ഉത്തംകുമാർ റെഡ്ഡി
എൻ.ഉത്തംകുമാർ റെഢി | |
---|---|
സംസ്ഥാന ജലവിഭവ,ഭക്ഷ്യ,പൊതുവിതരണ വകുപ്പ് മന്ത്രി | |
ഓഫീസിൽ 7 ഡിസംബർ 2023 - തുടരുന്നു | |
മുൻഗാമി | ജി.കമലാകർ |
നിയമസഭാംഗം | |
ഓഫീസിൽ 2023-തുടരുന്നു, 2014-2019 | |
മണ്ഡലം | ഹുസൂർനഗർ |
ലോക്സഭാംഗം | |
ഓഫീസിൽ 2019-2023 | |
മണ്ഡലം | നൽഗോണ്ട |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സൂര്യേപേട്ട്, ആന്ധ്രപ്രദേശ് | 20 ജൂൺ 1961
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | എൻ.പത്മാവതി |
കുട്ടികൾ | ഇല്ല |
As of 19 ഡിസംബർ, 2023 ഉറവിടം: ദി ഹിന്ദു ന്യൂസ് |
ആറു തവണ നിയമസഭാംഗം, രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച തെലുങ്കാനയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് എൻ.ഉത്തംകുമാർ റെഢി.(ജനനം: 20 ജൂൺ 1961) നിലവിൽ 2023 ഡിസംബർ 7 മുതൽ തെലുങ്കാനയിലെ എ.രേവന്ത് റെഢി മന്ത്രിസഭയിലെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്നു.[1][2][3][4]
ജീവിതരേഖ
[തിരുത്തുക]അവിഭക്ത ആന്ധ്ര പ്രദേശിലെ സൂര്യേപേട്ടിൽ പുരുഷോത്തം റെഢിയുടേയും ഉഷാദേവിയുടേയും മകനായി 1961 ജൂൺ 20ന് ജനനം. ബി.എസ്.സി ബിരുദദാരിയാണ്. ഇന്ത്യൻ എയർഫോഴ്സിലെ മിഗ് വിമാനങ്ങളുടെ പൈലറ്റായിരുന്നു. രാഷ്ട്രപതിയുടെ സുരക്ഷ സംവിധാന മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 1991-ൽ എയർഫോഴ്സിൽ നിന്ന് വി.ആർ.എസ് എടുത്തശേഷം രാഷ്ട്രീയത്തിലിറങ്ങി.[5]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1999-ലെ ആന്ധ്ര പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോടാട് മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചതോടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് വീണ്ടും കോടാട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ ഉത്തംകുമാർ 2009 മുതൽ 2014 വരെ സംസ്ഥാന ഭവനനിർമ്മാണ സഹകരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
2014-ലെ ആന്ധ്ര പ്രദേശ് വിഭജനത്തെ തുടർന്ന് തെലുങ്കാന രാഷ്ട്രീയത്തിലേക്ക് വഴി മാറിയ ഉത്തംകുമാർ റെഢി 2009-ലും 2014-ലും ഹുസൂർ നഗറിൽ നിന്ന് നിയമസഭയിലെത്തി. 2015 മുതൽ 2021 വരെ തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു.
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നൽഗോണ്ട മണ്ഡലത്തിൽ നിന്ന് പാർലമെന്റ് അംഗമായി. 2023-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം(64/119) ലഭിച്ചതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ച് നിലവിൽ എ.രേവന്ത് റെഢി മന്ത്രിസഭയിലെ കാബിനറ്റ് വകുപ്പ് മന്ത്രിയായി തുടരുന്നു.[6]
പ്രധാന പദവികളിൽ
- 2023-തുടരുന്നു : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
- 2023 : നിയമസഭാംഗം, ഹുസൂർനഗർ
- 2019-2023 : ലോക്‌സഭാംഗം, നൽഗോണ്ട
- 2018-2019 : നിയമസഭാംഗം, ഹുസൂർനഗർ
- 2015-2021 : പ്രസിഡൻറ്, തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി
- 2014-2018 : നിയമസഭാംഗം, ഹുസൂർനഗർ
- 2009-2014 : സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി
- 2009-2014 : ആന്ധ്ര പ്രദേശ് നിയമസഭാംഗം, ഹുസൂർനഗർ
- 2004-2009 : ആന്ധ്ര പ്രദേശ് നിയമസഭാംഗം, കോടാട്
- 1999-2004 : ആന്ധ്ര പ്രദേശ് നിയമസഭാംഗം, കോടാട്