ഉപയോക്താവ്:Chittranjan Ezhuthachan
എന്നെക്കുറിച്ച്:
[തിരുത്തുക]ഞാൻ ചിത്രരഞ്ജൻ എഴുത്തച്ചൻ. കേരളത്തിൽ ജനിച്ചു, ബി. ഇ പഠനം പൂർത്തിയാക്കി. അനവധി എഞ്ചിനീയറിംഗ് ബിരുദധാരികൾ ചെയ്യുന്ന പോലെ തന്നെ ഞാനും ഐ ടി കമ്പനിയിൽ ഇപ്പോൾ ജോലിചെയ്യുന്നു. മുംബൈയിൽ ഒരു ഐ ടി സ്ഥാപനത്തിൽ എഞ്ചിനീയരായാണ് ഞാൻ പ്രവർത്തിക്കുന്നത്. എനിക്ക് 27 വയസ്സുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ നഗരങ്ങളിൽ ഒന്നായ മുംബൈയിലാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. വളരെ തിരക്കേറിയ ഒരു നഗരമാണ് മുംബൈ. ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഒന്നാണ് പണ്ട് ബോംബെ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ മുംബൈ. മഹാരാഷ്ട്രയുടെ തലസ്ഥാന നഗരം കൂടിയാണല്ലോ മുംബൈ.
സാഹസങ്ങളും സാഹസികയാത്രകളും എനിക്ക് വളരെ ഇഷ്ടമാണ്. ജീവിതമെന്നാൽ തന്നെ വലിയൊരു സാഹസികയാത്രയാണല്ലോ. സാഹസങ്ങൾ ജീവിതത്തെ കൂടുതൽ മനോഹരവും ആസ്വാദ്യകരവുമാക്കുന്നു. ലൈഫ് ബിഗിൻസ് വേർ യുവർ കംഫർട്ട് സോൺ എൻഡ്സ് എന്നാണല്ലോ. ഫോട്ടോഗ്രഫിയിലും ഞാൻ വളരെ തൽപരനാണ്. ഫോട്ടോഗ്രഫി എൻറെ ഹോബിയും പാഷനുമാണ്. ഞാൻ എവിടെ പോകുമ്പോളും ക്യാമറയും കൊണ്ടുപോകും. ഒരുപാട് മനോഹരമായ ചിത്രങ്ങൾ ഞാൻ എൻറെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. മനോഹരമായ കാഴ്ചകളും മറക്കാൻ ആഗ്രഹിക്കാത്ത മുഖങ്ങളും സന്ദർഭങ്ങളും എൻറെ ക്യാമറ പകർത്തിയിട്ടുണ്ട്. സുഹൃത്തുക്കളുടെ കൂടെ ദീർഘ യാത്രകൾ ചെയ്യുന്നതും എൻറെ ഇഷ്ടവിനോദമാണ്. അവരുടെ കൂടെ സമയം ചിലവഴിക്കുന്നതിലും കൂടുതൽ സന്തോഷപ്രദമായ മറ്റൊരു കാര്യമില്ല. ഈ യാത്രകളിലും ഒരുപാട് ഫോട്ടോകൾ എടുക്കാറുണ്ട്.
ഞാൻ ഒരു പ്രകൃതി സ്നേഹികൂടിയാണ്. കാടുകളും മലകളും പുഴകളും വന്യമൃഗങ്ങളും എനിക്ക് പ്രിയപ്പെട്ടവയാണ്. പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ എനിക്ക് എപ്പോഴും ആവേശമാണ്. വന്യമൃഗങ്ങളെ എനിക്ക് വളരെ ഇഷ്ടമാണ്. പ്രകൃതിയും വന്യമൃഗങ്ങളും എൻറെ ക്യാമറയിൽ ഒരുപാട് തവണ പതിഞ്ഞിട്ടുണ്ട്. ഒരു പ്രകൃതി സ്നേഹി എന്നാ നിലയിൽ പ്രകൃതിയെ നശിപ്പിക്കുന്ന കാര്യ്നഗലെ ഞാൻ വെറുക്കുന്നു. മനുഷ്യൻ തൻറെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നു. കാടുകൾ വെട്ടി നിരത്തുന്നു, വന്യ മൃഗങ്ങളെ ആക്രമിക്കുന്നു, വേട്ടയാടുന്നു. അവരുടെ വാസസ്ഥലങ്ങൾ കയ്യടക്കുന്നു. ഒരുപാട് വന്യമൃഗങ്ങൾ ഇന്ന് ഭൂമിയിൽനിന്നും അപ്രത്യക്ഷമായി, അവർക്കു വാസയോഗ്യമായിട്ടുള്ള പ്രദേശങ്ങളും പാരിസ്ഥിക അവസ്ഥകളും നശിപ്പിക്കപെട്ടു. അവയുടെ വംശനാശം സംഭവിച്ചു. ഒരുപാട് ജീവികളുടെ വംശനാശം ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതു എത്രയും വേഗം നമ്മൾക്കു തടയേണ്ടിയിരിക്കുന്നു. ഈ അതിമനോഹരമായ പ്രകൃതിയെ അതുപോലെ തന്നെ സംരക്ഷിക്കുകയും അടുത്ത തലമുറകൾക്കും പ്രകൃതിയെ ആസ്വദിക്കാനുള്ള അവസരം സൃഷ്ടിക്കുകയും വേണം.
വിക്കിപീഡിയ പേജുകൾ
[തിരുത്തുക]താരകങ്ങൾ
[തിരുത്തുക]ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|