Jump to content

ഉപയോക്താവിന്റെ സംവാദം:Josukutty U S

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Josukutty U S !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 12:42, 1 മേയ് 2022 (UTC)[മറുപടി]

നെഞ്ചുരുക്കങ്ങൾ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

നെഞ്ചുരുക്കങ്ങൾ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നെഞ്ചുരുക്കങ്ങൾ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Ajeeshkumar4u (സംവാദം) 03:31, 2 മേയ് 2022 (UTC)[മറുപടി]

ഭരതൻ എസ് പുത്തൻ എഴുതിയ പുതുതായി പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ചാണ്. അദ്ദേഹം ഒരു ന്യൂ ജനറേഷൻ എഴുത്തുകാരനാണ്. അദ്ദേഹം ഇതിനകം രണ്ട് പ്രശസ്ത പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഈ വിക്കി ലേഖനം നിരവധി വായനക്കാരെ അദ്ദേഹത്തെക്കുറിച്ചറിയാനും അദ്ദേഹത്തിന്റെ പുസ്തകം സ്വന്തമാക്കാനും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഈ ലേഖനം എഴുതിയത്! Josukutty U S (സംവാദം) 15:03, 2 മേയ് 2022 (UTC)[മറുപടി]
എഴുത്തുകാരുടെ എണ്ണം കുറയുന്നു, അതിനാൽ ഇത് എഴുതാൻ തുടങ്ങാനും സാഹിത്യത്തിലേക്ക് തിരിയാനും സാധ്യതയുള്ള നിരവധി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനെ പറ്റി ഞാൻ എഴുതിയതെല്ലാം സത്യമാണ്! Josukutty U S (സംവാദം) 15:07, 2 മേയ് 2022 (UTC)[മറുപടി]
@Josukutty U S: വിക്കിപീഡിയയിൽ ലേഖനങ്ങൾ തുടങ്ങാനുള്ള താൽപ്പര്യത്തിന് നന്ദി. നിങ്ങളെ പോലെയുള്ളവരുടെ സംഭാവനകളിലൂടെയാണ് വിക്കിപീഡിയ വളരുന്നത്. വിക്കി നയങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് താങ്കൾ തുടങ്ങിയ ലേഖനങ്ങൾ മായ്ക്കാൻ നിർദ്ദേശം വരാൻ കാരണം. വിക്കിപീഡിയ ഒരു വിജ്ഞാനകോശമായതിനാൽ വളർന്നുവരുന്ന ലേഖകനോ ഒരു പുതിയ പുസ്തകത്തിനോ ശ്രദ്ധേയതയുണ്ടാക്കാനായി ലേഖനം തുടങ്ങുന്നത് വിക്കി നയങ്ങൾക്കെതിരാണ്. ശ്രദ്ധേയതയുള്ള പ്രസാധകർ വഴി പത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, ശ്രദ്ധേയമായ ഏതെങ്കിലും പുരസ്കാരങ്ങൾ ലഭിക്കുക, ഒന്നിലധികം വിശ്വസനീയ ദ്വിതീയ സ്രോതസുകളിൽ കാര്യമായ പരാമർശം ഉണ്ടാകുക എന്നിവയൊക്കെയാണ് ഒരു എഴുത്തുകാരനെ ശ്രദ്ധേയനാക്കുന്നത്. ശ്രദ്ധേയമായ ഏതെങ്കിലും പുരസ്കാരങ്ങൾ ലഭിക്കുക, ഒന്നിലധികം വിശ്വസനീയ ദ്വിതീയ സ്രോതസുകളിൽ കാര്യമായ പരാമർശങ്ങളോ നിരൂപണങ്ങളോ ഉണ്ടാകുക, ഒരു പഠന വിഷയമാകുക എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് പുസ്തകങ്ങളെ വിക്കിയിൽ നിലനിൽക്കാൻ ആവുന്ന തരത്തിൽ ശ്രദ്ധേയമാക്കുന്നത്. കൂടുതലറിയാൻ വിക്കിപീഡിയ:ശ്രദ്ധേയത വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്നിവ കാണുക. Ajeeshkumar4u (സംവാദം) 05:04, 3 മേയ് 2022 (UTC)[മറുപടി]

Bharathan S Puthan (Novel writer) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

Bharathan S Puthan (Novel writer) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/Bharathan S Puthan (Novel writer) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 08:47, 2 മേയ് 2022 (UTC)[മറുപടി]

സാർ! വളർന്നുവരുന്ന എഴുത്തുകാരനാണ് ഭരതൻ എസ് പുത്തൻ. നമ്മുടെ മലയാള സാഹിത്യത്തിന് കൂടുതൽ സംഭാവനകൾ നൽകാൻ അത്തരം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു! ആ ലേഖനത്തിൽ ഞാൻ എഴുതിയ എല്ലാ വിശദാംശങ്ങളും സത്യമാണ്! അദ്ദേഹം ഇതിനകം രണ്ട് പ്രശസ്ത പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു! അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. Josukutty U S (സംവാദം) 15:15, 2 മേയ് 2022 (UTC)[മറുപടി]

ലേഖനങ്ങൾ വിക്കിനയമനുസരിച്ചാവണം[തിരുത്തുക]

പ്രിയ @Josukutty U S:, വിക്കിപീഡിയയിലെ താങ്കളുടെ താൽപര്യത്തെ സ്വാഗതം ചെയ്യുന്നു. താങ്കൾ ചേർത്ത നെഞ്ചുരുക്കങ്ങൾ, Bharathan S Puthan (Novel writer) എന്നീ താളുകൾ നിലനിൽക്കാനാവശ്യമായ ശ്രദ്ധേയതയോ ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബമോ ഇല്ലാത്തതാണ് എന്ന് മനസ്സിലാക്കുമല്ലോ? വിശ്വാസയോഗ്യമായ അവലംബങ്ങൾ ചേർത്ത് ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കുക. ഇതും, ഇതും, ഇതും ഒന്ന് നോക്കുന്നത് നന്നായിരിക്കും. നല്ല തിരുത്തലുകൾ നടത്താനാവട്ടെയെന്ന് ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 09:04, 2 മേയ് 2022 (UTC)[മറുപടി]

തീർച്ചയായും സർ Josukutty U S (സംവാദം) 15:17, 2 മേയ് 2022 (UTC)[മറുപടി]