ഈർപ്പം നിറഞ്ഞ മുറികൾ
ശാന്തി ജയകുമാർ രചിച്ച കവിതാ സമാഹാരമാണ് 'ഈർപ്പം നിറഞ്ഞ മുറികൾ'.[1]കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ് ഈ സമാഹാരത്തിനായിരുന്നു.
ഉള്ളടക്കം
[തിരുത്തുക]2013 ഡിസംബറിൽ ഡി.സി. ബുക്സാണ് 'ഈർപ്പം നിറഞ്ഞ മുറികൾ' പ്രസിദ്ധീകരിച്ചു. കൽപ്പടവിലിരുന്ന് നിലാവ് കാണുന്നവർ, ദർപ്പണം, മോർഫിൻ, ഗാലപ്പോഗോസിൽ, ഒരു പുഴയുണ്ടായിരുന്നു, ശുക്രാചാര്യൻ, ആത്മഹത്യയ്ക്കു ശേഷം, മുജ്ജന്മത്തിന്റെ മൂടുപടം എന്നിങ്ങനെ 56 കവിതകളാണ് ശാന്തി ജയകുമാറിന്റെ ഈ കവിതാസമാഹാരത്തിലുളളത്. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റേതായിരുന്നു അവതാരിക. ചില കവിതകളിൽ തിരുത്തുവേണമെന്നും പല കവിതകളും ഒഴിവാക്കാമായിരുന്നെന്നും തോന്നിയതിനെത്തുടർന്ന്, 2014 ഒക്ടോബറിൽ പുസ്തകം പിൻവലിച്ചു. "മൂന്നുവർഷം മുമ്പ് പിൻവലിച്ച, അവാർഡിന് അയയ്ക്കാത്ത കവിതാപുസ്തകത്…". 2017-04-03. Archived from the original on 2022-05-17. Retrieved 2017-04-03.{{cite web}}
: CS1 maint: bot: original URL status unknown (link)
വിവാദങ്ങൾ
[തിരുത്തുക]രചയിതാവോ പ്രസാധകരോ സമർപ്പിക്കാത്തതും പിൻവലിച്ചതുമായ ഒരു പുസ്തകം അവാർഡിനായി പരിഗണിച്ചത് വിവാദമായിരുന്നു. [2]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ്