ഉപയോക്താവിന്റെ സംവാദം:അദ്വൈതൻ
നമസ്കാരം അദ്വൈതൻ !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 14:07, 28 ജൂൺ 2020 (UTC)
സന്തുലിതമായ കാഴ്ച്ചപ്പാട് പാലിക്കുക
[തിരുത്തുക]വിക്കിപീഡിയ ലേഖനങ്ങളിൽ നിങ്ങളുടെ സ്വന്തം കാഴ്ചപ്പാടോ വ്യക്തിഗത വിശകലനമോ നിരൂപണമോ ചേർക്കരുത്. അങ്ങനെ ചെയ്യുന്നത് വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ച്ചപ്പാട് നയത്തെ ലംഘിക്കുകയും ഒരു വിജ്ഞാനകോശത്തിൽ പ്രതീക്ഷിക്കുന്ന പക്ഷപാതരഹിതത്ത്വത്തെ ലംഘിക്കുകയും ചെയ്യുന്നു. വിക്കിനിഘണ്ടുവിലും ഈ നയം ബാധകമാണ്. നന്ദി. Vis M (സംവാദം 00:59, 24 ഏപ്രിൽ 2021 (UTC)
നശീകരണം അരുത്
[തിരുത്തുക]പ്രിയ @അദ്വൈതൻ:, താങ്കളുടെ ഇവിടെയുള്ള സംഭാവനകൾ ഭൂരിഭാഗവും നശീകരണമായിട്ടാണ് അനുഭവപ്പെടുന്നത്. എന്ത് ഭാഷയാണിത്?. സഹോദരൻ എന്ന വാക്കിന് പകരം ഉടപ്പിറന്നവൻ എന്ന് പല ലേഖനങ്ങളിലും മാറ്റിയതായിക്കണ്ടു. അതെന്താ, സഹോദരൻ എന്ന വാക്ക് മലയാളമല്ലേ? ഇത്തരം നശീകരണം അരുത്. ഇത് ശ്രദ്ധിക്കുമല്ലോ?--Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:05, 26 ഒക്ടോബർ 2021 (UTC)
നശീകരണ സ്വഭാവമുള്ള തിരുത്തുകൾ തുടരരുത്
[തിരുത്തുക]പ്രിയ @അദ്വൈതൻ:, മുകളിൽ @Vijayanrajapuram: നശീകരണം അരുത് എന്ന ഒരു സന്ദേശം 2021 ൽ നല്കിയത്തിന് ശേഷവും താങ്കൾ സാമാന്യ സ്വഭാവമുള്ള തിരുത്തുകൾ തുടരുന്നതായികാണുന്നു.
ലോകത്തിന്റെയും സകല സൃഷ്ടികളുടെയും സൃഷ്ടാവായി വിശ്വാസികൾ എന്നതിന് പകരം പാരിന്റെയും എല്ലാ പടപ്പുകളുടെയും പടച്ചവനായി വിശ്വാസികൾ
എന്ന പദം ഉപയോഗിക്കപ്പെടുന്നു. എന്നതിന് പകരം എന്ന വാക്ക് പെരുമാറപ്പെടുന്നു.
ദൈവം ഉണ്ടെന്നുള്ള എന്നതിന് പകരം ദൈവമൊണ്ടെന്നൊള്ള
തുടങ്ങിയവ ദൈവത്തെ കുറിക്കാനുപയോഗിക്കുന്ന പദങ്ങളാണ്. എന്നതിന് പകരം തൊടങ്ങിയവ ദൈവത്തെ കുറിക്കാനായി പെരുമാറുന്ന വാക്കുകളാണ്.
വ്യക്തികൾ പരസ്പരം പ്രണയിച്ച് നടത്തുന്ന വിവാഹങ്ങളെ എന്നതിന് പകരം ആളുകൾ തമ്മിൽ കാതലിച്ചു നടത്തുന്ന
വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തിക ബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. എന്നതിന് പകരം വിവാഹവാഴ്‍വ് എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തിക ഉടപ്പങ്ങളിലൂടെ വിടർന്നുവന്ന ഒന്നാണ്.
എന്നിങ്ങനെ മലയാളപതിപ്പ് കൊറേകൂടി പൊതുവായി മലയാളികൾ മിണ്ടുന്ന വാമൊഴിയിലോട്ട് അക്കപ്പെട്ടു എന്നു പറഞ്ഞുകൊണ്ട് മലയാളത്തിൽ പൊതു ഉപയോഗത്തിലുള്ള വാക്കുകളും വാക്യങ്ങളും മാറ്റി താങ്കൾ നടത്തുന്ന നിരവധി തിരുത്തുകൾ ഒറ്റ നോട്ടത്തിൽ തന്നെ നശീകരണ സ്വഭാവമുള്ളതാണ്. ഇത്തരം തിരുത്തുകൾ തുടരുന്ന ഇനിയും തുടരുന്നത് വിക്കി തിരുത്തലുകളിൽ നിന്നു തടയുന്നത് ഉൾപ്പടെയുള്ള നടപടികൾ ക്ഷണിച്ചു വരുത്തുമെന്ന് ഓർമ്മിപ്പിക്കുന്നു. നന്ദി. Ajeeshkumar4u (സംവാദം) 04:20, 1 മേയ് 2023 (UTC)
തടയൽ
[തിരുത്തുക]നിരവധി തവണ താങ്കളുടെ തിരുത്തലുകളിലെ പ്രശനം ശ്രദ്ധയിൽ പെടുത്തിയിട്ടും അവ അവഗണിച്ച് തുടരുന്നതിനാൽ താങ്കളെ ഇവിടെ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ താങ്കളെ ഒരു മാസം തിരുത്തലുകൾ നടത്തുന്നതിൽ നിന്ന് തടഞ്ഞിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ വീണ്ടും ആവർത്തിക്കുന്നത് താങ്കളെ സ്ഥിരമായിതടയുന്നതിന് കാരണമായേക്കാം. തടഞ്ഞത് തെറ്റായിരുന്നു എന്നുണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിച്ചു താങ്കൾക്ക് ഇവിടെ അപ്പീൽ നൽകാവുന്നതാണ്. TheWikiholic (സംവാദം) 16:38, 1 മേയ് 2023 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
[തിരുത്തുക]
പ്രിയ അദ്വൈതൻ, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 18:27, 21 ഡിസംബർ 2023 (UTC) |
---|