Jump to content

ഉപയോക്താവിന്റെ സംവാദം:ലച്ചു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ലച്ചു !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- ലച്ചു (സംവാദം) 03:34, 23 ഡിസംബർ 2011 (UTC)[മറുപടി]

--ലച്ചു (സംവാദം) 03:34, 23 ഡിസംബർ 2011 (UTC)[മറുപടി]

ലച്ചൂനൊരു പൂച്ചക്കുട്ടി

[തിരുത്തുക]

തിരത്തലുകൾ നന്നാവുന്നുണ്ട്. കൂടുതൽ തിരത്തലുകൾക്ക് ഈ പൂച്ചക്കുട്ടി പ്രചോദനമാകട്ടെ...

Sivahari (സംവാദം) 15:45, 26 ഡിസംബർ 2011 (UTC)[മറുപടി]

എന്റെ വകയും --അച്ചുകുളങ്ങര (സംവാദം) 04:08, 18 ഏപ്രിൽ 2012 (UTC)[മറുപടി]

സ്ത്രീ വിക്കിമീഡിയർ

[തിരുത്തുക]

മലയാളം വിക്കിമീഡിയ സംരംഭങ്ങളുമായി സഹകരിക്കുന്ന സ്ത്രീ വിക്കിമീഡിയരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫീച്ചർ എഴുതാൻ താല്പര്യപ്പെടുന്നു. താങ്കൾക്ക് വിരോധമില്ലെങ്കിൽ nethahussain@gmail.com എന്ന ഇ മെയിൽ ഐഡിയിലേക്ക് താങ്കളുടെ ഇ മെയിൽ വിലാസത്തിൽ നിന്നും ഒരു ഈ മെയിൽ അയയ്ക്കാമോ? നന്ദി. ക്രിസ്മസ് പുതുവത്സരാശംസകൾ!--Netha Hussain (സംവാദം) 10:56, 29 ഡിസംബർ 2011 (UTC)[മറുപടി]

മലയാളഭാഷയിലേക്കു് സ്വയമേവ ലിംഗഭേദമില്ലാതെ വന്നെത്തിയ, പ്രിയപ്പെട്ട വിരുന്നുപദങ്ങൾ

[തിരുത്തുക]

പുരുഷനും സ്ത്രീയ്ക്കും സർവ്വതന്ത്രസമത്വമുള്ള ഒരു ലോകത്തിൽ വ്യവഹാരഭാഷയിൽ ഉപയോഗിക്കുന്ന പൊതുനാമരൂപങ്ങൾക്കു് ലിംഗഭേദമേ ഉണ്ടായിക്കൂടാ എന്നാണു് ഞാൻ വിനീതമായി വിശ്വസിക്കുന്നതു്. അത്തരം ഒരു ആൾക്കൂട്ടത്തിൽ ലച്ചു ആണോ പെണ്ണോ എന്നതു പോലും (ലിംഗബോധം ധ്വനിപ്പിക്കാത്ത “വിശ്വപ്രഭ“ എന്നു സ്വയം വിളിക്കുന്ന) എനിക്കു പ്രസക്തമായിക്കൂടാ. നിർഭാഗ്യവശാൽ സംസ്കൃതം, മലയാളം, ഇംഗ്ലീഷ് തുടങ്ങി നമുക്കു പരിചയമുള്ള മിക്ക ഭാഷകളിലും പല നാമരൂപങ്ങളിലും ലിംഗഭേദം കടന്നുകൂടിയിട്ടുണ്ടു്.

എന്നിട്ടുപോലും, ലിംഗരൂപഭേദമില്ലാതെ വിളിക്കാൻ പറ്റുന്ന ചില വാക്കുകൾ ഇംഗ്ലീഷിലെങ്കിലും ഉണ്ടു്. സെക്രട്ടറി, പ്രസിഡണ്ട്, കൺ‌വീനർ, മെമ്പർ, സ്പീക്കർ, പ്രൊഫെസ്സർ, അഡ്വക്കേറ്റ്, ഡോക്ടർ, സയന്റിസ്റ്റ്, വിക്കിപീഡിയൻ, ലൈബ്രേറിയൻ, കസ്റ്റോഡിയൻ തുടങ്ങിയവയെല്ലാം അത്തരം വാക്കുകളാണു്. കാലാന്തരത്തിൽ ഇവയിൽ മിക്കതും ഇപ്പോൾ തനിമലയാളം വാക്കുകൾ പോലുമായിട്ടുണ്ടു്. ഇവയ്ക്കൊന്നും സ്വയം ലിംഗവിവേചനം ഇല്ല. പക്ഷേ, മലയാളത്തിൽ, പുല്ലിംഗദ്ധ്വനി ചേർക്കുവാൻ സാധാരണ ഉപയോഗിക്കുന്ന -യൻ എന്ന പ്രത്യയം പിന്നാലെ വരുന്നതുകൊണ്ടു് നമ്മുടെ ഭാഷ ഉപയോഗിക്കുന്നവർ അതേ പ്രത്യയാന്ത്യമുള്ള വാക്കുകൾ കണ്ടു് ഒറ്റ നോട്ടത്തിൽ അവയ്ക്കും പുല്ലിംഗസ്വഭാവമുണ്ടെന്നു തെറ്റിദ്ധരിക്കുന്നു.

ചുരുക്കത്തിൽ, വിക്കിപീഡിയൻ ഒരു ഇംഗ്ലീഷ് വാക്കാണു്. ആ വാക്കിനു് സ്വയമേവ ഒരു ലിംഗം അത് ആദ്യമായി പ്രയോഗിച്ചപ്പോൾ ആരും കൽ‌പ്പിച്ചിട്ടില്ല. മലയാളത്തിലേക്കു് തത്സമമായി കടന്നുവന്ന ആ വാക്കിനു് ഇതുവരെ നമ്മളും (ആണുങ്ങളും പെണ്ണുങ്ങളുമായ, മലയാളികളായ വിക്കിപീഡിയന്മാർ) തനതായ ഒരു ലിംഗബോധം സങ്കൽ‌പ്പിച്ചിട്ടില്ല. അതുകൊണ്ടു് പ്രിയപ്പെട്ട വിക്കിപീഡിയൻ ലച്ചു ധൈര്യമായി വിക്കിപീഡിയയുടെ മുൻ‌നിരയിലേക്കു കടന്നുവന്നോളൂ. സ്ത്രീ എന്ന നിലയ്ക്കുള്ള സർവ്വ പ്രത്യേക പരിഗണനകളോടേയും ഒപ്പം തന്നെ, മനഃ/വാൿ/കർമ്മ ശേഷിയുടെ കാര്യത്തിൽ സ്ത്രീ പുരുഷനേക്കാളും ഒട്ടും പിന്നിലല്ല എന്ന തിരിച്ചറിവോടേയും ഞങ്ങൾ, സ്ത്രീപുരുഷഭേദമെന്യേ സ്വാഗതം ചെയ്യാം! :-) ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:42, 29 ഡിസംബർ 2011 (UTC)[മറുപടി]

വിശ്വപ്രഭമാഷേ, ഇതൊരു പ്രധാനപ്പെട്ട വിഷയമാണെന്നു് കരുതുന്നു. ചർച്ച ശിഥിലീകരിച്ചുപോകാതിരിക്കാൻ ഒരിടത്തു തന്നെയാകട്ടെ എന്നു കരുതുന്നു. അതിനാൽ ഈ ചർച്ച ആദ്യം തുടങ്ങിയ "വിക്കിപീഡിയനു്" പെൺപദമില്ലേ? എന്ന കണ്ണിയിൽ തന്നെയാകുന്നതല്ലെ നല്ലതു് ? --അമ്മുവേച്ചി (സംവാദം) 04:44, 30 ഡിസംബർ 2011 (UTC)[മറുപടി]

A kitten for you!

[തിരുത്തുക]

എല്ലാവിധ ആശംസകളും ഒപ്പം ഈ പൂച്ചക്കുട്ടിയും

Neeraja Mohan (സംവാദം) 13:49, 25 ജനുവരി 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! ലച്ചു,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:34, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! ലച്ചു

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 04:49, 17 നവംബർ 2013 (UTC)[മറുപടി]