Jump to content

ഇസ്ലാമിക പ്രബോധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രബോധനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പ്രബോധനം (വിവക്ഷകൾ) എന്ന താൾ കാണുക. പ്രബോധനം (വിവക്ഷകൾ)

ഇസ്‌ലാം മതത്തെ പ്രചരിപ്പിക്കുന്നതിനെ മുസ്‌ലിംകൾ പ്രബോധനം എന്ന് പറയുന്നു. ക്ഷണം, വിളി എന്നിങ്ങനെ അർത്ഥമുള്ള ദഅ്‌വ (അറബി: دعوة, Da'wah) എന്ന അറബി വാക്കിനു തുല്യമായാണ് "പ്രബോധനം" എന്ന് മലയാളത്തിലുപയോഗിക്കുന്നത്.

ഇസ്‌ലാം മത വിശ്വാസ പ്രകാരം ദൈവം മനുഷ്യന് അവതരിപ്പിച്ച ഇസ്‌ലാമെന്ന സത്യമാർഗ്ഗത്തെ എല്ലാവരിലേക്കും അറിയിച്ചു കൊടുക്കേണ്ടത് വിശ്വാസികളുടെ ബാദ്ധ്യതയാണ് കരുതപ്പെടുന്നത്.

സഹനത്തോടെയുള്ള ക്ഷണം, രാഷ്ട്ര നേതാക്കന്മാർക്ക് സന്ദേശങ്ങൾ അയച്ചു കൊണ്ടുള്ള ക്ഷണം ഒക്കെ പ്രബോധനത്തിന്റെ മാർഗ്ഗങ്ങളായി മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കി കണക്കാക്കുന്നു.

അല്ലാഹു ഓരോ സമുദായത്തിലേക്ക് ഓരോ നബിമാരെയും അയച്ചു ഇതര മതസ്‌തരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ വേണ്ടി മാത്രമാണ് അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിലൂടെ പറയുന്നുവെത്രേ. “നിങ്ങൾ തന്ത്രം കൊണ്ടും മൗഇളത് കൊണ്ടും ഇസ്‌ലാമിലേക്ക് ക്ഷണിക്കുക.”

"https://ml.wikipedia.org/w/index.php?title=ഇസ്ലാമിക_പ്രബോധനം&oldid=4142775" എന്ന താളിൽനിന്ന് ശേഖരിച്ചത്