Jump to content

ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രമുഖ മലയാള നോവലിസ്റ്റും കഥാകാരനുമാണ് ഉണ്ണിക്കൃഷ്ണൻ തിരുവാഴിയോട്.(1942 - ).1992-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു[1].

ജീവിതരേഖ

[തിരുത്തുക]

1942-ൽ വളളുവനാട്‌ താലൂക്കിലെ തിരുവാഴിയോട്‌ ഗ്രാമത്തിൽ ജനിച്ചു. വിക്‌ടോറിയ കോളജിൽനിന്ന്‌ ശാസ്‌ത്രത്തിലും ഫാറൂക്ക്‌ ട്രെയിനിങ്ങ്‌ കോളജിൽനിന്ന്‌ അദ്ധ്യാപനപരിശീലനത്തിലും ബിരുദം നേടി. 1963-ൽ ആദ്യ കഥ പ്രസിദ്ധപ്പെടുത്തി. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. 1966 മുതൽ കേന്ദ്ര ഗവൺമെന്റിൽ ഉദ്യോഗസ്‌ഥനാണ്‌. സ്‌കോട്‌ലൻഡിലെ സ്‌ട്രാറ്റ്‌ക്ലൈഡ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ അഡ്വാൻസ്‌ഡ്‌ ഫിനാൻഷ്യൽ മാനേജ്‌മെന്റിലും ലീഡ്‌സ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ പബ്ലിക്‌ സെക്‌റ്റർ മാനേജ്‌മെന്റിലും ഉന്നതപരിശീലനം നേടിയിട്ടുണ്ട്‌. ഡൽഹിയിൽ സ്‌ഥിരതാമസം.[2] ഭാര്യ : ശ്രീദേവി. മക്കൾ : അമൃത, നമ്രത, അഭിലാഷ്‌.

പ്രധാനകൃതികൾ

[തിരുത്തുക]

നോവലുകൾ

[തിരുത്തുക]
  1. ദൃക്‌സാക്ഷി
  2. ഹിപ്പി,
  3. ഒരു ധ്വനി ആയിരം പ്രതിധ്വനി,
  4. മരണത്തിന്റെ നിറം,
  5. നഖക്ഷതങ്ങൾ,
  6. പണം,
  7. ദൃക്‌സാക്ഷി,
  8. ചൂതാട്ടം
  9. നീലമലകളിലെ സുവർണ്ണഞ്ഞൊറികൾ,
  10. ലയനം
  11. വെളിച്ചത്തിന്റെ പൊളിരുകൾ,
  12. നഖചിത്രങ്ങൾ,
  13. ശിശിരനിദ്ര (ലഘുനോവലുകൾ),
  1. തീക്കുടുക്ക
  2. താളം താവളം,
  3. ആഹൂതി

കഥാസമാഹാരങ്ങൾ

[തിരുത്തുക]
  1. ഹാ! പാരീസ്‌,
  2. തിരുവാഴിയോടിന്റെ കഥകൾ

പുരസ്കാരങ്ങൾ

[തിരുത്തുക]
  1. 1992-ൽ നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്‌ (ദൃക്‌സാക്ഷി)

അവലംബം

[തിരുത്തുക]
  1. http://www.keralasahityaakademi.org/ml_aw3.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-06. Retrieved 2012-01-23.