ഈ തണലിൽ ഇത്തിരി നേരം
ഈ തണലിൽ ഇത്തിരി നേരം | |
---|---|
സംവിധാനം | പി.ജി. വിശ്വംഭരൻ |
നിർമ്മാണം | കെ.ടി. കുഞ്ഞുമോൻ-ഹമീദ് |
രചന | ആന്റണി ഈസ്റ്റ്മാൻ |
തിരക്കഥ | ജോൺപോൾ |
സംഭാഷണം | ജോൺപോൾ |
അഭിനേതാക്കൾ | മമ്മൂട്ടി, റഹ്മാൻ, ശോഭന, തിലകൻ, അടൂർ ഭാസി |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജയാനൻ വിൻസെന്റ് |
സംഘട്ടനം | ത്യാഗരാജൻ |
ചിത്രസംയോജനം | ജി. മുരളി |
സ്റ്റുഡിയോ | രചന പ്രൊഡക്ഷൻസ് |
ബാനർ | രചന പിക്ചേഴ്സ് |
വിതരണം | രചന പിക്ചർ റിലീസ് |
പരസ്യം | നാരായണൻ വാഴപ്പിള്ളി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് ഹമീദും കെ. ടി. കുഞ്ഞുമോനും ചേർന്ന് 1985-ൽ പുറത്തിറക്കിയ ഇന്ത്യൻ മലയാള ചലച്ചിത്രമാണ് ഈ തണലിൽ ഇത്തിരി നേരം. ചിത്രത്തിൽ മമ്മൂട്ടി, റഹ്മാൻ, ശോഭന, തിലകൻ, അടൂർ ഭാസി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[1][2] പൂവച്ചൽ ഖാദറിന്റെ വരികൾക്ക് ശ്യാം സംഗീതം നൽകി.[3][4]
കഥാംശം
[തിരുത്തുക]വ്യക്തിബന്ധങ്ങളുടെ ഇഴയടുപ്പങ്ങളാണ് ഈ ചിത്രത്തിന്റെ അടിസ്ഥാനം. സ്വന്തം കമ്പനിയിലെ റ്റൈപ്പിസ്റ്റായ സൗദാമിനിയെ (ശോഭന) വിജയൻ (മമ്മുട്ടി) വിവാഹം ചെയ്യുന്നു. അവളുടെ നൃത്തവും സൗന്ദര്യവും അയാളെ ആകർഷിക്കുന്നു. സുഹൃത്തായ മേനോന്റെ (നെടുമുടി വേണു) സഹോദരി ലീനയെ(രോഹിണി) വിജയന്റെ സഹോദരൻ രവി (റഹ്മാൻ) പ്രേമിക്കുന്നുണ്ട്. കമ്പനിയിൽ ഇടക്കിടെ വരുന്ന തുളസി (ശുഭ) എല്ലാവരുടെയും രഹസ്യ ചർച്ചാവിഷയമാണ്. തുളസിയുടെ കാര്യത്തിൽ വിജയൻ കാണിക്കുന്ന പ്രത്യേകതയും രഹസ്യസ്വഭാവവും എല്ലാവരിലും സംശയം ഉണ്ടാക്കുന്നു. ഈ സംശയം സൗദാമിനിയിലും എത്തുന്നു. അവസാനം അവൾ വീട്ടിൽ പോകുന്നു. കുഞ്ഞിനു അസുഖമാകുന്നു. സഹിക്കാതെ രവി തുളസിയെ കണ്ടുപിടിക്കുന്നു. അത് തന്റെ സോദരിയാണെന്ന് വെളിപ്പെടുത്തുന്നതോടെ കഥ ശുഭം.
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മൂട്ടി | വിജയൻ |
2 | ശോഭന | സൗദാമിനി |
3 | റഹ്മാൻ | രവി (വിജയന്റെ അനുജൻ) |
4 | രോഹിണി | ലീന (രവിയുടെ കാമുകി) |
5 | അടൂർ ഭാസി | വിജയന്റെ അമ്മാവൻ |
6 | തിലകൻ | സൗദാമിനിയുടെ അച്ഛൻ |
7 | സുമിത്ര | സൗദാമിനിയുടെ ചേച്ചി |
8 | നെടുമുടി വേണു | അഡ്വ.മേനോൻ |
9 | കവിയൂർ പൊന്നമ്മ | സാവിത്രി |
10 | വേണു നാഗവള്ളി | ഡോക്ടർ |
11 | ഇന്നസെന്റ് | പിള്ള (മാനേജർ) |
12 | ശുഭ | തുളസി |
13 | തനൂജ | ഗ്ലാഡിസ് |
14 | ബേബി ചൈതന്യ |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "ആ രമ്യ ശ്രീരംഗമെ" | എസ്.ജാനകി | |
2 | "D.I.S.C.O." (സ്വർണതാമരക്കിളിയേ) | കെ. ജെ. യേശുദാസ്, കെ.എസ്. ചിത്ര | |
3 | "മാനം മണ്ണിൽ" | കെ. ജെ. യേശുദാസ്, എസ്.ജാനകി | |
4 | "മമ്മി മമ്മി" | എസ്. ജാനകി | |
5 | "പൂവണിഞ്ഞുമാനസം" | കെ. ജെ. യേശുദാസ്, എസ്. ജാനകി |
അവലംബം
[തിരുത്തുക]- ↑ "ഈ തണലിൽ ഇത്തിരി നേരം(1985)". www.malayalachalachithram.com. Retrieved 2021-04-07.
- ↑ "ഈ തണലിൽ ഇത്തിരി നേരം(1985)". malayalasangeetham.info. Archived from the original on 2015-03-17. Retrieved 2021-04-07.
- ↑ "ഈ തണലിൽ ഇത്തിരി നേരം(1985)". spicyonion.com. Archived from the original on 2022-05-17. Retrieved 2021-04-07.
- ↑ "ഈ തണലിൽ ഇത്തിരി നേരം(1985)". entertainment.oneindia.in. Archived from the original on 2014-07-30. Retrieved 2021-04-07.
- ↑ "ഈ തണലിൽ ഇത്തിരി നേരം(1985)]". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-04-07.
- ↑ "ഈ തണലിൽ ഇത്തിരി നേരം(1985)]". മലയാളസംഗീതം ഇൻഫൊ. Retrieved 2021-04-07.
പുറം കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- 1985-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- ജി. മുരളി ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പൂവച്ചൽഖാദർ-ശ്യാം ഗാനങ്ങൾ
- മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ
- ശ്യാം സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- റഹ്മാൻ അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- മമ്മുട്ടി-ശോഭന ജോഡി
- ജയാനൻ വിൻസെന്റ് കാമറചലിപ്പിച്ച ചലച്ചിത്രങ്ങൾ
- ശോഭന അഭിനയിച്ച മലയാള ചലച്ചിത്രങ്ങൾ
- റഹ്മാൻ-റോഹിണി ജോഡി