ഇ.പി. ശ്രീകുമാർ
ദൃശ്യരൂപം
ഒരു മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണു് ഇ.പി. ശ്രീകുമാർ. 2010-ലെ മികച്ച ചെറുകഥാസമാഹാരത്തിനുള്ള പുരസ്കാരം പരസ്യശരീരം എന്ന കഥാസമാഹാരത്തിനു ലഭിച്ചിട്ടുണ്ട് [1].
ജീവിതരേഖ
[തിരുത്തുക]എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ചു. ബി.എസ്‌സി.,എച്ച്.ഡി.സി. എന്നീ ബിരുദങ്ങൾ നേടി. തൃപ്പൂണിത്തുറയിലെ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജനറൽ മാനേജറായി പ്രവർത്തിക്കുന്നു[2]. മാറാമുദ്ര എന്ന നോവൽ തമിഴിൽ അഴിയാ മുതിരൈ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം ( ചെറുകഥ -2010 )
- കറന്റ് ബുക്സ് ഗോൾഡൻ ജൂബിലി നോവൽ പുരസ്കാരം
- ടി.വി. കൊച്ചുബാവ പുരസ്കാരം
- എസ്.കെ. പൊറ്റക്കാട് പുരസ്കാരം
- എസ്.ബി.ടി. സാഹിത്യ പുരസ്കാരം
കൃതികൾ
[തിരുത്തുക]ചെറുകഥാസമാഹാരങ്ങൾ
[തിരുത്തുക]- പരസ്യശരീരം
- കണ്ണീർപ്പശു
നോവൽ
[തിരുത്തുക]- മാറാമുദ്ര
അവലംബം
[തിരുത്തുക]- ↑ "കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - ചെറുകഥ". Archived from the original on 2012-08-09. Retrieved 2012-07-25.
- ↑ "ഇ.പി. ശ്രീകുമാർ". Archived from the original on 2012-09-10. Retrieved 2012-07-25.