Jump to content

ഉപയോക്താവ്:റെജി ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ വിശ്വകർമജർ


വിശ്വകർമജർ പൗരാണിക ഭാരത സമൂഹത്തിന്റെ നിസ്തുലമായ ഭാഗമായ നിർമാണ വിദഗ്ധർ ആണ്.

ഋഗ്വേദം പറയുന്നത് ഇന്ദ്രധനുസ്സ് നിർമ്മിച്ചത് ത്വഷ്ടർ ആണെന്ന് സംസ്‌കൃത പണ്ഡിതനായ ആർതർ ആന്റണി മാക്ഡോണൽ വിവരിക്കുന്നു. വേദങ്ങളിൽ സൂചിപ്പിക്കുന്നത് ആരാണോ ഈ ലോകത്തിനു അനേകം ദൈവങ്ങളെ സൃഷ്ടിച്ചത് അദ്ദേഹം മഹത്തായ സിദ്ധികൾ ഉള്ള മഹാനായ ശില്പിയായ ത്വഷ്ടരാണ്.

എല്ലാ നിർമിതികളുടെ ഉള്ളിലും വാസ്തോപതി ദേവൻ വസിക്കുന്നു. ഋഗ്വേദത്തിൽ വാസ്തോപതി എന്നത് ത്വഷ്ടറാണ്. പണ്ഡിതനായ താരാപഥ ഭട്ടാചാര്യ ചൂണ്ടികാണിക്കുന്നത് ഋഗ്വേദത്തിൽ നിർമിതികൾക്ക് മുന്നേയുള്ള ആചാര അനുഷ്ടാനങ്ങൾ, അളവുകൾ, ശരിയായ സ്ഥലം/വസ്തു കണ്ടുപിടിക്കുന്നതിനുള്ള നിയമങ്ങൾ തുടങ്ങിയവ രേഖപെടുത്തിയിട്ടുണ്ട്. സയൻആചാര്യ 14 ആം നൂറ്റാണ്ടിലെ ഋഗ്വേദ വ്യാഖ്യാതാവ് വിശദീകരിക്കുന്നതു ഋഗ്വേദത്തിൽ ഒരു ഭൂപ്രദേശം കിഴക്കോട്ടു ചരിവ് വരത്തക്ക രീതിയിൽ നിർമ്മിക്കുന്നതിനുള്ള സമ്പ്രദായങ്ങൾ വാക്യങ്ങൾ ആയി രേഖപെടുത്തിയിട്ടുണ്ട്. ഭട്ടാചാര്യ സമർത്ഥിക്കുന്നത് ഈ ഋഗ്വേദ വാക്യങ്ങളിലുള്ള ആശയങ്ങൾ ആണ് പിന്നീട് വാസ്തു വിദ്യാ പുസ്തകങ്ങൾക്ക് ആധാരമായിട്ടുള്ളത്.

വിവേകാനന്ദ ജ്ഹാ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്‌ 1973 ലെ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ പ്രബന്ധത്തിൽ പറയുന്നത് മൈത്രായനി സംഹിത (കൃഷ്ണ യജൂർവേദം) യിൽ പറയുന്നത് രത്താകാരർ (വിശ്വകർമജർ)  രാത്നിൻ എന്ന പ്രദേശത്തിലെ വലിയ അധികാരികൾ ആയിരുന്നു. രാജസൂയ യാഗത്തിന്റെ സമയങ്ങളിൽ രാജാക്കന്മാർ അവരുടെ ഗൃഹങ്ങൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനം പ്രധാനമായും രാജാസൂയ യാഗത്തിന്റെ സമയത്ത് ദേവതകൾക്കുള്ള ആഭരണങ്ങൾ കാണിക്കയായി സ്വീകരിക്കുന്നതിനായാണ്. ഇന്ത്യൻ ശില്പകലയുടെ പുസ്തകങ്ങൾ ത്വഷ്ടരെകുറിച്ചും വിശ്വകർമാവിനെകുറിച്ചും രത്താകാരരെകുറിച്ചും പ്രതിപാദിക്കുന്നു.

പ്രമുഖ ചരിത്രകാരനും പുരാവസ്തു ശാസ്ത്രജ്ഞനുമായ Dr. S. Settar പറയുന്നത് കാദമ്പ, രാഷ്ട്രകൂട, ഗംഗാ ശിലാഫലകങ്ങളിൽ നിർമാണ വിദഗ്ദരെ (Artisans) വിശ്വകർമജർ/ വിശ്വകർമ ആചാര്യന്മാർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആലങ്ങാടി പുരാലിഖിതപ്രകാരം (1246 CE) ആർട്ടിസാൻസ്നെ രത്താകാര എന്നാണ് രേഖപെടുത്തിയിട്ടുള്ളത്. ഹോയ്സാല, ആന്ധ്രാ ശിലാഫലകങ്ങളിൽ നിർമാണ വിദഗ്ധരായ ആർട്ടിസാൻസ് സമൂഹം സ്വർണ ശില്പികൾ വെങ്കല ശില്പികൾ, ഇരുമ്പ് ശില്പികൾ, ശിലാ ശില്പികൾ, ദാരു ശില്പികൾ എന്നീ വിഭാഗങ്ങൾ ചേർന്നതായിരുന്നു. ഈ അഞ്ചു വിഭാഗങ്ങൾ ചേർന്ന സമൂഹത്തിനെ പഞ്ചാലർ/പഞ്ചമാനവർ എന്നാണ് അറിയപ്പെട്ടിരുന്നത്.