Jump to content

ഉപയോക്താവിന്റെ സംവാദം:Vvijayakumar5762

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Vvijayakumar5762 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:26, 9 ഫെബ്രുവരി 2023 (UTC)[മറുപടി]

അനാവശ്യ വിവരങ്ങൾ ചേർക്കരുത്[തിരുത്തുക]

പ്രിയ @Vvijayakumar5762:, താങ്കൾ വി. വിജയകുമാർ എന്ന ലേഖനത്തിൽ ചേർത്ത പല വിവരങ്ങളും ഒരു വിജ്ഞാനകോശത്തിൽ പ്രസക്തമല്ലാത്തതുകൊണ്ടാണ് നീക്കം ചെയ്തിരുന്നത്. അതൊക്കെ താങ്കൾ തിരികെ ചേർത്തു. താങ്കളെക്കുറിച്ചുള്ള ഈ എഴുതൽ വിക്കിനയങ്ങൾക്കെതിരാണ്. വിക്കിപീഡിയ ഒരു പ്രസംഗവേദിയോ പരസ്യം നൽകാവുന്ന ഇടമോ അല്ല. വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്നത് കാണുക. തന്നെപ്പറ്റിത്തന്നെയോ താൻ ഭാഗമായ പദ്ധതിയെപ്പറ്റിയോ ലേഖനമെഴുതാനുള്ള വാഞ്ഛ സ്വാഭാവികമാണ്. വിജ്ഞാനകോശത്തിന്റെ ചട്ടങ്ങൾ മറ്റു ലേഖനങ്ങളെപ്പോലെ തന്നെ ഇത്തരം ലേഖനങ്ങൾക്കും ബാധകമാണ്. സന്തുലിതമായ കാഴ്ച്ചപ്പാടുണ്ടാകണം എന്ന ആവശ്യവും ഇതിൽ പെടും. തന്നെപ്പറ്റിത്തന്നെ എഴുതുമ്പോഴോ തനിക്ക് താല്പര്യമുള്ള ഒരു വിഷയത്തെപ്പറ്റി എഴുതുമ്പോഴോ നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഒരു വ്യക്തിയെപ്പറ്റിയുള്ള താളിൽ അദ്ദേഹത്തിന്റെ തന്നെ ആത്മകഥാപരമായ സ്രോതസ്സുകളിലേയ്ക്ക് ധാരാളം കണ്ണികൾ കൊടുക്കുന്നതും അത്തരം ധാരാളം അവലംബങ്ങൾ താളിൽ ചേർക്കുന്നതും ആശാസ്യമല്ല. അവലംബമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ കുറേ കണ്ണികളും നൽകി, എന്നാൽ അവയിൽ https://www.keralafilm.com/images/state_film_awards2013.pdf എന്നത് മാത്രമാണ് നിലവിലുള്ളത്. ബാക്കിയെല്ലാം നിലവിലില്ലാത്ത കണ്ണികളും കുറച്ചെണ്ണം താങ്കളുടെ പുസ്തകവിൽപ്പനയ്ക്കുള്ള പരസ്യപ്പേജുകളുമാണ്. പകർപ്പവകാശമുള്ള പുസ്തകച്ചട്ടയും മറ്റും പ്രസിദ്ധീകരിക്കരുത്. ഇനി ഇത്തരം തിരുത്തുകൾ സ്വന്തം പേജിൽ ചെയ്യരുത്. വിക്കിപീഡിയയിൽ സംഭാവനകൾ നൽകാൻ താൽപര്യമുണ്ടെങ്കിൽ, മറ്റു ലേഖനങ്ങൾ ചേർക്കുകയോ തിരുത്തി മെച്ചപ്പെടുത്തുകയോ ചെയ്യുക. താങ്കൾക്ക് ശ്രദ്ധേയതയുണ്ടെങ്കിൽ അത് മറ്റുള്ളവർ ചേർക്കും. അതല്ലാതെ സ്വന്തം പുസ്തകങ്ങലുടെ പരസ്യപ്പലകയായി വിക്കിപീഡിയയെ ഉപയോഗിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. നയം പാലിക്കാതെയുള്ള തിരുത്തുകൾ താങ്കളെ തടയുന്നതിന് കാരണമാകാം എന്നും ശ്രദ്ധിക്കുക. വിക്കിപീഡിയയിൽ സംഭാവനകൾ നൽകാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 05:24, 16 ഒക്ടോബർ 2023 (UTC)[മറുപടി]

ok
You may remove if there is any article in the site counter to Wikipedia norms Vvijayakumar5762 (സംവാദം) 05:55, 16 ഒക്ടോബർ 2023 (UTC)[മറുപടി]