Jump to content

ഉപയോക്താവ്:Shyam Muhiyadheen

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരളിന്നാഴത്തിലഴകെഴും

      ചിപ്പിയിൽ

കനിവോടെ കാത്തൊരരുമയാം

      മണിമുത്ത്

കൈവിട്ടുപോവതു കണ്ടു ഞാനിന്ന്

      പൊട്ടി,

കരയാൻ കഴിയാതെ തേങ്ങുന്നു

      വെൻ മനം!

കരഗതമാക്കുവാൻ കഴിയില്ലെ

      ന്നാകിലും

കൈവിട്ടുപോയോരോമൽ

      കിനാവിനെ

കയ്യിലൊതുക്കിഗാഢം പുണരുവാൻ

      മോഹം!

കണ്ടിരുന്നു ഞാനേെറെ

      സ്വപ്നങ്ങൾ ...

കരുതിയിരുന്നേറെ

      മോഹങ്ങൾ ...

കഴിഞ്ഞില്ലെനിക്കവ

      സ്വന്തമാക്കാൻ

കരിഞ്ഞു പോയെന്നനു

      രാഗവല്ലരി

കണ്ടു ഞാനിന്നെൻ

      കൺമുന്നിൽ

കരിന്തിരി കത്തുന്നെൻ സ്വപ്ന

      നാളം...

കൊണ്ടതെൻ നെഞ്ചകത്തിന്നുൾ

      ത്തടത്തിൽ

കിനിയുന്നു നിണമൂറുന്നു പിന്നെയും

      പിന്നെയും!
        
          -ശ്യാം പി മുഹിയദ്ധീൻ
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Shyam_Muhiyadheen&oldid=3236944" എന്ന താളിൽനിന്ന് ശേഖരിച്ചത്