Jump to content

ഇ. ഹരികുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഇ. ഹരികുമാർ. ഒരുമാസത്തോളം ചികിത്സയ്ക്കായി ആശുപത്രിയിൽ കിടന്ന ശേഷം 2020 മാർച്ചുമാസം 23 തീയതി അർദ്ധരാത്രിയോടെ തന്റെ 77 ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

കവി ഇടശ്ശേരി ഗോവിന്ദൻ നായരുടേയും ഇ. ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന്‌ പൊന്നാനിയിൽ ജനിച്ചു.[2] പൊന്നാനി എ. വി. ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1960 മുതൽ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ജോലി ചെയ്തു. കമ്പ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്നു. ഹരികുമാറിന്റെ ആദ്യ കഥ "മഴയുള്ള രാത്രിയിൽ" 1962 ൽ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥകളും ഹരികുമാറിന്റേതായുണ്ട്. ദിനോസോറിന്റെ കുട്ടി എന്ന ചെറുകഥ സമാഹാരത്തിന്‌ 1988 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[3] 1998 ലും 2004 ലും കേരള സാഹിത്യ അക്കാദമി അംഗമായിരുന്നിട്ടുണ്ട് ഹരികുമാർ.[4][5]

കൃതികൾ

[തിരുത്തുക]
  • ഉറങ്ങുന്ന സർപ്പങ്ങൾ
  • ആസക്തിയുടെ അഗ്നിനാളങ്ങൾ
  • ഒരു കുടുംബപുരാണം
  • എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി
  • തടാകതീരത്ത്
  • പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
  • കൊച്ചമ്പ്രാട്ടി
  • അറിയാതലങ്ങളിലേക്ക്
  • കൂറകൾ
  • ദിനോസറിന്റെ കുട്ടി
  • മഴയുള്ള രാത്രിയിൽ
  • വൃഷഭത്തിന്റെ കണ്ണ്
  • കുങ്കുമം വിതറിയ വഴികൾ
  • കാനഡയിൽനിന്നൊരു രാജകുമാരി
  • ദൂരെ ഒരു നഗരത്തിൽ
  • ശ്രീ പാർവതിയുടെ പാദം
  • സൂക്ഷിച്ചു വെച്ച മയിൽപീലി
  • പച്ചപ്പയ്യിനെ പിടിക്കാൻ
  • കറുത്ത തമ്പ്രാട്ടി
  • അനിതയുടെ വീട്
  • നഗരവാസിയായ ഒരു കുട്ടി
  • ഇളവെയ്ലിന്റെ സാന്ത്വനം(കഥാസമാഹാരം)

ഓർമ്മകുറിപ്പ്

[തിരുത്തുക]
  • നീ എവിടെയാണങ്കിലും

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സാഹിത്യ അക്കാദമി പുർസ്കാരം-"ദിനോസോറിന്റെ കുട്ടി" എന്ന കഥാസമാഹാരത്തിന്‌ (1988)[6]
  • പത്മരാജൻ പുരസ്കാരം-"പച്ചപ്പയ്യിനെ പിടിക്കാൻ" എന്ന ചെറുകഥക്ക്-(1997)[2]
  • നാലപ്പാടൻ പുരസ്കാരം-"സൂക്ഷിച്ചു വെച്ച മയിൽപീലി" എന്ന കഥക്ക്(1998)[2]

അവലംബം

[തിരുത്തുക]
  1. മനോരമ വാർത്ത
  2. 2.0 2.1 2.2 "പുഴ.കോം". Archived from the original on 2008-03-09. Retrieved 2009-10-13.
  3. സാഹിത്യ അക്കാദമി വെബ്സൈറ്റ്
  4. ദാറ്റ്സ് മലയാളം 2001 ഒക്ടോബർ 1[പ്രവർത്തിക്കാത്ത കണ്ണി]
  5. സാഹിത്യ അക്കാദമി
  6. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇ._ഹരികുമാർ&oldid=3801544" എന്ന താളിൽനിന്ന് ശേഖരിച്ചത്