Jump to content

ഉപയോക്താവ്:Raveendran wayanad

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബന്ദ: ജാതിക്കകളുടെ രഹസ്യ ദ്വീപ് ----------

ജക്കാർത്തയിൽ നിന്ന് എകദേശം 2.500 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയുടെ ഭാഗമായ ദ്വീപ് സമൂഹം മാണ് ബന്ദ ദ്വീപുകൾ

ആയിരകണക്കിന് വർഷങ്ങൾ ആയി പത്ത് ദ്വീപുകളുള്ള ഒരു ഗ്രൂപ്പ് ആയി ഈ ഭൂപ്രദേശം കാണപ്പെടുന്നത്.

ലോകത്തിലെ തന്നെ ജാതിക്കയുടെ യും മെയിസിന്റെയും ജന്മദേശം എന്നറിയപ്പെടുന്നത് ഇവിടം മാണ് - (ജാതിക്കയുടെ ഉള്ളിൽ കാണുന്ന തവിട്ട് നിറത്തോട് ക്കൂടിയ അരി ള്ളി നെയാണ് മെയിസ് എന്നു പറയുന്നത് )

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതി വരെ ലോകത്തിലെ തന്നെ ജാതിക്കയുടെയും മെയിസിന്റെയും പ്രധാന ഉറവിടം ബന്ദാ ദ്വീപുകൾ ആയിരുന്നു

യൂറോപ്യൻ ന്മരുടെ വരവിന് മുൻപ് ഇന്ത്യക്കാരോടും അറബികളോടും വ്യാപരബന്ധത്തിൽ ഏർപ്പെട്ടിരുന്നത്അന്ന് അവിടം ഭരിച്ചിരുന്ന ഒറാങ് കയ പ്രഭുക്കാൻ ന്മരുമായിട്ടായി രുന്നു.

അറബികൾ യൂറോപ്പുക്കാർക്ക് ജാതിക്ക പോലെയുള്ള സുഗന്ധവ്യജ്ഞനങ്ങൾ അമിത വിലയ്ക്ക് ആയിരുന്നു വിറ്റിരുന്നത് പ്രത്യേകിച്ച് സ്വർണ്ണത്തേക്കാൾ വില ഉണ്ടായിന്നു ജാതിക്കക്ക് ആ കാലഘട്ടത്തിൽ യൂറോ പിൽ ഉടനീളം പടർന്നു പിടിച്ചിരുന്നതും നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്ന പകർച്ചവ്യാധിയായ (Black Deth ) പ്ലേഗിനെ പ്രതിരോധിക്കാൻ ഇത് വളരെ ഫലപ്ര ഥമാണ് എന്ന് വിശ്വസിച്ചിരുന്നു

https://herbsocietyblog.wordpress.com/2019/11/21/nutmeg-the-rest-of-the-story/

തന്ത്രശാലികൾ ആയ അറബികൾ ഈ വിലയേറിയ സുഗന്ധവ്യജ്ഞനത്തിന്റെ സ്ഥാനം എവിടെയാണ് എന്നതിനെ കുറിച്ച് രഹസ്യമാക്കി വച്ചിരുന്നു ഇത് ഈ ദീപിലെ പ്രധാന ഉത്പനമായ ജാതിക്കയുടെ വില വളരെ ഉയർന്ന രീതിയിൽ നില നിർത്താൻ സഹായിച്ചു 1511 - ൽ യൂറോപ്യൻ ന്മാരുടെകടന്നു കയറ്റം ഇവിടെയ്ക്ക് ഉണ്ടാവുന്നത് വരെ ഇത് നില നിന്നു   പോർച്ചുഗൽ രാജവ് ആയിരുന്ന അൽ ബുക്കർക്ക് ബന്ദയെയും അയൽ ദ്വീപുകളെയും കീഴടക്കുന്നത് വരെ മാത്രം അതിനു ശേഷം ബന്ദാ ദ്വീപിന്റെ സുക്ഷ്മമായ രഹസ്യം പുറം ലോകം അറിയാൻ തുടങ്ങി. ദ്വീപുകൾ താമസിക്കാതെ സുഗന്ധ വ്യജ്ഞനങ്ങളുടെ പ്രധാന വ്യാപര കേന്ദ്രമാവുകയും ചെയ്തു.

ആദ്യ കാലങ്ങളിൽപോർച്ചുഗീസ് വ്യാപാരികൾ മികച്ച രീതിയിൽ വ്യാപാരം ഇവിടുത്തു ക്കാരുമായി നടത്തിയെങ്കിലും പിന്നീട് അത് ചൂഷ്ണം ചെയ്യപ്പെടുന്ന രീതിയിൽ ആയി മാറുകയാണ് ചെയ്തത്  ന്യായമായ കച്ചവടമല്ലാത്ത വ്യാപരവും അതിനെക്കാൾ ഉപരി ഈ ഭൂപ്രദേശത്തിനു മുകളിലുള്ള അവകാശ വാദവും മറ്റുംബന്ദാനീസ് ജനതയുടെശത്രുത മനോഭാവത്തിന് കാരണമായി  പതിനാറാം നൂറ്റാണ്ടിന്റെ പകുതി വരെ മാത്രമാണ് പോർച്ചുഗീസുകാർക്ക് ഇവിടെ വ്യാപാരംചെയ്യാനായത് പിന്നീടഏതാനും വർഷങ്ങൾ കൂടുമ്പോൾ ദ്വീപുകൾ സന്ദർശിച്ച് ജാതിക്ക, മെസ്, ഗ്രാമ്പൂ എന്നിവ നിറഞ്ഞ കപ്പലുകളുമായി മടങ്ങുകയായിരുന്നു.  ഒരിക്കൽ പോർച്ചുഗീസ് വ്യാപാരി ക്യാപ്റ്റൻ ഗാർസിയ ഹെൻറിക്വസ് ബന്ദാ ദ്വീപിൽഒരു കോട്ട പണിയാൻ ശ്രമിച്ചു, പക്ഷേ ദ്വീപുവാസികൾ ആയുധങ്ങളുമായി കയറി ഗാർസിയയുടെ ആളുകളെ ആക്രമിച്ചു.  യുദ്ധം ചെയ്യുന്നത് ചെലവേറിയതും മടുപ്പിക്കുന്നതുമാണെന്ന് മനസ്സിലാക്കിയ പോർച്ചുഗീസുകാർ ബന്ദാസ് ദ്വീപുകൾ ഒഴിവാക്കാൻ തുടങ്ങി, പകരം മലക്കയിലെ വ്യാപാരികളിൽ നിന്ന് അവരുടെ ജാതിക്ക വാങ്ങാൻ ശ്രമിക്കുകയാണ് ചെയ്തത്

അതിനു ശേഷംഡച്ചുകാർ പോർച്ചുഗീസുകാരുടെ പാത സ്ഥീകരിച്ച് ബന്ദയിലേക്ക് എത്തുകയും വ്യാപരം നടത്തുകയും ചെയ്തു. എന്നും പശ്ചത്യ ശക്തികൾ അധിനിവേശത്തോടപ്പം അവിടെയുള്ള ഉത്പന്നങ്ങളിൽക്കൂടി ആധിപത്യം തങ്ങൾക്ക് ആണ് എന്ന ചിന്താഗതിക്കൂടിയാണ് ഒരോ ഭൂപ്രദേശത്തേയ്ക്കും പ്രവേശിക്കുന്നത് ബന്ദാ ദ്വീപികളിലും സ്ഥിതി വ്യത്യസ്ത മായിരുന്നില്ല   സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ഒരു കുത്തകയെ നിർബന്ധിക്കാൻ അവർ ശ്രമിച്ചു, തങ്ങളുടെ ഉൽപ്പന്നങ്ങൾ ഡച്ചുകാർക്ക് മാത്രം വിൽക്കാൻ ബന്ദനികളോട് ആവശ്യപ്പെട്ടു.  ബന്ദനീസ് വ്യാപരികൾ ഇനിരസിച്ചു;  അവർക്ക് സ്വതന്ത്ര വ്യാപാരം ആവശ്യമായിരുന്നു, അതിലൂടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ വ്യാപാരികൾ ഇവിടെയ്ക്ക് എത്തുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ ലേലം വിളിച്ചയാൾക്ക് വിൽക്കാനും കഴിയും.  ഡച്ചു ക്കാരുമായി ഇതിനെ സംബന്ധിച്ച് പലപ്പേഴും ചർച്ചകൾ നടക്കുകയുണ്ടായി . ഇത് പലപ്പോഴും സംഘർഷങ്ങൾക്ക് വഴി വച്ചിട്ടുണ്ട്  ഒരു ഘട്ടത്തിൽ ബന്ദനീസ് വാസികൾഒരു ഡച്ച് അഡ്മിറലിനെ പതിയിരുന്ന് ആക്രമിക്കുകയും കൂട്ടത്തിൽ ഉണ്ടായിരുന്ന46 ഡച്ചുകാരെ വധിക്കുകയും ചെയ്തു ഇതിനു പകരമായി , ഡച്ച് പട്ടാളക്കാർ നിരവധി ബന്ദനീസ് ഗ്രാമങ്ങൾ കൊള്ളയടിക്കുകയും അവരുടെ കപ്പലുകൾ നശിപ്പിക്കുകയും ചെയ്തു.

നിർഭാഗ്യകരമായ സംഭവം ഡച്ചുകാർക്ക് അവസാനം ഡച്ചു ക്കാർക്ക് അനുകൂലമാവുകയാണ് ഉണ്ടായത് തുടർന്നുണ്ടായ സമാധാന ഉടമ്പടിയിൽ, ബന്ദാനീസുക്കാർഡച്ച് അധികാരത്തെയും സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ കുത്തകയെയും അംഗീകരിച്ചു.  അതേ വർഷം, ഡച്ചുകാർ ജാതിക്ക വ്യാപാരം നിയന്ത്രിക്കുന്നതിനായി ബന്ദാ ദ്വീപിൽ                                    ഫോർട്ട് നസ്സാവു എന്ന പേരിൽ കോട്ട  സ്ഥാപിച്ചു.Cസ്വയം സംഭരണനശാലകൾ ക്കും പട്ടാള ആവശ്യങ്ങൾക്കും വേണ്ടി]

https://www.iias.asia/the-newsletter/article/reinterpretations-fort-nassau-banda-islands-indonesia

സമാധാനം ഉണ്ടായിരുന്നിട്ടും, ബന്ദ നിവാസികൾ ഡച്ചുകാരോട് നീരസം പ്രകടിപ്പിക്കുകയും ഇംഗ്ലീഷുകാർ, മലായ്, ജാവനീസ് എന്നിവരുമായി വ്യാപാരം നടത്തി ഉടമ്പടി മന: പൂർവ്വം ലംഘിക്കുകയും ചെയ്തു.   ഇതെല്ലാം ഡച്ച്-ബന്ദനീസ് ബന്ധത്തെ വഷളാക്കി, പിന്നീട് നടന്നത് ദ്വീപു നിവാസിക ൾ ഒരിക്കാലും കാണാത്ത തരത്തിലുള്ള നരഹത്യയായിരുന്നുഅവരുടെ ജനസംഖ്യ പതിനയ്യായിരത്തിൽ നിന്ന് ആയിരം ആയി കുറഞ്ഞു.  തോട്ടത്തിൽ പണിയെടുക്കാനും ലാഭകരമായി വ്യാപാരം നിലനിർത്താനും ഡച്ചുകാർക്ക് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും അധിക അടിമകളെ കൊണ്ടുവരേണ്ടിവന്നു.

ആദ്യകാ ഘട്ടങ്ങളിൽ തന്നെ ഇംഗ്ലിഷുക്കാർ ബന്ദാ ദ്വീപുകളിൽ വ്യാപാരം നടത്തുന്നതിനു വേണ്ടി മത്സരിച്ചിരുന്നു

ഡച്ചുകാർക്ക് ഈ ദ്വീപുസമൂഹത്തിന്റെ പൂർണ നിയന്ത്രണം ലഭിക്കുന്നതിന് മുമ്പ്, പ്രധാന ബന്ദ ദ്വീപുകളിൽ നിന്ന് 10, 20 കിലോമീറ്റർ അകലെയുള്ള ചെറിയ ഐ, റൺ ദ്വീപുകളിൽ ഇംഗ്ലീഷുകാർക്ക് രണ്ട് വ്യാപാര പോസ്റ്റുകൾ ഉണ്ടായിരുന്നു.  1615-ൽ ഡച്ചുകാർ ഇംഗ്ലീഷുകാരെ ഐയിൽ നിന്ന് പുറത്താക്കിയെങ്കിലും 1667 വരെ വടക്കൻ അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള ന്യൂ ആംസ്റ്റാർഡാ ദ്വീലെയ്ക്ക് റൺ ദ്വീപിൽ നിന്ന് വ്യാപാരം നടത്തുകയും ചെയ്തു

നെപ്പോളിയൻ യുദ്ധസമയത്ത്, നെതർലാൻഡ്‌സ് ഫ്രാൻസിനു മുന്നിൽ കീഴടങ്ങിയപ്പോൾ, ഇംഗ്ലീഷുകാർ അവരുടെ അവസരം ഉപയോഗിക്കുകയും താൽക്കാലികമായി ബന്ദ ദ്വീപുകൾ പിടിച്ചെടുക്കുകയും ചെയ്തു.  ഡച്ചുകാർ ദ്വീപുകളുടെ നിയന്ത്രണം വീണ്ടെടുക്കുന്നതിനുമുമ്പ്, ഇംഗ്ലീഷുകാർ വിലയേറിയ നൂറുകണക്കിന് ജാതിക്ക തൈകൾ പിഴുതുമാറ്റി സിലോൺ, സിംഗപ്പൂർ, ഇന്ത്യ എന്നിവിടങ്ങളിലെ സ്വന്തം കോളനികളിലേക്ക് കൊണ്ടുപോയി, അങ്ങനെ ഡച്ച് കുത്തകയെ എന്നെന്നേക്കുമായി തകർത്തു.  ബന്ദാസിന്റെ പ്രത്യേകത നശിപ്പിക്കപ്പെട്ടു, ദ്വീപുകൾ വീണ്ടും സമാനമായിരുന്നില്ല.

1810 ഓഗസ്റ്റ് 9 ന് രാവിലെ ക്യാപ്റ്റൻ കോളിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സ്ക്വാഡ്രൺ ബന്ദ ദ്വീപുകൾ പൂർണ്ണമായും  പിടിച്ചെടുത്തു.

ജാതിക്ക ഇപ്പോഴും ബന്ദയിലെ പല ദ്വീപുവാസികളുടെയും പ്രധാന വരുമാന മാർഗ്ഗമാണ്, പക്ഷേ സാമ്പത്തിക അഭിവൃദ്ധി ഇല്ലാതായി.  സുഗന്ധവ്യഞ്ജനം ഇപ്പോൾ മറ്റ് പല രാജ്യങ്ങളിലും വളരുന്നു, ഇന്തോനേഷ്യ ഇപ്പോഴും വ്യാപാരത്തിൽ മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലും ബന്ദ ദ്വീപുവാസികൾ ഇത് നിയന്ത്രിക്കുന്നില്ല.  ഇരുപതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ശാന്തമായ ഉഷ്ണമേഖലാ യിൽലാണ് ഈ ദ്വീപ്.  ജാതിക്ക കൃഷിയിൽ ഉൾപ്പെടാത്തവർ തീരദേശ ജലത്തിൽ മത്സ്യം പിടിക്കുന്നു.  ബാക്കിയുള്ളവ ടൂറിസം ഒരു വരുമാന ന്മാർഗ്ഗമായി പിൻ തുടരുന്നു

പവിഴപ്പുറ്റുകളും ഉയർന്ന ജൈവവൈവിധ്യവും ഉൾപ്പെടെയുള്ള സമുദ്ര പരിസ്ഥിതിക്ക് ബന്ദ ദ്വീപുകൾക്കൾ വളരെ അനുയോജ്യമായ തുംചുറ്റുമുള്ള ബന്ദാ കടൽ ദ്വീപുകളെ കടുത്ത മധ്യരേഖാ താപനിലയിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളിൽ നിന്നും സംരക്ഷിക്കുന്ന ഒരു ബഫറായി പ്രവർത്തിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.  സമുദ്രത്തിലെ കാറ്റും ഉപ്പുവെള്ളവും ജാതിക്കയുടെ രുചിയെയും ഗുണനിലവാരത്തെയും സ്വാധീനിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് ഇപ്പോഴും കരുതുന്നു

https://www.aquaexpeditions.com/indonesia-cruise/ambon-spice-islands/highlights-excursions/banda-neira/

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Raveendran_wayanad&oldid=3563919" എന്ന താളിൽനിന്ന് ശേഖരിച്ചത്