ഉപയോക്താവ്:സിപിഎഫ് വേങ്ങാട്
സിപിഎഫ് വേങ്ങാട് | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | പത്രപ്രവർത്തകൻ, എഴുത്തുകാരൻ |
കേരളത്തിലെ കോട്ടകൾ എന്ന ഒറ്റ പുസ്തകം കൊണ്ട് തന്നെ പേരും പ്രശസ്തിയും നേടിയ എഴുത്തുകാരനാണ് സിപിഎഫ് വേങ്ങാട്. കോട്ടകളെ കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകമാണിത്. ചൊവ്വക്കാരൻ പുതിയപുരയിൽ ഫിർഷാദ് എന്നാണ് മുഴുവൻ പേര്. ആനുകാലികങ്ങളിൽ സിപിഎഫ് വേങ്ങാട് എന്ന തൂലികാനാമത്തിൽ ഗവേഷണ സമാനമായ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കോട്ടകളെ കുറിച്ച് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധേയമായിരുന്നു.
തലശ്ശേരി സെന്റ് ജോൺസ് പള്ളി സെമിത്തേരി, തമിഴ്‌നാട്ടിലെ ഉദയഗിരി കോട്ടയിലുള്ള ഡിലനോയി സ്മാരകത്തിലെ അപൂർവ കല്ലറകൾ എന്നിവയുടെ ശോച്യാവസ്ഥ പുറംലോകത്തെ അറിയിച്ചു.
1972 മെയ് 8ാം തീയ്യതി തലശ്ശേരി ചേറ്റംകുന്നിൽ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ സി കെ ലത്തീഫിന്റെയും സിപി ജമീലയുടെയും മകനായാണ് ജനനം. കേഴിക്കോട് സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ ശേഷം പത്രപ്രവർത്തകനായി ജോലി തുടങ്ങി. ചന്ദ്രിക, മാധ്യമം, സിറാജ് എന്നീ പത്രങ്ങളിൽ ജോലി ചെയ്‌തെങ്കിലും ഫ്രീലാൻസ് ജേർണലിസ്റ്റ് എന്ന നിലയിലാണ് ശ്രദ്ധേയനായത്.
അവലംബം:
(1) In search of history of forts-The Hindu.
(2) കോട്ടകളുടെ ചരിത്രം പുസ്തകമാവുന്നു-മാതൃഭൂമി ദിനപത്രം.
(3)ദുർഗപുരാണം നെഞ്ചോട് ചേർത്ത-ചന്ദ്രിക ദിനപത്രം.
(4) കോട്ടകളുടെ ചരിത്രം പുസ്തകമാവുന്നു-മനോരമ ദിനപത്രം.