Jump to content

ഉപയോക്താവിന്റെ സംവാദം:ഉപ്പേരിക്കുരുള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ഉപ്പേരിക്കുരുള !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. --Anoopan| അനൂപൻ 12:56, 20 മേയ് 2009 (UTC)[മറുപടി]

സംവാദം

[തിരുത്തുക]

ദയവായി വിക്കിപീഡിയ സം‌വാദങ്ങളെ അതിനു പുറത്തേക്ക്ക് വലിച്ചിഴക്കാതിരിക്കാൻ ശ്രദ്ധിക്കുക. അനൂപ് മേനോന്റെ താളിൽ ആർ.എസ്.എസിനെക്കുറിച്ചു നൽകിയ സം‌വാദം നീക്കം ചെയ്തിട്ടുണ്ട്. ആശംസകളോടെ --Vssun 14:42, 7 ജൂലൈ 2009 (UTC)[മറുപടി]

ഗോധ്ര - ഉപയോക്താവിന്റെ സം‌‌വാദ പേജിൽ‌‌ എഴുതിയതിനുള്ള മറുപടി

[തിരുത്തുക]

1. "വിജ്ഞാന കോശ ശൈലിയിൽ എഴുതേണ്ട ഒന്നിൽ താങ്കളുടെ അഭിപ്രായം ചേർക്കുന്നത് വിക്കിതാളിൽ ഉചിതമല്ല."

തികച്ചും നിരുത്തരവാദപരമായ രണ്ടാരോപണങ്ങളാണ് താങ്കൾ‌‌‌‌ ഉന്നയിച്ചിരിക്കുന്നത്.

എ. വിജ്ഞാന കോശ ശൈലിയിലല്ല ഞാൻ എഴുതിയ ലേഖനം. ബി. ലേഖനത്തിൽ‌‌‌‌ ഞാൻ‌‌‌‌ എന്റെ അഭിപ്രായം എഴുതിച്ചേർ‌‌‌‌ത്തു.

താരതമ്യേന വിക്കിയിൽ‌‌‌‌ സീനിയറായ താങ്കൾ‌‌‌‌‌‌‌‌‌‌ കാരണമില്ലാതെ വ്യക്തികളെയും അവരെഴുതിയ ലേഖനങ്ങളെയും ഇത്തരത്തിൽ‌‌‌‌ ആക്ഷേപിക്കരുതായിരുന്നു. ആരോപിച്ച സ്ഥിതിക്ക് എവിടെയാണ് ഞാൻ എന്റെ അഭിപ്രായം എഴുതിച്ചേർ‌‌ത്തത് എന്ന് വ്യക്തമാക്കാനുള്ള ഔചിത്യം കാണിക്കണം‌‌. എവിടെയാണ് ലേഖനം വിജ്ഞാന കോശ ശൈലിയിൽ‌‌‌‌ അല്ലാതെയായത് എന്നും പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.

2. "ഒരു ലേഖനമെഴുതി പിന്നീട് എഴുതിയ ആൾ തന്നെ അതിൽ pov എഴുതിച്ചേർത്താലും വിക്കിയുടെ നയമനുസരിച്ച് അത് അംഗീകരിക്കനാവില്"

ഞാൻ പിഒവി എഴുതിച്ചേർ‌‌ത്തു എന്നത് താങ്കളുടെ പിഒവി ആണ്. വിക്കിപീഡിയയിൽ‌‌‌‌ സ്വന്തമെന്ന് ഇവിടെ ആരും അവകാശപ്പെട്ടില്ലല്ലോ ഉപ്പേരിക്കുരുളേ. ലേഖനം തിരുത്തരുതെന്ന് വാശിപിടിക്കുന്ന ആരും വിക്കിയിൽ‌‌‌‌ ലേഖനമെഴുതരുതെന്ന ടേം‌‌സ് ഓഫ് യൂസ് വായിച്ചിട്ടു തന്നെയാണ് ഞാനും വിക്കിയിൽ‌‌‌‌ അം‌‌ഗത്വമെടുത്തത് എന്ന് വിനയപുരസ്സരം ഓർ‌‌‌‌മ്മിപ്പിക്കട്ടെ.

3. "ബാബരി മസ്ജിദ് തർക്കമന്ദിരമാണ്‌ എന്നുള്ളതും തർക്കമാണല്ലോ അപ്പോ താങ്കൾ എങ്ങനെ അതിനെ വിശേഷിപ്പിക്കും എന്നറിഞാൽ കൊള്ളാം. "

വിക്കിയിൽ‌‌‌‌ എഴുതുമ്പോൾ‌‌‌‌ സ്വന്തം അഭിപ്രായങ്ങൾ‌‌‌‌ കടന്നുവരാതെ നോക്കണം എന്നാണ് വിക്കിയുടെ നിയമാവലി. അതുകൊണ്ട് ഞാൻ എങ്ങനെ വിശേഷിപ്പിക്കും എന്നുള്ള താങ്കളുടെ ചോദ്യം അപ്രസക്തമാണെന്ന് പറയാതെ തന്നെ താങ്കൾ‌‌‌‌ക്കറിയാമല്ലോ.

ലേഖനത്തിൽ‌‌‌‌ തർ‌‌ക്കമന്ദിരം എന്നതിനു പകരം ബാബരി മസ്ജിദ് എന്നു തന്നെയാണ് വേണ്ടതെന്നാണ് താങ്കൾ‌‌‌‌ പറയാനുദ്ദേശിച്ചതെങ്കിൽ‌‌‌‌ അത് വ്യക്തമായി പറയുക. എനിക്കും അങ്ങനെ തന്നെ തോന്നി തിരുത്താം‌‌.

4. "സംഘ്പരിവാർ മാത്രമാണ്‌ അതിനെ തർക്കമന്ദിരം എന്ന് വിളിക്കാറുള്ളൂ."

ഇതിനെയാണ് പിഒവി എന്നു വിശേഷിപ്പിക്കേണ്ടത്. തർ‌‌‌‌ക്കമന്ദിരം എന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ‌‌‌‌ അയാൾ‌‌‌‌ സം‌‌ഘപരിവാർ‌‌‌‌ ആയിപ്പോവുമെന്നോ മറ്റോ ആണെങ്കിൽ‌‌‌‌ എനിക്കൊന്നും പറയാനില്ല.

5. "ബാബരി മസ്ജിദ് തകർക്കപ്പെട്ടത്" എന്നുണ്ടായിരുന്നത് "തകരാനിടയായത്" എന്ന് താങ്കൾ മാറ്റിയെഴുതിയെഴുതുക മാത്രം ചെയ്യുന്നതിന്‌ പകരം ഇത് വിഷയവുമായി ബന്ധമില്ലാത്തതാണ്‌ എന്ന താങ്കളുടെ ന്യായമനുസരിച്ച് ആ വാചകം തന്നെ ഒഴിവാക്കുകയല്ലേ വേണ്ടിയിരുന്നത് ?"

വാചകം മാറ്റണമെങ്കിൽ‌‌ ആകാം‌‌‌‌. താങ്കൾ‌‌‌‌ ലേഖനത്തിന്റെ തുടക്കത്തിൽ‌‌‌‌ ശ്രദ്ധിക്കാത്ത ഒരു വാചകമുണ്ട്. "പുറപ്പെട്ട് അധിക നേരം കഴിയും മുമ്പേ അവർ‌‌‌‌‌‌ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു 'അക്രമിക്കൂട്ട'ത്തിന്റെ ആക്രമണത്തിരയായതാണ്‌‌ 'ഗോധ്ര തീവണ്ടി കത്തിക്കൽ‌‌' എന്ന പേരിൽ‌‌ അറിയപ്പെടുന്ന സം‌‌ഭവം. "

58 പേരെ കൊന്നിട്ടും ഇസ്ലാമിക കൊലപാതക സം‌‌ഘമെന്നോ മുസ്ലീം തീവ്രവാദിക്കൂട്ടമെന്നോ വിശേഷിപ്പിക്കാതെ ആ കൊലപാതകികളെ 'അക്രമിക്കൂട്ടം' എന്നു മാത്രം വിശേഷിപ്പിച്ചത് താങ്കൾ‌‌‌‌ ശ്രദ്ധിച്ചുവോ. അതു പോലെ ശ്രദ്ധാപൂർ‌‌വ്വമാണ് ഈ ലേഖനത്തിലെ ഓരോ വാചകവും എഡിറ്റ് ചെയ്തത്. ഗോധ്രയെക്കുറിച്ചുള്ള ലേഖനത്തിൽ‌‌‌‌ അയോദ്ധ്യയും‌‌‌‌‌‌ ബാബരിമസ്ജിദും തർ‌‌ക്കമന്ദിരവുമൊക്കെ തിരുകിക്കേറ്റണമെന്നാണ് താങ്കളുടെ അഭിപ്രായമെങ്കിൽ‌‌‌‌ ഈ വാചകത്തെ എങ്ങനെ മാറ്റിയെഴുതണമെന്നാണ് താങ്കളുടെ നിർ‌‌ദ്ദേശമെന്നും അറിയാൻ‌‌ താല്പര്യമുണ്ട്.

ബാബരി മസ്ജിദ് തകർ‌‌ക്കപ്പെട്ട സം‌‌ഭവും ഗോധ്ര സം‌‌ഭവുമായി ബന്ധമുണ്ട്. എന്നു വച്ച് അത് ഹിന്ദു ദേശീയവാദികൾ‌‌‌‌ തകർ‌‌ത്തതാണെന്നും‌‌, അതിനും ശേഷം മുസ്ലീം തീവ്രവാദികൾ‌‌‌‌ സ്ഫോടനവസ്തുക്കൾ‌‌‌‌ നിറച്ച വാഹനം ഓടിച്ചു കയറ്റി നിരവധി പോലീസുകാരെയും ജനങ്ങളെയും കൊന്നതാണെന്നും‌‌ ബാബറിന്റെ ചരിത്രവും‌‌ മസ്ജിദ് പണിയുന്നതിനു മുമ്പ് അതെന്തായിരുന്നുവെന്നും‌‌ അയോദ്ധ്യസം‌‌ഭവത്തിന്റെ നാൾ‌‌വഴിയുമൊക്കെ ഈ ലേഖനത്തിൽ‌‌ തന്നെ വിശദമാക്കണമെന്നാണ് താങ്കളുടെ അഭിപ്രായമെങ്കിൽ‌‌ അതിശക്തിയായി വിയോജിക്കുന്നു. അതൊക്കെ നമുക്ക് ബാബരി മസ്ജിദിനെക്കുറിച്ചുള്ള ലേഖനത്തിൽ‌‌‌‌ ആവാം‌‌.

6. "തീവ്രവാദത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം വ്യക്തമല്ല. ......തകർത്തവരും തീവ്രവാദികൾ തന്നെയാണ്‌."


തീവ്രവാദത്തെ കുറിച്ച് താങ്കളുടെ കാഴ്ചപ്പാട് വ്യക്തമാക്കിയതിനു നന്ദി. അഥവാ ഞാൻ തീവ്രവാദത്തെക്കുറിച്ച് ലേഖനമെഴുതിയാലും അതിൽ‌‌ എന്റെ കാഴ്ചപ്പാട് എഴുതിച്ചേർ‌‌‌‌ക്കില്ല എന്നു മാത്രം പറയുന്നു.

7. "വിക്കിപീഡിയയിൽ ലേഖനമെഴുതുമ്പോഴും തിരുത്തൽ നടത്തുമ്പോഴും അതു സ്വന്തമായ ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കുമുപരി സത്യത്തോട് നീതിപുലർത്തുന്നതും വസ്തുതകളുമായി പൊരുത്തപെടുന്നതും വക്രീകരിക്കപെടാത്തതുമായിരിക്കണം എന്ന കാര്യങ്ങൾ ഓർക്കുമല്ലോ."

തീർ‌‌ച്ചയായും ഇത് പത്തിരുപതു പ്രാവശ്യം അവിടെയും ഇവിടെയും എഴുതിപ്പഠിക്കുന്നത് താങ്കളിൽ‌‌ വളരെയധികം മാറ്റങ്ങൾ‌‌ വരുത്തുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ആശംശകളോടെ. Kraj 15:43, 14 ജൂലൈ 2009 (UTC)[മറുപടി]

Invite to WikiConference India 2011

[തിരുത്തുക]

Hi ഉപ്പേരിക്കുരുള,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! ഉപ്പേരിക്കുരുള,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:31, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! ഉപ്പേരിക്കുരുള

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:25, 17 നവംബർ 2013 (UTC)[മറുപടി]