ഉപയോക്താവ്:Amalendu Nambiyar
എന്നെക്കുറിച്ച്:
[തിരുത്തുക]ഞാൻ അമലേന്ദു നമ്പ്യാർ. ഞാൻ ജനിച്ചത് ഡൽഹിയിലാണ്. ഞാൻ ഒരു ഡോക്ടർ ആണു. കാർഡിയോളജിയിൽ ഞാൻ ഡി. എം. (ഡോക്ടറേറ്റ് – മെഡിസിൻ) എടുത്തിട്ടുണ്ട്. ഞാൻ ഇപ്പോൾ താമസിക്കുന്നതും ഡൽഹിയിലാണ്.
ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ വിഭാഗമാണ് കാർഡിയോളജി. ഹൃദയത്തെക്കുറിച്ചും അതിൻറെ പ്രവർത്തനങ്ങളെ കുറിച്ചും ആഴത്തിലുള്ള പഠനം നടത്തിയിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇന്ന് വളരെയധികം കാണപ്പെടുന്ന രോഗങ്ങളിൽ ഒന്നാണ് വിവധ തരങ്ങളിലുള്ള ഹൃദ്രോഗങ്ങൾ. അധികം ഹൃദ്രോഗങ്ങളും ജീവിത ശൈലി കൊണ്ട് ഉണ്ടാകുന്നവയാണ്. എണ്ണ പലഹാരങ്ങൾ, പൊരിച്ചവ, അധിക കൊഴുപ്പ് എന്നിവ ഹൃദ്രോഗങ്ങൾക്കു കാരണമാകുന്നു. അമിതമായി ഭക്ഷണം കഴിക്കാതെ വ്യായാമങ്ങൾ ചെയ്തും ആരോഗ്യകരമായ ഹൃദയത്തെ സൂക്ഷിക്കാം. ഹൃദ്രോഗങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അവരുടെ രോഗശമനത്തിനു ചികിത്സിക്കുക, സഹായിക്കുക എന്നത് ഒരു കാർഡിയോളജി ഡോക്ടറായ എൻറെ ചുമതല കൂടിയാണ്.
യോഗ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യമുള്ള ശരീരവും മനസ്സും ലഭിക്കാൻ യോഗ നമ്മളെ സഹായിക്കുന്നു. വളരെ ചെറുപ്പ കാലം മുതലേ ഞാൻ സ്ഥിരമായി യോഗ ചെയ്യുന്നു. പഠനത്തിൽ ശ്രദ്ധിക്കാനും ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും യോഗ എന്നെ സഹായിച്ചു, ഇപ്പോഴും സഹായിക്കുന്നു. എല്ലാവരും സ്ഥിരമായി യോഗ ചെയ്യണം എന്നതാണ് എൻറെ അഭിപ്രായം. യോഗയുടെ പ്രാരംഭം ഇന്ത്യയിൽനിന്നാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. 2015 വർഷത്തിൽ ലോക യോഗ ദിനം ആചരിച്ചതിലും എനിക്ക് വളരെ സന്തോഷമുണ്ട്.
ഒഴിവു സമയങ്ങളിൽ ഞാൻ വായന ഇഷ്ടപ്പെടുന്നു. വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും എന്ന വാക്കുകൾ വളരെ അർത്ഥവത്തായ വാക്കുകളാണ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. വായന ഏതൊരാൾക്കും ഉണ്ടാവേണ്ട ഒരു നല്ല ശീലമാണ്. വായന നമ്മുടെ അറിവുകൾ വളർത്തുന്നു. അറിയാത്ത കാര്യങ്ങളെ അറിയാൻ വായന സഹായിക്കുന്നു. കഥകളും കവിതകളും നോവലുകളും ചരിത്രവും ഇതിസാഹങ്ങളും കുട്ടികഥകളും ഐതിഹ്യങ്ങളും എല്ലാം വായിക്കണം. ഒരു ഡോക്ടർ ആയ എന്നെ വായന ഒരുപാട് സഹായിച്ചിട്ടുണ്ട്. നമ്മുടെ മനസ്സിനെ ശാന്തമാക്കാനും കുളിർമ നൽകാനും വായനയ്ക്ക് സാധിക്കും. ഇന്നത്തെ സ്മാർട്ട് ഫോൺ സമൂഹത്തിൽ വായന കുറവാണെന്ന് പറയാം. എന്നാലും സ്കൂളുകളിൽ അടക്കം കുട്ടികളെയും വിദ്യാർത്ഥികളെയും വായന പ്രോത്സാഹിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ നടക്കുന്നു എന്നത് ആശാവഹമാണ്. വായനയിലൂടെ ലോകത്തിൻറെ വേഗത്തിനൊപ്പം സഞ്ചരിക്കാൻ സാധിക്കുന്നു. നമ്മുടെ സമൂഹത്തിലും രാജ്യത്തും കുട്ടികളും യുവാക്കളും മുതിർന്നവരും എല്ലാവരും വായിച്ചു വളരട്ടെ, വായിച്ചു വിളയട്ടെ എന്ന് പ്രതീക്ഷിക്കാം.
വിക്കിപീഡിയ പേജുകൾ
[തിരുത്തുക]താരകങ്ങൾ
[തിരുത്തുക]ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|