ഉപയോക്താവിന്റെ സംവാദം:AnilaManalil
നമസ്കാരം AnilaManalil !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 17:23, 20 മാർച്ച് 2014 (UTC)
താങ്കൾക്ക് ഒരു താരകം!
[തിരുത്തുക]നവാഗത താരകം | |
വിക്കി സമൂഹത്തിലേക്ക് സ്വാഗതം Satheesan.vn (സംവാദം) 11:54, 22 മാർച്ച് 2014 (UTC) |
Deudorix epijarbas
[തിരുത്തുക]കനിതുരപ്പൻ എന്നൊരു താൾ നിലവിലുള്ളപ്പോൾ താങ്കൾ അതേ വിവരങ്ങൾ ഉൾപ്പെടുത്തി ആംഗലേയ നാമത്തിൽ ഒരു പുതിയ താൾ തുടങ്ങിയത് ലയിപ്പിച്ചിട്ടുണ്ട്. പുതിയതായി ഒന്നു തുടങ്ങുന്നതിനു മുൻപ് താളുകൾ നിലവിലുണ്ടോ എന്നു പരിശോധിക്കാൻ താല്പര്യപ്പെടുന്നു. താളുണ്ടെങ്കിൽ ആവശ്യമുള്ള തിരിച്ചുവിടലുകൾ മാത്രം ഉണ്ടാക്കിയാൽ മതിയാകും.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 22:24, 25 ഏപ്രിൽ 2014 (UTC)
ആംഗലേയ പേരുകൾ
[തിരുത്തുക]തിരുത്തലുകൾക്ക് എന്റെ വക ഒരു , താങ്കൾ ആംഗലേയ പേരുകളിൽ ലേഖനങ്ങൾ എഴുതുന്നത് ശ്രദ്ധയില്പെട്ടു. ഇതു മലയാളം വിക്കി പീഡിയയല്ലേ, ഇവിടെന്താ ആംഗലേയ പേരുകളിൽ താളുകൾ. താങ്കൾക്ക് മലയാളം റ്റൈപ്പു ചെയ്യാൻ പ്രശ്നമുണ്ടെന്നു തോന്നുന്നില്ല. പിന്നെന്തിനാ ആംഗലേയം പേരുകൾ ഇടുന്നത്. മറ്റാരെങ്കിലും താങ്കളുടെ പുറകേ നടന്നു ശരിയാക്കേണ്ടി വരുമല്ലോ! മലയാളം പേരിൽ ലേഖനവും ആംഗലേയം പേരിൽ തിരിച്ചുവിടൽ താളും ഉണ്ടാക്കാൻ ശ്രദ്ധിക്കാനപേക്ഷ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 14:42, 26 ഏപ്രിൽ 2014 (UTC)
താളുകളെ തിരിച്ചിവിടലാക്കൽ
[തിരുത്തുക]താങ്കൾ ചില നിലവിലുള്ള താളുകളുടെ ഉള്ളടക്കം മായ്ച്ച് താങ്കൾ ഉണ്ടാക്കിയ പുതിയതാളുകളിലേക്കു തിരിച്ചു വിട്ടതു ശ്രദ്ധയിൽപ്പെട്ടു. ഇത് ആ താളുകളുടെ നാൾവഴിനഷ്ടപ്പെടുത്തുകയും അതിൽ ശ്രമദാനം നടത്തിയ മറ്റു ഉപയോക്താക്കളുടെ പ്രയത്നത്തെ തിരസ്കരിക്കലുമായിരിക്കും. താങ്കൾ താളുകൾ ഉണ്ടാക്കുനുണ്ടെങ്കിലും അത് മറ്റുള്ളവരുടെ പ്രയത്നത്തെ തമസ്കരിക്കാൻ ഉപയോഗിക്കപ്പെടുന്നു എന്നത് നശീകരണപ്രവർത്തനമായി ഇവിടെ കണക്കാക്കപ്പെടും. ഇങ്ങനെ ചെയ്യുന്നതിൽ നിന്നും പിന്തിരിയണം. ഒരു ലേഖനത്തെ മറ്റൊരു പേരിൽ മാറ്റണമെങ്കിൽ താങ്കൾ തലക്കെട്ടുമാറ്റണം, നാൾവഴിലയിപ്പിക്കാൻ കാര്യനിർവാഹകപദവിഉള്ള ആരുടെയെങ്കിലും സഹായം തേടാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:59, 27 ഏപ്രിൽ 2014 (UTC)
സർ ഞാൻ തിരുത്തിയ വെള്ളിവാലൻ എന്ന താളിൽ ആദ്യം പേര് വെള്ളിവാലൻ എന്നയിരുന്നെങ്ങിലും കത്തിവാലൻ ശലഭത്തിന്റെ വിവരണം ആയിരുന്നു ഉണ്ടായിരുന്നത് .അത് പരസ്പരം മാറുകയാണ് ചെയ്തത്.ആദ്യം കത്തിവാലനിൽ ഉണ്ടായിരുന്ന വിവരണം ഇപ്പോൾ വെള്ളിവാലനിൽ ഉണ്ട് . AnilaManalil (സംവാദം) 18:22, 27 ഏപ്രിൽ 2014 (UTC)
- സർ എന്നു വിളിക്കേണ്ടതില്ല. നമ്മൾ കൊളോണിയൽ സംവിധാനത്തിലൊന്നുമല്ല. പേരു വിളിക്കാം. വെള്ളിവാലനും കത്തിവാലനും ഞാൻ പരിശോധിച്ചിരുന്നു. അതു ശരിയാണ്. പ്രശ്നമുണ്ടായിരുന്നത് കരിമ്പൊട്ടുവാലാട്ടി/കരിംപൊട്ടുവാലാട്ടി ഇതിലും ക്രൂയിസർ/സുവർണ്ണ ശലഭം ഇതിലും ആയിരുന്നു. ഞാൻ നാൾവഴി പുനസ്ഥാപിച്ചു ലയിപ്പിച്ചിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:26, 28 ഏപ്രിൽ 2014 (UTC)
തൊടീക്കളം ചിത്രങ്ങൾ
[തിരുത്തുക].. ഈ ചിത്രങ്ങളിലെല്ലാം ഒരു വാട്ടർമാർക്ക് ഉണ്ടല്ലോ, ധ്യാനസങ്കല്പം എന്ന്. ഇവിടെ വാട്ടർമാർക്ക് കൊടുത്തിട്ടുള്ള ചിത്രങ്ങൾ ചേർക്കുന്നത് പ്രോൽസാഹിപ്പിക്കാറില്ല. താങ്കൾ എടുത്ത ചിത്രങ്ങളാണെങ്കിൽ വാട്ടർ മാർക്കില്ലാതെ ഒരു പതിപ്പ് ദയവായി ചേർക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:49, 30 ഏപ്രിൽ 2014 (UTC)
തൊടീക്കളം ക്ഷേത്രത്തിലെ ചിത്രങ്ങൾ ഫോട്ടോ എടുക്കാൻ ആരെയും അനുവദിക്കാറില്ല.ഈ ചിത്രങ്ങൾ ഞാൻ ധ്യാനസങ്കൽപ്പതിനു വേണ്ടി എടുത്ത മൊബൈൽ ചിത്രങ്ങൾ ആണ്.ദേവസം ബോർഡ് ന്റെ അനുമതിയോടെ വേറെ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുന്നുണ്ട്.കിട്ടിയാൽ ഉടനെ ഇവയെ മാറ്റുന്നത് ആണ്.കേരളത്തിലെ ചുമർചിത്രങ്ങൾ എന്ന രീതിയിൽ എന്റെ കൈവശം ഉള്ള ചിത്രങ്ങളെപറ്റി താളുകൾ നിർമിക്കണം എന്ന് ആഗ്രഹം ഉണ്ട്.എനിക്ക് മനസിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ ഇതിലൂടെ മറ്റുള്ളവരിൽ എത്തിക്കാൻ ആഗ്രഹിക്കുന്നു .കേരളത്തിലെ ക്ഷേത്രങ്ങളിലെ ചിത്രങ്ങൾ പകർത്താൻ പലപ്പോഴും അനുവദിക്കാറില്ല.അങ്ങനെ കിട്ടിയാൽ തന്നെ (artist)ആരും പുറത്തെടുക്കില്ല.അതു കൊണ്ട് തന്നെ ആണ് ചുമർചിത്രങ്ങൾ എന്ന് തിരഞ്ഞാൽ കേരളത്തിലെ നാച്ചുറൽ മ്യൂറൽസ് ന് പകരം പലരുടെയും പേർസണൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നത് .ഞാൻ കേരളത്തിലെ ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങൾ ധ്യാനസങ്കല്പം എന്ന ഗ്രൂപ്പ് ന് വേണ്ടി ഡോക്യുമെന്റ് ചെയ്യുകയാണ് അതുകൊണ്ട് ആണ് ഈ വാട്ടർമാർക്ക്.ചിത്രങ്ങൾ ഇല്ലാതെ ചിത്രങ്ങളെ കുറിച്ച് പറയ്യാൻ കഴിയില്ല. ഇങ്ങനെ പറ്റില്ല എങ്കിൽ എനിക്ക് മറുപടി തരൂ.AnilaManalil (സംവാദം) 17:32, 30 ഏപ്രിൽ 2014 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം AnilaManalil, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:51, 9 സെപ്റ്റംബർ 2014 (UTC)