Jump to content

ഇ.എം. കോവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രമുഖനായ ഒരു മലയാള സാഹിത്യകാരനാണ് ഇ.എം. കോവൂർ(23 ഫെബ്രുവരി 1906 - 30 ഏപ്രിൽ 1983). 1967-ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1]. കെ.മാത്യൂ ഐപ്പ് എന്ന് പൂർണനാമം.

ജീവിതരേഖ

[തിരുത്തുക]

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. തിരുവല്ല എം.ജി.എം. ഹൈസ്‌കൂൾ, എറണാകുളം മഹാരാജാസ്‌ കോളജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്‌, ലോ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ മുൻസിഫായി സേവനമനുഷ്‌ഠിച്ചശേഷം സെഷൻസ്‌ ജഡ്‌ജിയായി വിരമിച്ചു.[2]

കൃതികൾ

[തിരുത്തുക]

നർമ്മോപന്യാസം, വിവർത്തനം, ചെറുകഥ, നാടകം, സ്മരണ, ജീവചരിത്രം, ബാലസാഹിത്യം, യാത്രാവിവരണം, നോവൽ, നിയമവിജ്ഞാനം എന്നീ ശാഖകളിൽ അമ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

  • കൂത്തമ്പലം
  • സല്ക്കാരം
  • പള്ളിയുണർത്തൽ,
  • കാറ്റുപിടിച്ച തോണി
  • നഖലാളനങ്ങൾ (നർമ്മലേഖനസമാഹാരങ്ങൾ)
  • സിക്കന്തർ (നാടകം)
  • ഭാഗ്യനിമിഷങ്ങൾ
  • കാൽച്ചിലമ്പ്
  • മറ നീക്കൽ
  • വഴിവിളക്കുകൾ
  • സ്പന്ദിക്കുന്ന മണ്ണ്
  • അശോകത്തണലിൽ
  • കൊലച്ചോറ്
  • പാരിതോഷികം
  • അയ്യർ ആൻറ് അയ്യർ
  • ഹണിപുരാണം
  • ചിരികൾ

കഥാസമാഹാരങ്ങൾ

[തിരുത്തുക]
  • അച്ചിങ്ങയും കൊച്ചുരാമനും
  • തേങ്ങലുകൾ തികഞ്ഞ പെണ്ണ്
  • രണ്ടു സ്ത്രീകളും ഒരു പുരുഷനും
  • കാട്
  • കൊടുമുടികൾ
  • മലകൾ
  • മുള്ള്

നോവലുകൾ

[തിരുത്തുക]
  • ഗുഹാജീവികൾ
  • കാട്ടുതാറാവ്‌ (വിവർത്തനം)
  • കാട്
  • തികഞ്ഞ പെണ്ണ്

പുരസ്കാരങ്ങൾ

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-09. Retrieved 2012-07-26.
"https://ml.wikipedia.org/w/index.php?title=ഇ.എം._കോവൂർ&oldid=4136916" എന്ന താളിൽനിന്ന് ശേഖരിച്ചത്