ഉദയവർമ്മ കോലത്തിരി
കോലത്തുനാട്ടു് രാജാവായിരുന്നു ഉദയ വർമ്മ കോലത്തിരി. കൃഷ്ണഗാഥാകാരനായ ചെറുശ്ശേരി നമ്പൂതിരി, ഇദ്ദേഹത്തിന്റെ സദസ്യനായിരുന്നു എന്നും അദ്ദേഹത്തിന്റെ നിദേശമനുസരിച്ചാണു് പ്രസ്തുത ഗ്രന്ഥം രചിച്ചതെന്നും ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. [1]
കാലം
[തിരുത്തുക]“ |
1087-ൽ ഭാരതഗാഥ പ്രസിദ്ധീകരിച്ചപ്പോൾ ഇപ്പോഴത്തെ ചിറയ്ക്കൽ വലിയതമ്പുരാൻ 250 സംവത്സരങ്ങൾക്കു മുൻപു് ആ കോവിലകത്തു് ഉദയവർമ്മൻ എന്ന പേരോടുകൂടി ഒരു രാജാവുണ്ടായിരുന്നുവെന്നും അവിടുത്തെ പ്രധാനസേവകൻ വിദ്വാനായ ഒരു നമ്പൂരി കവിയായിരുന്നുവെന്നും കൃഷ്ണഗാഥ, ഭാരതഗാഥ എന്നീ രണ്ടു കൃതികളുടേയും കർത്താവു് അദ്ദേഹമാണെന്നും പ്രസ്താവിക്കുകയുണ്ടായി. |
” |
ശങ്കരകവിയുടെ പരിപോഷകനായ കോലത്തുനാട്ടു കേരളവർമ്മരാജാവു് കൊല്ലം 621-ൽ തീപ്പെടുകയും അദ്ദേഹത്തിന്റെ ഭാഗിനേയനും യുവരാജാവുമായ രാമവർമ്മാ 618-ൽത്തന്നെ അന്തരിക്കുകയും കേരളവർമ്മാവിനെ തുടർന്നു 621 മുതൽ 650 വരെ ഉദയവർമ്മരാജാവു് നാടു വാഴുകയും ചെയ്തതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു.
അവലംബം
[തിരുത്തുക]- ↑ "ഭാഷാസാഹിത്യം". ml.sayahna.org. Retrieved 1 ഡിസംബർ 2014.