ഇ-അനുമതി
വിവിധ സർക്കാർ പദ്ധതികളുടെ ഭരണാനുമതി ഓൺലൈൻ വഴി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറർ (എൻ.ഐ.സി) തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ആണ് ഇ-അനുമതി. ഇത് കേരളത്തിലെ അഞ്ച് വകുപ്പുകളിൽ 2019 സെപ്റ്റംബർ 1 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വരും. [1]
ഓരോ പദ്ധതിയുടെയും വിശദാംശങ്ങളും ഭരണാനുമതിക്കുള്ള അപേക്ഷകളും ഓൺലൈനായി സമർപ്പിക്കാം. ഇത് പരിശോധിച്ചു ഡിജിറ്റൽ ഒപ്പുവച്ച്, ഓൺലൈനിൽ തന്നെ അനുമതി നൽകും. പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണിത്. [2] ധനകാര്യം, പട്ടികജാതി-പട്ടികവർഗ്ഗം, മത്സ്യബന്ധനം, ആരോഗ്യം, പൊതുമരാമത്ത് വകുപ്പുകളിലാണ് ആദ്യഘട്ടത്തിൽ ഇ-അനുമതി നിലവിൽ വരിക. സാങ്കേതിക ഏകോപനത്തിനായി ഓരോ വകുപ്പും രണ്ട് നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.
ഫയലുകൾ സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി ഓൺലൈനായി തന്നെ അതത് വകുപ്പുകൾക്ക് മനസ്സിലാക്കാൻ സാധിക്കും. വകുപ്പുകൾ ഓരോ ഫയലിനും പ്രത്യേകം നമ്പറിട്ടു സമർപ്പിക്കണം. ഈ നമ്പർ ഉപയോഗിച്ച് സോഫ്റ്റ്‌വെയറിൽ തിരച്ചിൽ നടത്താം.
പ്രവർത്തനം
[തിരുത്തുക]അപേക്ഷ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ അനുമതി നൽകേണ്ട ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറിൽ അത് കിട്ടുകയും ഉദ്യോഗസ്ഥർ അത് പരിശോധന പൂർത്തിയാക്കി ഒപ്പിട്ടു തിരിക്കെ അയയ്ക്കുയയും ചെയ്യും. അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കാനുളള നിർദ്ദേശങ്ങളും നൽകാം. ഒന്നിൽ കൂടുതൽ വകുപ്പുകളിൽ നിന്നുള്ള അനുമതി വേണ്ടവയാണെങ്കിൽ ആ വകുപ്പുകളിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കും ഒരേസമയം ഫയൽ എത്തും. ഇതുവഴി പല ഓഫീസുകളിലേയ്ക്ക് അയച്ചും എത്തിച്ചും ഭരണാനുമതിനേടിയെടുക്കുന്നതിൽ വരുന്ന കാലതാമസം ഇതോടെ നീങ്ങിക്കിട്ടും. ഓരോ അപേക്ഷയിൻ മേലും തീരുമാനമെടുക്കാനുള്ള സമയം സർക്കാരാണ് നിശ്ചയിച്ച് നൽകുക.