Jump to content

ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
[[Image:
upright=scaling_factor
upright=scaling_factor
|200px|മുംബൈ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഹമ്മദ് ഹമീദ് അൻസാരി. അധ്യക്ഷനായ മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു]]
മുംബൈ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ മുഹമ്മദ് ഹമീദ് അൻസാരി. അധ്യക്ഷനായ മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു
ഏജൻസി അവലോകനം
ആസ്ഥാനം മുംബൈ, മഹാരാഷ്ട്ര
വെബ്‌സൈറ്റ്
www.insuranceinstituteofindia.com

1955-ൽ മുംബൈയിൽ സ്ഥാപിതമായ ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഇൻഷൂറൻസ് അണ്ടർറൈറ്റർമാർക്കുള്ള ഇന്ത്യയിലെ ഏക ദേശീയ ശിഖര സ്ഥാപനമാണ്[1]. ഇന്ത്യയിലെ ഇൻഷൂറൻസ് അണ്ടർ റൈറ്റിംഗ് വ്യവസായത്തെ നിയന്ത്രിക്കുന്നതിനും ലൈസൻസ് നൽകുന്നതിനുമാണ് ഇത് സൃഷ്ടിച്ചത്. ഈ വിദ്യാഭ്യാസ സ്ഥാപനം വിവിധ തലങ്ങളിൽ പരീക്ഷകൾ നടത്തുന്നു. ഇൻഷൂറൻസ് വിദ്യാഭ്യാസത്തിനുള്ള ഇന്ത്യയിലെ ഏക പ്രൊഫഷണൽ സ്ഥാപനമാണിത്.

പരീക്ഷകളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റുകളും ഡിപ്ലോമാക്കളും നൽകുന്നു. ഈ യോഗ്യതകൾ ഇന്ത്യൻ സർക്കാർ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ, കൂടാതെ ഇന്ത്യയിലേയും, വിദേശത്തുമുള്ള ഇൻഷൂറൻസ് മേഖലയിൽ അംഗീകരിക്കപ്പെട്ടവയാണ്[2]. ഈ യോഗ്യതകൾ ഉള്ളവരെ യുണൈറ്റഡ് കിങ്ഡം, കാനഡ, അമേരിക്ക എന്നിവിടങ്ങളിലെ സമാന സ്ഥാപനങ്ങൾ അവരുടെ ചില ആവശ്യകതകളിൽ നിന്ന് ഒഴിവാക്കുന്നതിന് അംഗീകരിച്ചിട്ടുണ്ട്.[3] ശ്രീലങ്ക ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ടും ഭൂട്ടാനിലെ റോയൽ ഇൻഷൂറൻസ് സൊസൈറ്റിയും ഈ സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ചരിത്രം". Insurance Institute of India. Retrieved 23 ജൂലൈ 2016.
  2. "ഇന്ത്യയിലെ ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ട് യുണൈറ്റഡ് കിങ്ഡത്തിലെ ചാർട്ടേർഡ് ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റേ അഫിലിയേറ്റ് ആണ്". Archived from the original on 2023-10-14. Retrieved 2023-10-12.
  3. "ഇൻഷുറൻസ് യോഗ്യതകളുടെ പരസ്പരമുള്ള അംഗീകാരം" (PDF). Retrieved 2023-10-12.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]