Jump to content

ഉണ്ണി നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ എം.ആർ.ബി.യുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരണം ആരംഭിച്ച ആനുകാലികമാണു് ഉണ്ണി നമ്പൂതിരി.[1]

1920 മുതൽ 1940 വരെയുള്ള കാലയളവിൽ തൃശ്ശൂരിൽ നിന്നുമാണു് 'ഉണ്ണി നമ്പൂതിരി' പ്രസിദ്ധപ്പെടുത്തിയിരുന്നതു്. ആദ്യത്തെ 10 വർഷം മാസികയായും പിന്നീട് വാരികയായും ആലത്തൂർ അനുജൻ നമ്പൂതിരിപ്പാടിന്റെ ഉടമസ്ഥതയിലും വേന്ത്രക്കാട്ടു ശങ്കരൻ നമ്പൂതിരിയുടെ പത്രാധിപത്യത്തിലും പുറത്തുവന്നിരുന്ന, ഇതിന്റെ ലക്ഷ്യം നമ്പൂതിരി സമുദായത്തെ നവീകരിക്കുക എന്നതായിരുന്നു. സമുദായ നേതാവായിരുന്ന കുറൂർ ഉണ്ണിനമ്പൂതിരിപ്പാടിന്റെ ഓർമ നിലനിർത്താനാണ് `ഉണ്ണിനമ്പൂതിരി' എന്ന പേരിട്ടത്. യോഗക്ഷേമസഭയുടെ പുരോഗമന പ്രവർത്തനങ്ങളുടെ പ്രചരണമാധ്യമമായിരുന്ന ഉണ്ണിനമ്പൂതിരി, വിധവാവിവാഹം അനുവദിക്കുക, ബാലികമാരെ വൃദ്ധൻമാർക്കു വിവാഹം ചെയ്തു കൊടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നീ ആശയങ്ങൾ പ്രചരിപ്പിച്ചു.

വി.ടി.ഭട്ടതിരിപ്പാടിനെ പോലുള്ളവരാണ് ഇതിനു നേതൃത്വം നല്കിയത്. മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, ഒ.എം.സി. നമ്പൂതിരിപ്പാട് തുടങ്ങിയ എഴുത്തുകാരുടെ പരിശീലനക്കളരിയായിരുന്ന ഉണ്ണിനമ്പൂതിരിയിൽ വള്ളത്തോൾ‍, ഉള്ളൂർ, ജി.ശങ്കരക്കുറുപ്പ്, സാഹിത്യപഞ്ചാനനൻ, കെ.പി. കേശവമേനോൻ തുടങ്ങിയവരുടെ രചനകളും പ്രകാശിപ്പിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. - അക്ഷരഖനിയുടെ സൂക്ഷിപ്പുകാരൻ Archived 2013-11-30 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2012 ഒക്ടോബർ 14
"https://ml.wikipedia.org/w/index.php?title=ഉണ്ണി_നമ്പൂതിരി&oldid=3625492" എന്ന താളിൽനിന്ന് ശേഖരിച്ചത്