ ശേഷം സാമ്പത്തിക ശാസ്ത്രം പഠിക്കാൻ പാരീസ് XII സർവകലാശാലയിൽ ചേർന്നു.[2]ഇക്കണോമിക്സ് ആന്റ് മാനേജ്മെൻറിൽ ബിരുദം പൂർത്തിയാക്കിയ ശേഷം സഹോദരിയോടൊപ്പം വിദേശ ഭാഷകൾ പഠിക്കാൻ അവിടെ നിന്ന് മാറി. യൂണിവേഴ്സിറ്റി വർഷത്തിന്റെ മധ്യത്തിൽ, അവർ ക്യൂബെക്ക് പര്യടനത്തിൽ കാനഡയിലേക്കുള്ള ഒരു യാത്രയിൽ ഒരു ഗായികയായ സുഹൃത്തിനോടൊപ്പം പോയി. ഈ കാലയളവിൽ അവർ ചലച്ചിത്ര സംവിധാനം ആരംഭിച്ചു.[1]
പാരീസിലെ സുപ്പീരിയർ സ്കൂൾ ഓഫ് ഓഡിയോവിഷ്വൽ പ്രൊഡക്ഷനിൽ (എസ്ര) അഭിനയവും നാടകവും പരിശീലിച്ചു. പിന്നീട് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലേക്ക് മാറിയ അവർ സംവിധാനം ചെയ്യുന്നതിൽ ബിരുദാനന്തര ബിരുദം നേടി. 2008-ൽ റെഡ് ഹോപ്പ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സംവിധായകയായി അരങ്ങേറ്റം കുറിച്ചത്. ദുബായ് ഫിലിം കണക്ഷൻ വർക്ക്‌ഷോപ്പിന്റെ പിന്തുണയോടെ അൽ യാസ്മിൻ എന്ന ഫീച്ചർ ചിത്രത്തിന് തിരക്കഥയെഴുതി.[3]
2010-ൽ അണ്ടർ ദി എൽബോ എന്ന ചലച്ചിത്രത്തിനുവേണ്ടി ടുണീഷ്യയിലേക്ക് പോകാൻ അവർ തീരുമാനിച്ചു. എന്നാൽ രാജ്യത്തെ രാഷ്ട്രീയ പ്രക്ഷോഭത്തെത്തുടർന്ന് അവർ തീരുമാനം പിൻവലിച്ചു. 2014-ൽ അവർ തന്റെ രണ്ടാമത്തെ ഹ്രസ്വചിത്രം റെയിൻബോ സംവിധാനം ചെയ്തു. 2014 ജൂലൈയിൽ റേറസ് & ടുണീഷ്യൻസ് സൈക്കിളിൽ ഇത് അവതരിപ്പിച്ചു.[1]2016 ൽ ടുണീഷ്യൻ പൊതുജനങ്ങൾ ധനസഹായം നൽകിയ ടുണീഷ്യൻ കോമഡി വോ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. 2019-ൽ അവർ 'മാഡം പ്രോഡ്' എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ചു. അതിൽ സ്ത്രീകളുടെ വിഭാഗത്തിനും വേണ്ടിയുള്ള പ്രോജക്ടുകൾ വികസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.[4]
ഫിലിമോഗ്രാഫി
[തിരുത്തുക]Year | Film | Role | Genre | Ref. |
---|---|---|---|---|
2008 | ഓൺ യുവർ ഗ്രേവ് | നിർമ്മാതാവ് | ഹ്രസ്വചിത്രം | |
2012 | മൺ 14' ' | സംവിധായകൻ | ഡോക്യുമെന്ററി | |
2013 | ഗെറ്റ് മാരീഡ് | സംവിധായകൻ, എഴുത്തുകാരൻ | ഹ്രസ്വചിത്രം | |
2015 | റെയിൻബോ | സംവിധായകൻ, എഴുത്തുകാരൻ | ഹ്രസ്വചിത്രം | |
2016 | 'WOH!' ' | സംവിധായകൻ, എഴുത്തുകാരൻ | സിനിമ | |
2018 | ബ്രേക്കിംഗ് ന്യൂസ് | സംവിധായകൻ, എഴുത്തുകാരൻ | ഹ്രസ്വചിത്രം |
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Ismahane Lahmar". cinematunisien. Retrieved 13 November 2020.
- ↑ 2.0 2.1 "Ismahane Lahmar: life". meditalents. Archived from the original on 2020-11-15. Retrieved 13 November 2020.
- ↑ "Ismahane Lahmar: France, Tunisia". africultures. Retrieved 13 November 2020.
- ↑ "Ismahane Lahmar: Biography". artify. Retrieved 13 November 2020.