Jump to content

ഉപയോക്താവിന്റെ സംവാദം:Shilajan Sivasankar

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Shilajan Sivasankar !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 07:32, 22 ഏപ്രിൽ 2021 (UTC)[മറുപടി]

പുതിയ ലേഖനം തുടങ്ങിയതിൽ അഭിനന്ദനങ്ങൾ. വിക്കിപീഡിയ നയം അനുസരിച്ച് മറ്റു വിക്കിപീഡിയകളിലേക്ക് അവലംബം നൽകരുതെന്ന് അറിയാമല്ലോ, നല്ല വിക്കിതിരുത്തലുകൾ ആശംസിക്കുന്നു--Vinayaraj (സംവാദം) 14:09, 23 ഏപ്രിൽ 2021 (UTC)[മറുപടി]

നന്ദി!, ഞാൻ ആദ്യമായി ആണ് ഒരു ലേഖനം എഴുതുന്നത്. എൻറെ തെറ്റുകൾ തിരുത്തിയതിനു നന്ദി!. അപ്പോൾ, മറ്റു ഭാഷകളിലെ വിക്കിപീഡിയ പേജുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മലയാള വിക്കിപീഡിയ പേജിൽ എഴുതുമ്പോൾ അത് റെഫറൻസ് ചെയ്യേണ്ട കാര്യമില്ല എന്നാണോ??

Shilajan Sivasankar (സംവാദം) 16:19, 23 ഏപ്രിൽ 2021 (UTC)[മറുപടി]
@Shilajan Sivasankar:മറ്റു ഭാഷകളിലെ വിക്കിപീഡിയ പേജുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ മലയാള വിക്കിപീഡിയ പേജിൽ എഴുതുമ്പോൾ അത് റെഫറൻസ് ചെയ്യേണ്ട കാര്യമില്ല എന്നാണോ?? >>> വിക്കിപീഡിയ താൾ അവലംബമാക്കരുത് എന്നേയുള്ളൂ. മറ്റൊരു ഭാഷയിലെ വിക്കിയിലെ വിവരങ്ങൾ മലയാളം വിക്കിയിൽ ചേർക്കുമ്പോൾ ആ വിക്കിയിൽ നൽകിയ അവലംബം മലയാളം വിക്കിയിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാവുന്നതാണ്. കോബെ താളിലെ ഈ തിരുത്ത് നോക്കുക Ajeeshkumar4u (സംവാദം) 08:54, 24 ഏപ്രിൽ 2021 (UTC)[മറുപടി]

സഹായം ആവശ്യപ്പെടാം

[തിരുത്തുക]

പ്രിയ @Shilajan Sivasankar:,

മെച്ചപ്പെട്ട തിരുത്തലുകളോടെ ഒരു ഒൻപതാം ക്ലാസ്സുകാരൻ വിക്കിയിലെത്തിയതിൽ സന്തോഷം. തുടക്കം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.

പുതിയ ലേഖനങ്ങൾ സൃഷ്ടിക്കൽ, അവലംബം ചേർക്കൽ, കണ്ണിചേർക്കൽ തുടങ്ങിയവയിൽ ആദ്യഘട്ടങ്ങളിൽ പരസഹായം വേണ്ടിവരും. അത്തരം സംശയങ്ങൾ ഉണ്ടെങ്കിൽ, മറ്റുള്ള ഉപയോക്താക്കളുടെ സഹായം തേടാവുന്നതാണ്. തിരുത്തൽ സഹായം കാണുക. താങ്കൾക്ക് ഇഷ്ടമുള്ള വിഷയങ്ങളിൽ, ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങൾ മൊഴിമാറ്റം നടത്തുകയുമാവാം. അതിന് [[1]] വിവർത്തന സഹായി കാണുക. --Vijayan Rajapuram {വിജയൻ രാജപുരം} 07:21, 24 ഏപ്രിൽ 2021 (UTC)[മറുപടി]

നന്ദി! ഇനിയും ഒരുപാട് വിക്കിതിരുത്തലുകളും വിക്കിപീഡിയ ലേഖനങ്ങളും ചെയ്യുന്നതാണ്. സാറിന്റെ എല്ലാവിധ സഹായങ്ങളും പ്രതീക്ഷിക്കുന്നു. Shilajan Sivasankar (സംവാദം) 08:04, 24 ഏപ്രിൽ 2021 (UTC)[മറുപടി]

ഒറ്റവരി ലേഖനങ്ങൾ വേണ്ടതുണ്ടോ?

[തിരുത്തുക]

പ്രിയ @Shilajan Sivasankar:, വളരെ വലിയൊരു ലേഖനത്തിൽനിന്നും Infobox മാത്രം പരിഭാഷപ്പെടുത്തി ഇതുപോലെ പ്രസിദ്ധീകരിച്ചത് അത്ര സുഖകരമായില്ല എന്നറിയിക്കട്ടെ? അത്യാവശ്യവിവരങ്ങൾ പരിഭാഷപ്പെടുത്തി ചേർത്തശേഷം മാത്രം ലേഖനം പ്രസിദ്ധീകരിക്കുന്നതാണ് ശരി. ശ്രദ്ധിക്കുമല്ലോ? തുടക്കമെന്നതിനാൽ, ചെറിയ ലേഖനങ്ങൾ കണ്ടെത്തി പരിഭാഷപ്പെടുത്താവുന്നതാണ്. ഒറ്റവരി ലേഖനങ്ങളെ പോഷിപ്പിച്ചെടുക്കാൻ മാത്രം ആൾശേഷി ഇന്നിവിടെയില്ല എന്നതും കൂടി ശ്രദ്ധയിൽപ്പെടുത്തുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 17:03, 15 ജൂൺ 2021 (UTC)[മറുപടി]

ഉറപ്പായും ഇനി ശ്രദ്ധിക്കാം. ഒരു പ്രത്യേക സാഹചര്യത്തിൽ ലേഖനം അവിടെ വെച്ച് നിർത്തേണ്ടി വന്നു. വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തിയതിനു ശേഷം ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കുക എന്നല്ലേ? പിന്നെ, Infobox മലയാളത്തിൽ പൂർണമായും മൊഴിമാറ്റം നടത്തേണ്ട എന്നാണോ? മറ്റു പ്രധാന ഭാഷകളിലെ വിക്കിപീഡിയ പേജുകളിൽ Infobox അവരുടെ ഭാഷകളിൽ പൂർണമായും തർജ്ജമ ചെയ്തത് കണ്ടുകൊണ്ടാണ് ഞാനും അതാവർത്തിച്ചത്. Shilajan Sivasankar (സംവാദം) 05:50, 16 ജൂൺ 2021 (UTC)[മറുപടി]

Infobox മലയാളത്തിൽ മൊഴിമാറ്റം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, Infobox മാത്രം ഉണ്ടായാൽപ്പോരല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} 05:54, 16 ജൂൺ 2021 (UTC)[മറുപടി]

prettyurl ചേർക്കുന്നത് സംബന്ധിച്ച്

[തിരുത്തുക]

പ്രിയ @Shilajan Sivasankar:, താങ്കൾ തുടക്കമിട്ട സഖ്യസേന അധിനിവേശ കാലഘട്ടം (ജർമ്മനി) എന്ന താളിൽ prettyurl ചേർത്തത് ശരിയായ രീതിയിലല്ല. ഇംഗ്ലീഷ് താളുമായി വിക്കി ഡാറ്റ കണ്ണിയാണ് ചേർക്കേണ്ടത്. prettyurl ചേർക്കാൻ ഇംഗ്ലീഷ് താൾ ഉണ്ടെങ്കിൽ ഇംഗ്ലീഷ് താളിൻ്റെ പേര് prettyurl ന് ശേഷം | ഇട്ട് ചേർത്ത് സേവ് ചെയ്യുക. തുടർന്ന് prettyurl ആയി ചേർത്ത ഇംഗ്ലീഷ് പേരിൽ തിരിച്ചുവിടൽ താൾ പുതിയ താൾ ആയി സൃഷ്ടിക്കുക. മുകളിൽ സൂചിപ്പിച്ച താളിൽ ഞാൻ ശരിയായ രീതിയിൽ prettyurl ചേർത്തത് കാണുക. Ajeeshkumar4u (സംവാദം) 08:28, 1 ജൂലൈ 2021 (UTC)[മറുപടി]

Prettyurl ഇനി ശരിയായ രീതിയിൽ ചേർക്കുവാൻ ശ്രദ്ധിക്കാം.

ഞാൻ വിക്കിഡാറ്റയിൽ കണ്ണി ചേർക്കുവാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ 'താങ്കൾ ഈ പ്രവർത്തി നടത്തുവാൻ അർഹരല്ല എന്നും, ചില ഉപയോക്താക്കൾക്ക് മാത്രം അത് ചെയ്യുവാൻ സാധിക്കുകയുള്ളൂ' എന്ന് കാണിക്കാറുണ്ട്. എല്ലാ വിക്കിഡേറ്റ ഇനത്തിൽ ഇത് വരാറില്ലെങ്കിലും ചിലതിൽ ഇങ്ങനെ വരാറുണ്ട്. Shilajan Sivasankar (സംവാദം) 17:12, 1 ജൂലൈ 2021 (UTC)[മറുപടി]

@Shilajan Sivasankar:,വിക്കിഡാറ്റയിൽ മറ്റുഭാഷകളിലേക്ക് അന്തർഭാഷാ കണ്ണി ചേർക്കാൻ ആദ്യം താളിന്റെ ഇടതുവശത്ത് ഏറ്റവും താഴെ നോക്കുക. കണ്ണി ചേർക്കാത്ത താളുകളിൽ അവിടെ "കണ്ണികൾ ചേർക്കുക" എന്ന ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ബോക്സ് വരും, അതിൽ മുകളിളെ ഭാഷ എന്ന ഭാഗത്ത് enwiki എന്ന് ടൈപ്പ് ചെയ്യുക താഴെയുള്ള താൾ എന്ന ഭാഗത്ത് ഇംഗ്ലീഷ് താളിന്റെ പേര് (ലിങ്ക് അല്ല) നൽകി കണ്ണി ചേർക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക. വിക്കിഡാറ്റയിൽ മുൻപേയുള്ള താളുകളിൽ താങ്കൾ തിരഞ്ഞെടുത്ത താൾ മുമ്പേതന്നെ കേന്ദ്രീകൃത വിവര ശേഖരത്തിലെ ഒരിനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ താളുമായി കണ്ണിചേർക്കേണ്ട താളുകളാണ് താഴെ പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് സ്ഥിരീകരിക്കുക. എന്ന സന്ദേശം വരും. സ്ഥിരീകരിച്ച് സേവ് ആക്കിയ ശേഷം വരുന്ന അറിയിപ്പ് അടച്ച് താൾ വീണ്ടും തുറന്നാൽ ഇടതുവശത്ത് താഴെ ഇംഗ്ലീഷ് മാത്രമമല്ല ഉള്ള മറ്റ് എല്ലാഭാഷകളുമായും കണ്ണി ചേർത്തത് കാണാം. ഇത് ആർക്കും ചെയ്യാവുന്നതാണ്. നിലവിൽ മലയാളം താളുകൾ കണ്ണിചേർത്തിട്ടുള്ള വിക്കിഡാറ്റയിൽ മറ്റ് താൾ ചേർക്കാൻ നോക്കിയാൽ മാത്രമേ പ്രശ്നം വരാൻ സാധ്യതയുള്ളൂ. Ajeeshkumar4u (സംവാദം) 05:27, 2 ജൂലൈ 2021 (UTC)[മറുപടി]

@Ajeeshkumar4u, ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയ പേജുകളുമായി കണ്ണി ചേർക്കുവാൻ ശ്രമിക്കുമ്പോൾ (സ്ഥിരീകരിക്കുക എന്നതിൽ ക്ലിക്ക് ചെയ്തതിനു ശേഷം), "ഈ താൾ തിരുത്തോ മറ്റു പ്രവർത്തികളോ തടയാനാകും വിധം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്" എന്ന് മലയാളത്തിലും "You do not have the permissions need to carry out this action" എന്ന് ഇംഗ്ലീഷിലും സന്ദേശം വരുന്നു. എന്തുകൊണ്ടായിരിക്കും ഇത് വരുന്നത്? ഇത് കൂടാതെ, അതിർത്തി തർക്കം എന്ന താൾ ഞാൻ രണ്ടു ഭാഷകളിൽ നിന്ന് വിവരങ്ങൾ തർജ്ജമ ചെയ്ത് എഴുതിയതാണ്, രണ്ടു ഭാഷകളിൽ നിന്നായതുകൊണ്ട് എങ്ങനെയുള്ള ഫലകമാണ് ഉപയോഗിക്കേണ്ടത്? Shilajan Sivasankar (സംവാദം) 08:29, 15 ജൂലൈ 2021 (UTC)[മറുപടി]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ

[തിരുത്തുക]

സുഹൃത്തെ Shilajan Sivasankar,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]