Jump to content

ഇൻ സൈറ്റു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇൻ സൈറ്റു[1][2][3] എന്നത് "സ്ഥലത്ത്" അല്ലെങ്കിൽ "സ്ഥാനത്ത്" എന്ന് അർഥം വരുന്ന ഒരു ലാറ്റിൻ പദപ്രയോഗമാണ്.[4][5] ഇൻ സൈറ്റുവിന്റെ വിപരീതം എക്സ് സൈറ്റു ആണ്.

എയ്‌റോസ്‌പേസ്

[തിരുത്തുക]

എയ്‌റോസ്‌പേസ് വ്യവസായത്തിൽ, ഒരു സിസ്റ്റമെന്ന നിലയിൽ ശരിയായി പ്രവർത്തിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിന്, ഓൺ-ബോർഡ് എയർക്രാഫ്റ്റ് ഉപകരണങ്ങൾ ഇൻ സൈറ്റു (സ്ഥലത്ത്) പരീക്ഷിക്കണം. വ്യക്തിഗതമായി, ഓരോ ഭാഗവും പ്രവർത്തിച്ചേക്കാം എന്നാൽ സമീപത്തെ ഉപകരണങ്ങളിൽ നിന്നുള്ള ഇടപെടൽ അപ്രതീക്ഷിതമായ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഇൻ സൈറ്റു ടെസ്റ്റിംഗിൽ ഇതിനായി പ്രത്യേക പരീക്ഷണ ഉപകരണങ്ങൾ ലഭ്യമാണ്. വിമാനത്തിന്റെ ഘടനയിലോ ഫ്ലൈറ്റ് നിയന്ത്രണങ്ങളിലോ ഉള്ള അറ്റകുറ്റപ്പണികളും ഇത് സൂചിപ്പിക്കാം.

പുരാവസ്തുശാസ്ത്രം

[തിരുത്തുക]
പുരാതന ഹോഹോകം അമ്പടയാളം .

പുരാവസ്തുശാസ്ത്രത്തിൽ, ഇൻ സൈറ്റു എന്നത് അതിന്റെ യഥാർത്ഥ നിക്ഷേപ സ്ഥലത്ത് നിന്ന് മാറ്റാത്ത ഒരു പുരാവസ്തുവിനെ സൂചിപ്പിക്കുന്നു. ഒരു ശ്മശാനസ്ഥലം അല്ലെങ്കിൽ ഉപരിതല നിക്ഷേപം കുഴിക്കുമ്പോൾ "ഇൻ സൈറ്റു" എന്നത് മനുഷ്യ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥാനത്ത് കാറ്റലോഗിംഗ്, റെക്കോർഡിംഗ്, മാപ്പിംഗ്, ഫോട്ടോ എടുക്കൽ എന്നിവയെ സൂചിപ്പിക്കുന്നു. [6]

വസ്തു "അടുത്ത കാലത്ത്" നീക്കിയിട്ടില്ലെന്ന് മാത്രമേ ഇൻ സൈറ്റു എന്ന ലേബൽ സൂചിപ്പിക്കുന്നു. അതായത് ഇൻ സൈറ്റു എന്ന് ലേബൽ ചെയ്ത ഒരു പുരാവസ്തു ചരിത്രപരമായി മറ്റൊരിടത്ത് നിന്ന് കൊള്ളയടിക്കപ്പെട്ട ഒരു വസ്തുവായിരിക്കാം, മുൻകാല യുദ്ധത്തിൽ നിന്നുള്ള "കൊള്ളയടിച്ച" ഇനമോ, വ്യാപാരം ചെയ്ത ഇനമോ അല്ലെങ്കിൽ വിദേശത്ത് നിർമ്മിച്ചതോ ആകാം.

സ്ഫിങ്ക്സ് അല്ലെങ്കിൽ പെട്ര പോലുള്ള സ്ഥലത്ത് കൊത്തിയെടുത്ത പുരാതന ശിൽപങ്ങളെ വിവരിക്കാനും ഇൻ സൈറ്റു എന്ന പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്. കൊത്തിയെടുത്തതും ചലിപ്പിച്ചതുമായ പ്രതിമകളിൽ നിന്ന് ഇത് ഇതിനെ വേർതിരിക്കുന്നു.

കലയിൽ, ഇൻ സൈറ്റു എന്നത് ഒരു പ്രത്യേക ഹോസ്റ്റ് സൈറ്റിനായി പ്രത്യേകമായി നിർമ്മിച്ച ഒരു കലാസൃഷ്ടിയെ സൂചിപ്പിക്കുന്നു, അല്ലെങ്കിൽ ഒരു കലാസൃഷ്ടി അത് ഇൻസ്റ്റാൾ ചെയ്തതോ പ്രദർശിപ്പിച്ചതോ ആയ സൈറ്റിനെ കണക്കിലെടുക്കുന്നു. ആർട്ടിസ്റ്റിന്റെ സ്റ്റുഡിയോയിൽ സൃഷ്ടിച്ച് മറ്റെവിടെയെങ്കിലും സ്ഥാപിക്കുന്നതിനുപകരം, അത് പ്രദർശിപ്പിക്കേണ്ട സൈറ്റിൽ തന്നെ സൃഷ്ടിച്ച ഒരു കലാസൃഷ്ടിയെയും ഈ പദം സൂചിപ്പിക്കാം ( ഉദാ. സ്ഥലത്തുതന്നെ കൊത്തിയെടുത്ത ഒരു ശിൽപം). വാസ്തുവിദ്യയിൽ, കെട്ടിടം പണിതതിനുശേഷം, സ്കാർഫോൾഡുകളിൽ നിന്ന് കൊത്തിയെടുത്ത ശിൽപത്തെ വിവരിക്കാൻ ഇൻ സൈറ്റു എന്ന പദം പതിവായി ഉപയോഗിക്കുന്നു. [7] [8]

ജ്യോതിശാസ്ത്രം

[തിരുത്തുക]

ക്ഷീരപഥ ഗാലക്‌സിയിലെയും മറ്റ് ഭീമൻ ഗാലക്‌സികളിലെയും ഗോളാകൃതിയിലുള്ള നക്ഷത്രസമൂഹങ്ങളുടെ ഒരു അംശം ഇൻ സൈറ്റു ആയി രൂപപ്പെട്ടിരിക്കാം. ബാക്കിയുള്ളവ ഇപ്പോൾ പ്രവർത്തനരഹിതമായ കുള്ളൻ ഗാലക്സികളിൽ നിന്ന് ശേഖരിക്കപ്പെട്ടതാകാം.

ജ്യോതിശാസ്ത്രത്തിൽ, ഇൻ സൈറ്റു ഗ്രഹങ്ങൾ വ്യത്യസ്ത ഭ്രമണപഥത്തിൽ നിന്ന് കുടിയേറുന്നതിനേക്കാൾ (എക്‌സ് സൈറ്റു രൂപീകരണം [9]) നിലവിൽ നിരീക്ഷിക്കപ്പെടുന്ന പരിക്രമണ ദൂരത്തിൽ [10] രൂപപ്പെട്ടതു സൂചിപ്പിക്കുന്നു.

ബയോളജി, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്

[തിരുത്തുക]
തത്സമയ കടൽ ഒച്ചുകൾ, നാറ്റേയ എന്ന ഇനം, സ്ഥലത്തുനിന്നും ചിത്രീകരിച്ചത്

ബയോളജിയിലും ബയോമെഡിക്കൽ എഞ്ചിനീയറിംഗിലും, ഇൻ സൈറ്റു എന്നാൽ ഏതെങ്കിലും ഒരു പ്രതിഭാസം സംഭവിക്കുന്ന സ്ഥലത്ത് (അതായത്, ഏതെങ്കിലും പ്രത്യേക മാധ്യമത്തിലേക്ക് മാറ്റാതെ) കൃത്യമായി പരിശോധിക്കുന്നതാണ്.

ജീവനുള്ള മൃഗങ്ങളുടെ നിരീക്ഷണങ്ങളുടെയോ ഫോട്ടോഗ്രാഫുകളുടെയോ കാര്യത്തിൽ, ഇൻ സൈറ്റു എന്നതിനർത്ഥം, ജീവിയെ എവിടെയാണോ കണ്ടത് അവിടെത്തന്നെ നിരീക്ഷിച്ചു (ഫോട്ടോ എടുത്തു) എന്നാണ്. ഇതിനർത്ഥം അക്വേറിയം പോലെയുള്ള മറ്റൊരു (ഒരുപക്ഷേ കൂടുതൽ സൗകര്യപ്രദമായ) സ്ഥലത്തേക്ക് ജീവിയെ മാറ്റിയിട്ടില്ല എന്നാണ്.

സെൽ സയൻസ് പോലുള്ള ലബോറട്ടറി സയൻസിൽ ഉപയോഗിക്കുമ്പോൾ ഈ പദപ്രയോഗം ഇൻ വിവോയ്ക്കും ഇൻ വിട്രോയ്ക്കും ഇടയിലുള്ള ഒന്നായി അർത്ഥമാക്കാം. ഉദാഹരണത്തിന്, ഒരു ഒരു കോശം മുഴുവൻ അവയവത്തിനകത്ത് പെർഫ്യൂഷനിൽ പരിശോധിക്കുമ്പോൾ അത് ഇൻ സൈറ്റു എന്ന് പറയുന്നു. ഉദാഹരണത്തിന്, ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ ഇൻ സൈറ്റുവിൻറെ ഒരു ഉദാഹരണം, ഓപ്പറേറ്റിംഗ് റൂമിന്റെ പരിധിക്കുള്ളിൽ ഒരു രോഗിയുടെ സ്വന്തം ടിഷ്യുവിൽ നിന്ന് നേരിട്ട് ഒരു ഇംപ്ലാന്റ് സൃഷ്ടിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആണ്.. [11]

ജനിതക വിഭവങ്ങളുടെ സംരക്ഷണത്തിൻ്റെ കാര്യത്തിൽ, "ഇൻ സൈറ്റു കൺസർവേഷൻ" ("ഓൺ-സൈറ്റ് കൺസർവേഷൻ") എന്നത് വംശനാശഭീഷണി നേരിടുന്ന ഒരു സസ്യത്തെയോ മൃഗങ്ങളെയോ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ സംരക്ഷിക്കുന്ന പ്രക്രിയയാണ്.

കെമിസ്ട്രിയും കെമിക്കൽ എഞ്ചിനീയറിംഗും

[തിരുത്തുക]

രസതന്ത്രത്തിൽ, ഇൻ സൈറ്റു എന്നത് സാധാരണയായി "പ്രതികരണ മിശ്രിതത്തിൽ" എന്നാണ് അർത്ഥമാക്കുന്നത്.

കെമിക്കൽ എഞ്ചിനീയറിംഗിൽ, ഇൻ സൈറ്റു എന്നതു പലപ്പോഴും വ്യാവസായിക പ്ലാന്റിൻ്റെ കാര്യത്തിൽ "ഓപ്പറേഷനുകൾ അല്ലെങ്കിൽ നടപടി ക്രമങ്ങൾ സ്ഥലത്ത് നടത്തുന്നു" എന്നാണ് അർഥമാക്കുന്നത്. ഉദാഹരണത്തിന്, വ്യാവസായിക റിയാക്ടറുകളിലെ പ്രായമായ കാറ്റലിസ്റ്റുകൾ റിയാക്ടറുകളിൽ നിന്ന് നീക്കം ചെയ്യാതെ തന്നെ (ഇൻ സൈറ്റു) പുനരുജ്ജീവിപ്പിക്കാം.

ഡിസൈനും പരസ്യവും

[തിരുത്തുക]

ഡിസൈനിലും പരസ്യത്തിലും ഈ പദത്തിന്റെ അർത്ഥം യഥാർത്ഥ ലൊക്കേഷനുകളുടെ ഫോട്ടോഗ്രാഫുകളിലേക്ക് സൈദ്ധാന്തിക ഡിസൈൻ ഘടകങ്ങളെ സൂപ്പർഇമ്പോസ് ചെയ്യുന്നതിനെയാണ്. ആശയത്തിന്റെ തെളിവ് ചിത്രീകരിക്കാൻ സഹായിക്കുന്ന ഒരു പ്രീ-വിഷ്വലൈസേഷൻ ടൂളാണിത്.

വൈദ്യശാസ്ത്രം

[തിരുത്തുക]
ബേസ്മെൻറ് മെംബ്രണിനപ്പുറത്തേക്ക് കടന്നിട്ടില്ലാത്ത ഇൻ സൈറ്റു കാർസിനോമയുടെ ഡയഗ്രം.

അർബുദം/ഓങ്കോളജിയിൽ: ഇൻ സൈറ്റു എന്നാൽ മാരകമായ കോശങ്ങൾ ട്യൂമർ ആയി നിലവിലുണ്ട്, എന്നാൽ ക്യാൻസർ വന്ന പാളി അല്ലെങ്കിൽ ടിഷ്യു തരത്തിനപ്പുറം അത് മെറ്റാസ്റ്റാസൈസ് ചെയ്യപ്പെടുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല എന്നാണ്. ചർമ്മം, ബ്രെസ്റ്റ് ടിഷ്യു, ശ്വാസകോശം എന്നിങ്ങനെ ശരീരത്തിൽ എവിടെയും ഇത് സംഭവിക്കാം. ഉദാഹരണത്തിന്, അത്തരം സവിശേഷതകളുള്ള എപ്പിത്തീലിയൽ ഉത്ഭവമുള്ള ഒരു അർബുദത്തെ കാർസിനോമ ഇൻ സൈറ്റു എന്ന് വിളിക്കുന്നു, ഇത് ബേസ്മെൻറ് മെംബ്രണിനപ്പുറം ക്യാൻസർ വ്യാപിച്ചിട്ടില്ലെന്ന് നിർവചിക്കപ്പെടുന്നു.

ഇത്തരത്തിലുള്ള ട്യൂമർ പലപ്പോഴും, അത് എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതിനെ ആശ്രയിച്ച്, ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യാം.

അനാറ്റമി: അനാട്ടമിയിൽ ആന്തരിക ഘടനകളെ ആരോഗ്യമുള്ള ശരീരങ്ങളിൽ നിരീക്ഷിക്കുന്നതിനെയാണ് ഇൻ സൈറ്റു എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, ഒരാൾക്ക് ഒരു ശവശരീരത്തിന്റെ വയറിലെ അറ തുറന്ന് കരൾ വീക്ഷിക്കാം അല്ലെങ്കിൽ ശവശരീരത്തിൽ നിന്ന് നീക്കം ചെയ്ത ഒറ്റപ്പെട്ട കരളിലേക്കോ നോക്കാം.

നഴ്‌സിംഗിൽ, ഇൻ സൈറ്റു എന്നത് രോഗിയുടെ ശരീരത്തിലെ ഏതെങ്കിലും ഉപകരണങ്ങൾ അവർ ആഗ്രഹിക്കുന്ന ഒപ്റ്റിമൽ സ്ഥാനത്ത് തുടരുന്നതം വിവരിക്കുന്നു.

മെഡിക്കൽ സിമുലേഷനിൽ, സമർപ്പിത സിമുലേഷൻ പരിശീലന സൗകര്യങ്ങളേക്കാൾ, വാർഡുകൾ, ഓപ്പറേഷൻ റൂമുകൾ, മറ്റ് സജ്ജീകരണങ്ങൾ എന്നിവ പോലുള്ള രോഗി പരിചരണ പരിതസ്ഥിതികളിൽ ക്ലിനിക്കൽ പ്രാക്ടീസിനായി പരിശീലിപ്പിക്കുന്നതിന് ഉയർന്ന ഫിഡിലിറ്റി പേഷ്യന്റ് സിമുലേറ്ററുകൾ ഉപയോഗിക്കുന്ന ക്ലിനിക്കൽ പ്രൊഫഷണലുകളുടെ പരിശീലനത്തെ ഇൻ സൈറ്റു ഉപയോഗിച്ച് സൂചിപ്പിക്കുന്നു.

ബയോമെഡിക്കലിൽ, ഇൻ സൈറ്റു പോളിമറൈസേഷൻ രീതി ഉപയോഗിച്ച് നിർമ്മിച്ച പ്രോട്ടീൻ നാനോജെലുകൾ തെറാപ്യൂട്ടിക് പ്രോട്ടീനുകളുടെ സംഭരണത്തിനും പ്രകാശനത്തിനും ഒരു ബഹുമുഖ പ്ലാറ്റ്ഫോം നൽകുന്നു. കാൻസർ ചികിത്സ, വാക്‌സിനേഷൻ, രോഗനിർണയം, റീപ്രൊഡക്റ്റീവ് മെഡിസിൻ, പ്രവർത്തനരഹിതമായ ജനിതക രോഗങ്ങൾക്കുള്ള ചികിത്സകൾ എന്നിവയ്‌ക്കായി ഇതിന് വളരെയധികം പ്രയോഗങ്ങളുണ്ട്.[12]

സിവിൽ എഞ്ചിനീയറിംഗ്

[തിരുത്തുക]

വാസ്തുവിദ്യയിലും കെട്ടിടനിർമ്മാണത്തിലും, ഇൻ സൈറ്റു എന്നത് അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണ സ്ഥലത്ത് നടത്തുന്ന നിർമ്മാണത്തെ സൂചിപ്പിക്കുന്നു. നിർമ്മാണ ഘടകങ്ങൾ ഒരു ഫാക്ടറിയിൽ നിർമ്മിച്ച് നിർമ്മാണ സ്ഥലത്തേക്ക് അസംബ്ലിക്കായി കൊണ്ടുപോകുന്ന, മുൻകൂട്ടി നിർമ്മിച്ച വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്. ഉദാഹരണത്തിന്, കോൺക്രീറ്റ് സ്ലാബുകൾ സ്ഥലത്തോ ("കാസ്റ്റ്-ഇൻ-പ്ലേസ്") അല്ലെങ്കിൽ മുൻകൂട്ടി നിർമ്മിച്ചതോ ആകാം.

ഇൻ സൈറ്റു ടെക്നിക്കുകൾ പലപ്പോഴും കൂടുതൽ സമയമെടുക്കുന്നതും അധ്വാനം ആവശ്യമുള്ളതും ആണ്, എന്നാൽ മെറ്റീരിയലുകൾ വിലകുറഞ്ഞതാണ്. പ്രീ ഫാബ്രിക്കേറ്റഡ് ടെക്നിക്കുകൾ സാധാരണയായി വളരെ വേഗത്തിൽ ജോലി തീർക്കും, അതിനാൽ തൊഴിൽ ചെലവിൽ പണം ലാഭിക്കുന്നു, പക്ഷേ ഫാക്ടറി നിർമ്മിത ഭാഗങ്ങൾ ചെലവേറിയതായിരിക്കും. കൂടാതെ എല്ലാ വിശദാംശങ്ങളും മുൻകൂട്ടി കണക്കാക്കി ഒരു ഗ്രിഡിൽ രൂപകൽപ്പന ചെയ്തിരിക്കണം. അമിത അളവുകൾ കാരണം പൂർത്തിയായ യൂണിറ്റുകൾക്ക് പ്രത്യേക കൈകാര്യം ചെയ്യൽ ആവശ്യമായി വന്നേക്കാം.

സൈറ്റിന്റെ നിർമ്മാണത്തിൽ സാധാരണയായി നിലവിലുള്ള മണ്ണിന്റെ ഉപരിതലം നിരപ്പാക്കുന്നത് ഒരു പ്രദേശത്ത് നിന്ന് "നീക്കി" മറ്റൊരു പ്രദേശത്ത് "നിറച്ച്" നിലവിലുള്ള ഒരു ചരിവിൽ ഒരു പരന്ന പ്രദേശം സൃഷ്ടിച്ചുകൊണ്ടാണ്. ഈ സാഹചര്യത്തിൽ "ഇൻ സൈറ്റു" എന്ന പദം, മാറ്റം വരുത്തിയ മണ്ണിൽ നിന്ന് നിലവിലുള്ള അവസ്ഥയിൽ തുടരുന്ന മണ്ണിനെ വേർതിരിക്കുന്നു. കെട്ടിട ലോഡുകളെ പിന്തുണയ്ക്കുന്നതിനും ഭൂഗർഭ യൂട്ടിലിറ്റികൾ സ്വീകരിക്കുന്നതിനും വെള്ളം മണ്ണിലേക്ക് ഇറങ്ങുന്നതിനും മണ്ണിന്റെ ഈ ഗുണങ്ങളിലെ വ്യത്യാസങ്ങൾ പ്രധാനമാണ്.

സാമ്പത്തികശാസ്ത്രം

[തിരുത്തുക]

സാമ്പത്തിക ശാസ്ത്രത്തിൽ, ഒരു ഉൽപ്പന്നം, സാധാരണയായി ഒരു പ്രകൃതിവിഭവം അവയുള്ള സ്ഥലത്തു തന്നെ സംഭരിക്കുന്നത് പരാമർശിക്കുമ്പോൾ ഇൻ സൈറ്റു എന്ന പദം ഉപയോഗിക്കുന്നു. കൂടുതൽ പൊതുവായി, ഉൽപ്പന്നം സംഭരിക്കാൻ ചെലവ് ഇല്ലാത്ത ഏത് സാഹചര്യത്തെയും ഇത് സൂചിപ്പിക്കുന്നു. എണ്ണ, വാതക കിണറുകൾ, എല്ലാത്തരം ധാതുക്കളുടെയും രത്നങ്ങളുടെയും ഖനികൾ, കല്ല് ക്വാറികൾ, വിളവെടുക്കാവുന്ന പ്രായത്തിലെത്തിയ തടികൾ, വൈക്കോൽ പോലെയുള്ള ഭൗതിക സംഭരണ ​​സൗകര്യം ആവശ്യമില്ലാത്ത കാർഷിക ഉൽപന്നങ്ങൾ എന്നിവയാണ് സ്ഥലത്തു തന്നെയുള്ള സംഭരണത്തിന്റെ ഉദാഹരണങ്ങൾ.

ഇലക്ട്രോകെമിസ്ട്രി

[തിരുത്തുക]

ഇലക്‌ട്രോകെമിസ്ട്രിയിൽ, ഇലക്‌ട്രോകെമിക്കൽ സെല്ലിന്റെ പ്രവർത്തന സാഹചര്യങ്ങളിൽ, അതായത് പൊട്ടൽഷ്യൽ കൺട്രോളിൽ ഇലക്‌ട്രോകെമിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനെയാണ് ഇൻ സൈറ്റു എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത്. ഇതിന് വിപരീതമായ എക്സ് സെറ്റു പരീക്ഷണങ്ങൾ പൊട്ടൽഷ്യൽ കൺട്രോളിന്റെ അഭാവത്തിൽ നടത്തുന്ന പരീക്ഷണങ്ങളാണ്.

പാരിസ്ഥിതിക പരിഹാരങ്ങൾ

[തിരുത്തുക]

പാരിസ്ഥിതിക ശാസ്ത്രത്തിൽ, മലിനമായ ഒരു സൈറ്റിന്റെ ശുചീകരണം നടത്തുമ്പോൾ എക്സ് സെറ്റു എന്നത് മലിനമായ മണ്ണ് സൈറ്റിൽ നിന്നു മാറ്റി മറ്റെവിടെയെങ്കിലും മാറ്റി വൃത്തിയാക്കുന്നതാണ്, അതുപോലെ ഇൻ സൈറ്റു എന്നത് മണ്ണിലെ സ്വാഭാവിക പ്രക്രിയകൾ ഉപയോഗിച്ചും ഉത്തേജിപ്പിച്ചും നടത്തുന്ന വൃത്തിയാക്കൽ ആണ്.

എക്‌സ്പിരിമെൻ്റൽ സൈക്കോളജി

[തിരുത്തുക]

മനഃശാസ്ത്ര പരീക്ഷണങ്ങളിൽ, ലബോറട്ടറി ക്രമീകരണത്തിന് വിപരീതമായി ഒരു ഫീൽഡ് ക്രമീകരണത്തിൽ നടത്തുന്ന പരീക്ഷണങ്ങളെയാണ് ഇൻ സൈറ്റു എന്നതുകൊണ്ട് സാധാരണയായി സൂചിപ്പിക്കുന്നത്.

ഗ്യാസ്ട്രോണമി

[തിരുത്തുക]

ഗ്യാസ്ട്രോണമിയിൽ, "ഇൻ സൈറ്റു" എന്നത് ഇവന്റിന്റെ സൈറ്റിൽ ലഭ്യമായ വ്യത്യസ്ത വിഭവങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുന്ന കലയെ സൂചിപ്പിക്കുന്നു. ഇവിടെ ഒരാൾ റെസ്റ്റോറന്റിലേക്ക് പോകുന്നില്ല, എന്നാൽ റെസ്റ്റോറന്റ് ആ വ്യക്തിയുടെ വീട്ടിലേക്ക് വരുന്നു.[13]

നഗരാസൂത്രണം

[തിരുത്തുക]

നഗരാസൂത്രണത്തിൽ, നിയമാനുസൃതമല്ലാത്ത സെറ്റിൽമെന്റുകളുടെ നവീകരണത്തിനുള്ള ഒരു സമീപനവും രീതിയുമാണ് ഇൻ-സൈറ്റു നവീകരണം.[14]

അവലംബം

[തിരുത്തുക]
  1. Merriam-Webster's Collegiate Dictionary, Merriam-Webster, archived from the original on 10 October 2020, retrieved 23 April 2014
  2. Iverson, Cheryl; et al., eds. (2007). "12.1.1 Use of Italics". AMA Manual of Style (10th ed.). Oxford, Oxfordshire: Oxford University Press. ISBN 978-0-19-517633-9.
  3. The Publication Manual of the American Psychological Association (6th ed.), Washington, DC, USA: American Psychological Association, 2010, ISBN 978-1-4338-0562-2
  4. Lewis & Short Latin Dictionary
  5. Collins Latin Dictionary & Grammar
  6. Byers, Steven (2011). Introduction to Forensic Anthropology (4th ed.). Upper Saddle Ridge, New Jersey: Pearson Education Inc.
  7. Friedland, Elise A.; Sobocinski, Melanie Grunow (3 February 2015). The Oxford Handbook of Roman Sculpture. Oxford University Press. pp. 113–. ISBN 978-0-19-026687-5.
  8. Webb, Pamela A. (1996). Hellenistic Architectural Sculpture: Figural Motifs in Western Anatolia and the Aegean Islands. Univ of Wisconsin Press. pp. 65–. ISBN 978-0-299-14980-2.
  9. D'Angelo, G.; Bodenheimer, P. (2016). "In Situ and Ex Situ Formation Models of Kepler 11 Planets". The Astrophysical Journal. 828 (1): id. 33 (32 pp.). arXiv:1606.08088. Bibcode:2016ApJ...828...33D. doi:10.3847/0004-637X/828/1/33.{{cite journal}}: CS1 maint: unflagged free DOI (link)
  10. Chiang, E.; Laughlin, G. (1 June 2013). "The Minimum-Mass Extrasolar Nebula: In-Situ Formation of Close-In Super-Earths". Monthly Notices of the Royal Astronomical Society. 431 (4): 3444–3455. arXiv:1211.1673. Bibcode:2013MNRAS.431.3444C. doi:10.1093/mnras/stt424. ISSN 0035-8711.{{cite journal}}: CS1 maint: unflagged free DOI (link)
  11. Krasilnikova, O.A.; Baranovskii, D.S.; Yakimova, A.O.; Arguchinskaya, N.; Kisel, A.; Sosin, D.; Sulina, Y.; Ivanov, S.A.; Shegay, P.V. (2022). "Intraoperative Creation of Tissue-Engineered Grafts with Minimally Manipulated Cells: New Concept of Bone Tissue Engineering In Situ". Bioengineering. 9 (11): 704. doi:10.3390/bioengineering9110704. ISSN 2306-5354. PMC 9687730. PMID 36421105.{{cite journal}}: CS1 maint: unflagged free DOI (link)
  12. Ye, Yanqi; Yu, Jicheng; Gu, Zhen (2015). "Versatile Protein Nanogels Prepared by In Situ Polymerization". Macromolecular Chemistry and Physics. 217 (3): 333–343. doi:10.1002/macp.201500296.
  13. Gillespie, Cailein; Cousins, John A. (2001). European Gastronomy into the 21st Century. Oxford, UK: Elsevier. p. 72. ISBN 978-0-7506-5267-4. Retrieved 16 June 2014.
  14. Huchzermeyer, Marie (2009). "The struggle for in situ upgrading of informal settlements: A reflection on cases in Gauteng". Development Southern Africa. 26 (1): 59–74. doi:10.1080/03768350802640099. S2CID 153687182.
"https://ml.wikipedia.org/w/index.php?title=ഇൻ_സൈറ്റു&oldid=3996173" എന്ന താളിൽനിന്ന് ശേഖരിച്ചത്