ഉഡുപ്പി മുല്ല
ഉഡുപ്പി മുല്ല | |
---|---|
മറ്റു പേരുകൾ | ഉഡുപ്പി മല്ലിഗെ |
തരം | Jasminum sambac |
പ്രദേശം | ഉഡുപ്പി ജില്ല |
രാജ്യം | ഇന്ത്യ |
രജിസ്റ്റർ ചെയ്‌തത് | 2005 |
ഔദ്യോഗിക വെബ്സൈറ്റ് | http://ipindia.nic.in |
കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ശങ്കർപുരയിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു മുല്ലയിനമാണ് ഉഡുപ്പി മുല്ല (ഇംഗ്ലീഷ്: Udupi Jasmine) അഥവാ ശങ്കർപുര മുല്ല. ശങ്കർപുരയിൽ ഈയിനം മുല്ലയുടെ കൃഷിയാരംഭിച്ചിട്ട് നൂറ് വർഷങ്ങൾ മാത്രമേ ആകുന്നുള്ളു. ഭൂപ്രദേശസൂചിക പദവി നേടിയിട്ടുള്ള ഈ മുല്ല ശങ്കർപുരക്ക് പുറമേ സമീപ പ്രദേശങ്ങളായ ഭട്കൽ, ഷിർവ, ഹേരൂർ, ഇന്നാജേ എന്നിവിടങ്ങളിലും കൃഷി ചെയ്യപ്പെടുന്നു.[1]
വിവരണം
[തിരുത്തുക]പടർന്ന് തഴച്ചു നിൽക്കുന്ന തരത്തിലുള്ള ചെടിയാണ് ഉഡുപ്പി മുല്ലയുടേത്. മഞ്ഞനിറം കലർന്ന ഇളം പച്ചനിറമാണ് ഇലകളുടേത്. ചെടിയിൽ നിന്ന് അടർത്തി മാറ്റിയതിനു ശേഷവും കൂടുതൽ ദിവസം നിലനിൽക്കുമെന്നതാണ് ഈ മുല്ലപ്പൂക്കളുടെ പ്രത്യേകത. മൊട്ടായിരിക്കുന്ന അവസ്ഥയിൽ എടുത്ത പൂവുകൾ മൂന്ന്-നാല് ദിവസങ്ങളോളം പുതുമ നഷ്ടപ്പെടാതെ നിലനിൽക്കും.[2]
ഉത്പാദനം
[തിരുത്തുക]ജനുവരി മുതൽ മേയ് വരെയുള്ള മാസങ്ങളാണ് ഉഡുപ്പി മുല്ലയുടെ സീസൺ. ഉഡുപ്പി ജില്ലയിൽ ഏകദേശം 25,000-ത്തോളം കർഷകർ ഈ മുല്ല കൃഷി ചെയ്യുന്നുണ്ട്. കർണാടകയിലെ സമുദ്രതീരപ്രദേശങ്ങളിൽ വിശേഷദിനങ്ങളിൽ ക്ഷേത്രങ്ങളിലടക്കം മുഖ്യമായും ഉപയോഗിക്കുന്നത് ഈ മുല്ലയാണ്.[3] ഇതിനു പുറമേ മുംബൈയിലും ഉഡുപ്പി മുല്ലക്ക് ആവശ്യക്കാരുണ്ട്.