Jump to content

ഉപയോക്താവിന്റെ സംവാദം:ടൈറ്റസ് തോമസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ടൈറ്റസ് തോമസ് !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 06:52, 11 മേയ് 2021 (UTC)[മറുപടി]

പെരിനാട് സെൻറ് തോമസ് മാർത്തോമ്മാ ഇടവക, പനയം, പൂർവ്വകാല സംക്ഷിപ്തചരിത്രം[തിരുത്തുക]

ഏകദേശം 175 വർഷങ്ങൾക്കു മുൻപ് പെരിനാട് നിവാസികളായ സുറിയാനി ക്രിസ്ത്യാനികൾ അവരുടെ ആരാധനയ്ക്കായും മറ്റ്കർമ്മാധികൾക്കുമായി കുണ്ടറ വലിയപള്ളിയെ ആശ്രയിച്ചിരുന്നു. അന്ന് കുണ്ടറ വരെയുള്ള യാത്ര വളരെ ക്ലേശകരവും ദുർഘടവുമായിരുന്നതിനാൽ 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സൗകര്യപ്രദമായ ഒരു സ്ഥലം തൃക്കരുവായിൽ കണ്ടെത്തുകയും 1838 -ൽ ഇന്നു കാണുന്ന പഴയ ദേവാലയം സ്ഥാപിക്കുകയും ചെയ്തു. എബ്രഹാം മല് പാന്റെ നേതൃത്വത്തിൽ 1836 ൽ നവീകരണം ആരംഭിച്ചു.

1856-ൽ നവീകരണാശയത്തിന്റെ ശക്തിയോടെ പെരിനാട്ടെ സഭ മാർത്തോമ്മായെന്നും യാക്കോബായ എന്നും രണ്ടായി പിരിഞ്ഞു. ഓരോ ആഴ്ചയും മാർത്തോമ്മ യാക്കോബായ സഭക്കാർ മാറിമാറി ആരാധനയും കർമ്മാദികളും നടത്തണമെന്നും പള്ളിയോടു ചേർന്ന് വടക്കുഭാഗത്തുള്ള സ്ഥലം ശവസംസ്കാരത്തിന് ഉപയോഗിക്കണമെന്നും നിശ്ചയിച്ചു. സഭ രണ്ടായി പിരിഞ്ഞപ്പോൾ മാർത്തോമ്മ സഭയ്ക്കു ലഭിച്ച 5 പള്ളികളിൽ ഒന്നാണ് പെരിനാട് മാർത്തോമ്മാ പഴയ പള്ളി എന്നാണ് ഡയറക്ടറിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

പഴയ പള്ളിയിൽ ആരാധിക്കാൻ കഴിയാത്ത തവണകളിൽ കിഴക്കുഭാഗം പ്രാർത്ഥനാ യോഗമായി നമ്മൾ ശ്രീ. കെ. ജി. ഉമ്മൻ വൈദ്യൻ വക പനയം നോർത്ത് എൽ. പി. സ് കൂളിൽ ആരാധനാദി (പ്രവർത്തനങ്ങൾ നടത്തി വന്നു. ഇതോടൊപ്പം കിഴക്കുഭാഗം പ്രാർത്ഥനായോഗക്കാർ സൗകര്യപ്രദ മായി ഒരു പ്രാർത്ഥനാലയ നിർമ്മാണത്തെക്കുറിച്ച് ചിന്തിക്കുകയും അതിന്റെ ഫലമായി പ്രാർത്ഥനാ യോഗം വകയായ കണ്ണങ്കര തെക്കതിൽ ഉള്ള 26 സെന്റ്സ്ഥലത്ത്ഒരു കെട്ടിടം പണിയണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതിൻ പ്രകാരം അന്നത്തെ മെത്രാപ്പോലീത്ത അഭിവന്ദ്യ തീത്തൂസ് ദ്വിതീയൻ തിരുമേനിയെക്കൊണ്ട് 1942 - ൽ ശിലാ സ്ഥാപനം നിർവ്വഹിക്കുകയും ഫൗണ്ടേഷനും ബേസ്മെന്റും നിർമ്മിക്കുകയും ചെയ്തു. ഇതിന് നേതൃത്വം കൊടുത്തവരിൽ പ്രധാനികൾ വൈസ്പ്രസിഡന്റും സണ്ടേ സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ. പി. ഐ. കൊച്ചുകുഞ്ഞ് കായൽ വാരത്ത് പു: വീട്, ശ്രീ. എം. സി. കോശി മഞ്ഞിക്കുളങ്ങര, ശ്രീ. ചെറിയാൻ അഞ്ചുപിലാംമൂട്, ശ്രീ. കെ. കെ. ജോൺ കുഴുവിളയിൽ ബഥനി, ശ്രീ. കെ. അലക്സാണ്ടർ കായൽവാരത്ത് പു:വീട് എന്നിവരായിരുന്നു.

പഴയ പള്ളിയിൽ ആരാധന നടത്താൻ പറ്റാത്ത സന്ദർഭങ്ങളിൽ മൂന്നുഭാഗത്തേയും (അഷ്ടമുടി, ഇഞ്ചവിള, പനയം) മാർത്തോമ്മാ ഇടവകക്കാർ ഒരുമിച്ച്ആരാധിക്കുവാനും മറ്റും ഒരു ആലയം വേണമെന്നുള്ള ശക്തിയായ ചിന്ത ഉടലെടുക്കുകയും ശ്രമം ആരംഭിക്കുകയും ചെയ്തു. ഇഞ്ചവിള യു. പി സ്കൂളിൽ തെക്കുവശത്ത് വിലയാധാരമായി വാങ്ങിയ സ്ഥലത്ത്അന്നത്തെ സഫ്രഗൻ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ ഡോ: എബ്രഹാം തിരുമേനിയെക്കൊണ്ട് ശിലാസ്ഥാപനം നടത്തുകയും തുടർന്ന് നിർമ്മാണം ആരംഭിച്ച് 1949 ഡിസംബർ മാസത്തിൽ പണി പൂർത്തീകരിക്കുകയും ചെയ്തു. 1950 ജനുവരി 1 ഞായറാഴ്ച അന്നത്തെ സഭാ സെക്രട്ടറി റവ: കെ. എൻ.ഉമ്മൻ കശീശയെക്കൊണ്ട് ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചു. ഇതോടെ പഴയ പള്ളിയിലും പുതിയ പള്ളിയിലും ഒന്നിടവിട്ടുള്ള ആഴ്ച്ചകളിൽ ആരാധനയും കൂദാശകളും മാറി മാറി നടന്നിരുന്നു. കാലാന്തരത്തിൽ ഇടവകയുടെ പ്രാർത്ഥനാ യോഗങ്ങൾ ഭൗതികമായും ആത്മീകമായും ശക്തിപ്പെട്ടതോടെ കിഴക്കുഭാഗം പ്രാർത്ഥനായോഗത്തിന് (പനയം) സ്വന്തമായി ആരാധനാലയം വേണമെന്നുള്ള ചിന്ത വീണ്ടും ശക്തിപ്പെട്ടു.അങ്ങനെയൊന്ന് നിർമ്മിക്കുന്നു എങ്കിൽ പഴയസ്ഥാനത്തു നിന്നും മാറ്റി ഏകദേശം പ്രാർത്ഥനായോഗത്തിന്റെ മധ്യഭാഗത്ത് സൗകര്യപ്രദമായ ഒരു സ്ഥലത്ത്, ടൈറ്റസ് സെക്കന്റ് തിരുമേനി സ്ഥാപിച്ച ശില തന്നെ ഇളക്കി പുതിയ പള്ളിക്ക്ഇടണമെന്നും തീരുമാനിച്ചു. തൽഫലമായി ശാന്തി മന്ദിരത്തിൽ ശീ. എം. ക, ജോൺ സംഭാവനയായി നൽകിയ 15 സെന്റ് സ്ഥലത്ത് മാതൃ ഇടവക വികാരിയായിരുന്ന ചുനക്കര റവ. ജോർജ്ജ് വർഗീസ് അച്ചൻ ഇന്ന് ദേവാലയം നില്ക്കുന്ന സ്ഥലത്ത് 1959 ഒക്ടോബർ 10 -ാം തീയതി ശിലാസ്ഥാപനംനടത്തി പണി ആരംഭിച്ചു. 1967 -ൽ ദേവാലയത്തിന്റെ പണി ഒരു പരിധിവരെ പൂർത്തീകരിക്കുവാൻ സാധിച്ചു. ഈ ആലയത്തിന്റെ പണിയ്ക്ക് കഠിനാദ്ധ്വാനം ചെയ്തു വരും സംഭാവന നല്കിയവരുമായ പല വ്യക്തികളും കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ദേവാലയ പുരയിടത്തോടു ചേർന്ന് പടിഞ്ഞാറു ഭാഗത്തുള്ള 11 സെന്റ് സ്ഥലം അത്യുദയ കാംഷികളായ ഏതാനും വ്യക്തികൾ വാങ്ങി സംഭാവനയായി നൽകി. തെക്കുഭാഗത്ത് 4 സെന്റ് സ്ഥലം കുഴുവിളയിൽ ശ്രീ. സഖറിയാ ജോർജ്ജ് സംഭാവനയായി നല്കി. ഒരു പാഴ്സനേജിന്റെ ആവശ്യകത ഇടവക ജനങ്ങളിലുടലെടുത്തപ്പോൾ ഇടവക ജനങ്ങളുടെ കൂട്ടായ ശ്രമഫലമായി 1998 -ൽ ഇന്നു കാണുന്ന പാഴ്സനേജ് പൂർത്തിയാക്കി. ശ്രീ. കെ. ഉമ്മച്ചൻ കൺവീനറായി (പവർത്തിച്ചു. ആദ്യമായി പാഴ്സനേജിൽ താമസിച്ച് ശുശ്രൂഷ നിർവഹിച്ചത് ബഹു. എം. കെ. ഫിലിപ്പ് അച്ചനായിരുന്നു.

1967 മുതൽ ആരാധനയും 1972 മുതൽ വിശുദ്ധ കുർബാന, മാമോദീസ, വിവാഹം തുടങ്ങിയ കൂദാശകളും നടത്തുന്നതിനുള്ള കല്പന അഭിവന്ദ്യ മെത്രാപ്പോലീത്തായിൽ നിന്നും ലഭിച്ചു. ആദ്യമായി കുർബാന അനുഷ്ഠിച്ചത് മാതൃ ഇടവക വികാരി ബഹു.എസ്. അലക്സാണ്ടർ അച്ചൻ ആയിരുന്നു.

പ്രാർത്ഥനായോഗത്തിന്റെ ആവശ്യവും താല്പര്യവും കണക്കിലെടുത്ത് 1978 ജനുവരി 1-ാം തീയതി ഞായറാഴ്ച മുതൽ "പെരിനാട് സെന്റ് തോമസ്മാർത്തോമ്മാ ഇടവക' എന്ന പേരിൽ ഒരു സ്വതന്ത ഇടവകയായി അന്നത്തെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: അലക്സാണ്ടർ മാർത്തോമ്മായിൽ നിന്നും കല്പന ലഭിച്ചു. സ്വന്തമായി ഒരു സ്ഥലം ലഭിക്കുന്നതു വരെ പഴയ പള്ളിയിൽ വച്ച് ശുശൂഷ നടത്തി പള്ളിയോടു ചേർന്നുള്ള മാർത്തോമ്മാ സെമിത്തേരി യിൽ നടത്തുന്നതിനുള്ളയിൽ ശവസംസ്ക്കാരം അനുവാദവും ലഭിച്ചു.സ്വതന്ത്ര ഇടവകയായ ശേഷം ആദ്യ വികാരി റവ: തോമസ് പണിക്കർ അച്ചനായിരുന്നു. അന്നു മുതൽ മാസത്തിൽ രണ്ടു തവണ വിശുദ്ധ കുർബാനയും മറ്റു ശുശ്രൂഷയും ഞായറാഴ്ച്ചകളിൽ സാധാരണ നടന്നിരുന്നു. 1979 - ൽ ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ ഡോ: ജോസഫ് മാർ ഐറേനിയസ് എപ്പിസ്കോപ്പാ തിരുമേനി ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചു. ആദ്യചുമതലക്കാരായി വൈസ് പ്രസിഡന്റ് ശ്രീ. കെ. കെ. ജോൺ കുഴുവിളയിൽ ബഥനി, ട്രസ്റ്റി ശ്രീ. ജി. പാപ്പച്ചൻ റെയിൽവ്യൂ , കണക്കൻ ശ്രീ. വി. ഒ. സാമുവൽ വലിയവിള പുത്തൻവീട്, സെക്രട്ടറി ശ്രീ. ജി. ജോൺ കണ്ണങ്കര, അത്മായ ശുശൂഷകർ ശ്രീ. എം. ഫിലിപ്പ് റെജി ഭവൻ ലേക്ക് വ്യു, ശ്രീ. ജി. പാപ്പച്ചൻ കണ്ണങ്കര പുത്തൻവീട് എന്നിവർ പ്രവർത്തിച്ചു. സ്വതന്ത് ഇടവകയായിട്ട് 25വർഷം പൂർത്തിയാകുന്ന സുവർണ ജൂബിലി വർഷമായി 2002 ജനുവരി മുതൽ 2003 ജനുവരി വരെകൊണ്ടാടാൻ തീരുമാനിച്ചു. സമാപാന സമ്മേളനമായി 2003 ജനുവരിരണ്ടാം ശനിയാഴ്ച 4 മണിക്ക് ഭദ്രാസന എപ്പിസ്കോപ്പാഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കടവൂർ ശിവദാസൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഞായറാഴ്ച രാവിലെ റവ: ഡോ. എം. വി. എബ്രഹാം അച്ചൻ വിശുദ്ധകുർബാനയ്ക്ക് നേതൃത്വം നൽകി. സ് സ്നേഹവിരുന്നോടെ പരിപാടികൾ സമംഗളം പര്യവസാനിച്ചു. ജൂബിലി വർഷം ട്രസ്റ്റിയായി ശ്രീ. ഒ. ജോൺ പ്രവർത്തിച്ചു. പെരിനാടിന്റെ പ്രദേശത്ത് കിസ്തുവിന്റെ സാക്ഷികളായി നിലകൊള്ളുവാൻ ത്യാഗത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും പടവുകൾ താണ്ടി ഒരു ദേവാലയം സ്ഥാപിക്കുകയും കാലക്രമേണ 4 മാർത്തോമ്മാ ദേവാലയങ്ങളും 2 ഓർത്തഡോക്സ് ദേവാലയങ്ങളും ഉണ്ടായിരിക്കുന്നു. പെരിനാട് സെൻറ് തോമസ് മാർത്തോമ്മാ ഇടവക 2013 ൽ പുതുക്കിപ്പണിത് മനോഹരമാക്കി 2013 ഏപ്രിൽ 27 ന് അഭി.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൂദാശ നിർവഹിച്ചു

കടപ്പാട് : M ഫിലിപ്പ് (റജി ഭവൻ ലേക്ക് വ്യു), G പാപ്പച്ചൻ (റെയിൽവ്യു ബംഗ്ലാവ്), O ജോൺ (മേഴ്സി കോട്ടേജ്)

                                                ടൈറ്റസ് തോമസ് 2402:3A80:E13:9E38:E57C:ABD8:DA0F:9BD9 08:18, 11 മേയ് 2021 (UTC)[മറുപടി]

പെരിനാട് സെൻറ് തോമസ് മാർത്തോമ്മാ ഇടവക, പനയം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

പെരിനാട് സെൻറ് തോമസ് മാർത്തോമ്മാ ഇടവക, പനയം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പെരിനാട് സെൻറ് തോമസ് മാർത്തോമ്മാ ഇടവക, പനയം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- രൺജിത്ത് സിജി {Ranjithsiji} 10:12, 12 മേയ് 2021 (UTC)[മറുപടി]