ഇസ്ലാംമത തത്ത്വജ്ഞാനം
Part of a series on:
Ahmadiyya |
---|
ഇസ്ലാംമത തത്ത്വജ്ഞാനം
അഹമദിയ്യ പ്രസ്ഥാന സ്ഥാപകൻ മിർസ ഗുലാം അഹമദ് രചിച്ച ഉപന്യാസ കൃതിയാണ് ഇസ്ലാംമത തത്ത്വജ്ഞാനം . ഉർദു മൂലകൃതി ഇസ്ലാമി ഉസൂൽ കി ഫലാസിഫി എന്നും ഇംഗ്ലീഷിൽ The Philosphy of the Teachings of Islam എന്നുമാണ് അറിയപ്പെടുന്നത്.[1]
അവതരണ പശ്ചാത്തലം
[തിരുത്തുക]ലാഹോറിൽ 1896 ഡിസംബർ 26മുതൽ 29 വരെ നടന്ന ലോക ധർമ്മമഹോൽസവത്തിൽ (Conference of Great Religions) അവതരിപ്പിക്കാനായി രചിച്ച ബൃഹത്ത് പ്രബന്ധമാണിത്. അനാരോഗ്യം മൂലം സമ്മേളനത്തിനെതാതിരുന്ന മിർസ ഗുലാം അഹമദ് തന്റെ ശിഷ്യനായ അബ്ദുൽ കരീം സിയാൽകോട്ടിയെ ഈ ഉപന്യാസം വായിക്കാനായി നിയോഗിക്കുകയായിരുന്നു.
ഹിന്ദു, ക്രിസ്ത്യൻ , ഇസ്ലാം മത പണ്ഡിതന്മാരെ ക്ഷണിച്ച് വരുത്തിയ യോഗത്തിൽ താങ്ങളുടെ മതത്തിന്റെ വിശ്വാസാദർശങ്ങളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തികൊടുക്കാൻ വേദിയൊരുക്കുകയായിരുന്നു. മുൻകൂട്ടി തീരുമാനിക്കപ്പെട്ട അഞ്ചു വിഷയങ്ങളിലുള്ള കാഴ്ച്ചപാടുകൾ അതത് വേദ ഗ്രന്ഥകളുടെ പിൻബലത്തിൽ അവതരിപ്പിക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ അവതരണ രീതി
തിയോസൊഫിക്കൽ സൊസൈറ്റി, ക്രൈസ്തവ, സിഖ്, മുസ്ലീം, ഫ്രീ തോട്ട് (Freethought) പ്രതിനിധികൾ എന്നിവരെ കൂടാതെ നാനാതുറകളിൽ നിന്നുമായി ഏഴായിരത്തിനും എണ്ണായിരത്തിനുമിടയിൽ ജനങ്ങൾ ശ്രോദ്ധാക്കളായി എത്തിയിരുന്നത്രേ.
മൗലവി അബ്ദുൽ കരീം നിശ്ചിത സമയത്തിനുള്ളിൽ അവതരണം തീ ർക്കാത്തതിനാൽ അസമ്മേളനം ഒരു ദിവസംകൂടി നീട്ടുകയായിരുന്നു. നാലു മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു അവതരണം.
ചർച്ചാവിഷയങ്ങൾ
[തിരുത്തുക]# മനുഷ്യന്റെ ഭൗതികവും, ധാർമ്മികവും ആത്മീയവും ആയ അവസ്ഥകൾ
- ആത്മാവിന്റെ ഉല്പത്തി, മരണാനന്തര അവസ്ഥ
- മനുഷ്യജീവിതത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും , ലക്ഷ്യപ്രാപ്തിക്കുള്ള മാർഗ്ഗങ്ങളും
- ഇഹലോക ജീവിതത്തിൽ നിയമങ്ങൾക്കും കല്പനകൾക്കുമുള്ള പ്രസ്ക്തി
- ദിവ്യ ജ്ഞാനത്തിന്റെ ഉറവിടം
ഇവകൂടാതെ ആത്മാവ്, ധർമ്മം, പന്നിമാംസ വിലക്ക്, ദൈവിക വിശേഷണങ്ങൾ, ഭൂമിയിലെ സ്വർഗ്ഗം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളും പരാമർശിക്കപ്പെടുന്നുണ്ട്.
മലയാളത്തിൽ
[തിരുത്തുക]18896 രചിക്കപ്പെട്ട കൃതി 1902ൽ ആണ് ഇംഗ്ലീഷിൽ തർജ്ജുമ ചെയ്തിറക്കിയത്. 1931ൽ ഇസ്ലാംമത സിദ്ധാന്തങ്ങൾ എന്ന പേരിൽ സെക്കന്തരാബാദിൽ നിന്നും അച്ചടിച്ചതാണ് ആദ്യ മലയാള പതിപ്പ്. 2007ലേത് ഏഴാം പതിപ്പാണ്. അഹമദിയ്യ പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ഥാപക തലമുറയിൽപ്പെട്ട എൻ. ഹാമിദ് ആണ് വിവർത്തകൻ.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]മലയാള വിവർത്തനം
ഇംഗ്ലീഷ് ഭാഷ്യം
- ↑ "booklist". alislam.org.