ഉച്ചാരൽ
കേരളത്തിലെ ഒരു അനുഷ്ഠാനമാണ് ഉച്ചാരൽ അഥവാ ഉച്ചാര. വടക്കൻ കേരളത്തിൽ ഉച്ചാരൽ എന്നും തെക്കൻ കേരളത്തിൽ ഉച്ചാര എന്നും പറയും. അവസാന ദിവസം ചില ക്ഷേത്രങ്ങളിൽ ഉച്ചാറൽവേല ആഘോഷിക്കുന്നു. ചിലയിടങ്ങളിൽ ഇത് ഉച്ചാര മഹോത്സവം എന്നറിയപ്പെടുന്നു. ആരൻ എന്നു പറഞ്ഞാൽ ചൊവ്വയുടെ അത്യുച്ചം. മകരം 28ന് മൂന്നു ദിവസം കൃഷിപ്പണികൾ നിർത്തി വെക്കുന്നു. തുടർന്ന് ഐശ്വര്യത്തിനും സമൃദ്ധിക്കും ഭാവിയിലെ നല്ല വിളവെടുപ്പിനും വേണ്ടി പ്രാർഥിക്കുന്നു.
കൃഷിഭൂമിയുടെ വിശ്രമസമയത്തെയാണ് ഈ ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞാണ് ഇത് നടക്കുക. കേരളത്തിൽ കുംഭം, മീനം മാസങ്ങളിൽ വേനൽ കടുക്കുന്നതോടെ കൃഷി സാധ്യമല്ലാതാവും. ആ സമയം മിക്കപ്പോഴും നാലു ദിവസങ്ങളായാണ് ഉച്ചാറൽ ചടങ്ങ് നടക്കുക.
ഈ ദിവസം വിത്തെടുക്കാനോ നെല്ല് കൈമാറാനോ പണി ആയുധങ്ങൾ ഉപയോഗിക്കാനോ പാടില്ല. ആ ദിവസങ്ങളിൽ പത്തായം തുറക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഭൂമിദേവി പുഷ്പിണിയാവുന്ന കാലം എന്നാണ് ചിലർ ഇതിനെ വിശേഷിപ്പിക്കാറ്. പരമശിവൻ, ഭദ്രകാളി, ദുർഗ്ഗ അല്ലെങ്കിൽ ഭഗവതി തുടങ്ങിയവരുടെ ക്ഷേത്രങ്ങളിലും കാവുകളിലും ഉച്ചാര ഉത്സവം നടന്നു കാണാറുണ്ട്.
ആചരണം
[തിരുത്തുക]മകരം ഇരുപത്തി മൂന്നാം തീയതി ആണ് ഉച്ചാരൽ. ഭൂമി ദേവി ഋതുമതിയാകുന്നത് എന്നാണു സങ്കൽപ്പം. അന്നു ഭൂമിയുമായി ബന്ധപ്പെട്ട ഒന്നും ചെയ്യാൻ പാടില്ല എന്നാനു വിശ്വാസം. ചൂൽകൊണ്ട് വീടും പരിസരവും അടിച്ച് വാരാനോ, കൃഷിപ്പണികൾ ചെയ്യാനോ പാടില്ല. കാർഷിക ഉപകരണങ്ങൽ ഭൂമി തൊടാതെ വെക്കണം എന്നാണു വിശ്വാസം.