ഉപയോക്താവ്:Simynazareth/notability
ദൃശ്യരൂപം
തർക്കം ഇല്ലാത്ത നിബന്ധനകൾ
[തിരുത്തുക]- പ്രധാനപ്പെട്ട ഒരു പുതിയ ആശയമോ, സിദ്ധാന്തമോ, പ്രക്രീയയോ മുന്നോട്ടുവയ്ച്ചതിന്റെ പേരിൽ പ്രശസ്തനാവുക
- ഒരു സ്വതന്ത്ര ഗ്രന്ഥം, ചലച്ചിത്രം, ലേഖനങ്ങൾ, അവലോകനങ്ങൾ എന്നിവയ്ക്ക് വിഷയമായിട്ടുള്ള കാതലായതോ പ്രസിദ്ധമായതോ ആയ ഒരു കൃതി/സൃഷ്ടി (ഒന്നിലധികം സൃഷ്ടികൾ) എന്നിവ രചിക്കുകയോ രചനയിൽ പങ്കാളിയാവുകയോ ചെയ്ത വ്യക്തി.
- ഇദ്ദേഹത്തിന്റെ കൃതികളോ സൃഷ്ടികളോ (a) ഒരു പ്രധാന സ്മാരകമായിട്ടുണ്ടെങ്കിൽ, (b) ഒരു പ്രധാന പ്രദർശനത്തിന്റെ വലിയ പങ്ക് ഇദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നെങ്കിൽ, (c) വിഅമർശകരുടെ കാര്യമായ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിൽ, (d) പല ശ്രദ്ധേയ ഗാലറികളിലും മ്യൂസിയങ്ങളിലും ഇദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിച്ചിപ്പിച്ചിട്ടുണ്ടെങ്കിൽ (ഉദാ ആൻ ഫ്രാങ്കിന്റെ ഡയറി നാസി ഭരണത്തിലെ ജൂതരുടെ ജീവിതത്തെ പറ്റി ഒരു ലിഖിതരേഖയാണ്. അതവരെ എഴുത്തുകാരി എന്നാ നിലയിൽ ശ്രധേയയാക്കുന്നു. ഒരു ശില്പിയുടെ ശിൽപം സ്മാരകമായാൽ അതവരെ ശ്രധേയരാക്കുന്നു)
- കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
- പാഠപുസ്തകമായി അംഗീകരിച്ച കൃതി
- രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
- ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി
- അക്കാദമികരംഗത്തുള്ളവരുടെ ശ്രദ്ധേയത സംബന്ധിച്ച താളും കാണുക
നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട നിബന്ധനകൾ
[തിരുത്തുക]- ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
- പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
- ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ/ അവരുടെ സമശീർഷരോ പിൻഗാമികളോ പ്രസ്തുത വ്യക്തിയെ ശ്രദ്ധേയരായി കണക്കാക്കുകയോ വിപുലമായി ഉദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ. [ ഉദാഹരണത്തിന് കേരളത്തിന്റെ ആദ്യ കാല ഫെമ്നിസ്റ്റ് എഴുത്തുകാരി കെ സരസ്വതി അമ്മ പ്രസക്തയാകുന്നത്, അവരെ പറ്റി ജെ ദേവിക അടക്കമുള്ള പിന്കാല ഫെമിനിസ്റ്റു എഴുത്തുകാരികൾ പലതവണ ഉദ്ദരിക്കുന്നത് കൊണ്ടാണ് ]
- മലയാളം പോലെയുള്ള ഒരു ഭാഷയിൽ പത്ത് പുസ്തകങ്ങൾ എന്ന് പറയുന്നത് അല്പം കടന്ന കൈ അല്ലേ ? അതും സോഷ്യൽ മീഡിയ വഴിയൊക്കെ വളരെ അധികം എഴുത്തുകാർ വായിക്കപ്പെടുന്ന ഇക്കാലത്ത് - kuttyedathi
- അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു
- മലയാളം വിക്കിയുടെ എഴുത്തുകാർ ശ്രദ്ധേയത നയം unfairly strict ആണ്. ഇതിൽ "പത്തു പുസ്തകം, അമ്പതു കൊല്ലം കഴിഞ്ഞും പ്രതികൾ" തിടങ്ങിയവ തീര്ത്തും artificial ആയ നിബന്ധനകളാണ്. മലയാളത്തിൽ എഴുതാൻ പുറപ്പെടുന്ന ഒരു എഴുത്തുകാരൻ പത്ത് പുസ്തകം ഒന്നും പുറത്തിറക്കണമെന്നില്ല എന്നത് ഒരു കാരണം. മറ്റു മേഖലകള നോക്കുമ്പോൾ കടുത്തതാണ് എന്നത് മറ്റൊരു കാരണം. ഒന്നിലധികം സിനിമകളിൽ പ്രധാന വേഷം മതി സ്നിമാ നടനെങ്കിൽ എഴുത്തുകാരന് പത്തു പുസ്തകം എന്ന് വെക്കുന്നത് കര്ക്കശമല്ലേ
മാറ്റം വരുത്തേണ്ട നിബന്ധനകൾ
[തിരുത്തുക]- സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
- സർക്കാർ/അക്കാദമി പുരസ്കാരം നേടാത്ത കുറഞ്ഞത് 10 കൃതികളെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരുപാട് ശ്രദ്ധേയരായ എഴുത്തുകാരെ - എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ നയങ്ങൾ അപര്യാപ്തമാണെന്നും ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും കരുതുന്നു. - Hrishi
തർക്കം ഉള്ള നിബന്ധനകൾ
[തിരുത്തുക]- ഈ വ്യക്തി ഒരു പ്രധാനപ്പെട്ടയാളാണെന്ന് സമകാലികരും അതിനുശേഷം വന്നവരും കണക്കാക്കുകയും ഇദ്ദേഹത്തെ പരക്കെ ഉദ്ധരിക്കുകയും ചെയ്യുക.
- ഇംഗ്ലീഷ് വിക്കിയിലെ നയങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഉദാഹരണത്തിനു നമുക്ക് ആദ്യ പോയന്റ് തന്നെയെടുക്കാം. A എന്ന വ്യക്തിയെക്കുറിച്ചാണു ലേഖനം എഴുതിയതും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടതും എന്നു കരുതുക. B എന്ന മറ്റൊരു വ്യക്തി A-യെക്കുറിച്ച് പലയിടങ്ങളിലും ഉദ്ധരിക്കുകയും ശ്രദ്ധേയനാണെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് എന്നു കരുതുക. ഇവിടെ വരാവുന്ന ചില ചോദ്യങ്ങൾ B എന്ന വ്യക്തി ശ്രദ്ധേയനാണെന്ന് എങ്ങനെയാണു കണക്കാക്കുക? അതിനും ഈ നയം തന്നെ അവലംബിക്കേണ്ടി വരും. അദ്ദേഹം ശ്രദ്ധേയനാണെന്നു തെളിയിക്കാൻ ചിലപ്പോൾ C എന്നൊരു മൂന്നാം വ്യക്തി വേണ്ടി വന്നേക്കും. B ശ്രദ്ധേയനാണെങ്കിൽ തന്നെ B ഏതെല്ലാമിടങ്ങളിൽ ക്വോട്ട് ചെയ്തിട്ടുള്ള കാര്യങ്ങളാണു കണക്കിലെടുക്കാൻ സാധിക്കുക. നമ്മുടെ എഴുത്തുകാരിൽ പലരും ഇന്ന് സോഷ്യൽമീഡിയകളിൽ സജീവമാണു്. ഇവിടങ്ങളിലൊക്കെ ക്വോട്ട് ചെയ്യുന്നതെല്ലാം വിക്കിപീഡിയയിൽ സ്വീകരിക്കാൻ കഴിയില്ലെന്നു അറിയാമല്ലോ. ഇതേ ആശയക്കുഴപ്പം തന്നെ തുടർന്നു വരുന്ന പോയന്റുകളിലുമുണ്ട്. ഇവയെല്ലാം ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതുണ്ട്. --Anoop
- അത്തരമൊരു ഇഴകീറൽ ആവശ്യമുണ്ടോ? ഇംഗ്ലീഷ് വിക്കിയിലെ പോയിന്റുകൾ റീസണബിളായാണു എനിക്ക് തോന്നിയത്.രവി (സംവാദം) 18:17, 10 നവംബർ 2013 (UTC)
പുതിയ നിർദ്ദേശങ്ങൾ
[തിരുത്തുക]- ആധികാരിക (ഓൺലൈൻ / ഓഫ്ലൈൻ മാദ്ധ്യമങ്ങളിൽ) ഒന്നിലധികം തവണ കൃതികളെക്കുറിച്ച് പഠനമോ വ്യക്തിയെക്കുറിച്ച് പരാമർശമോ വന്നിട്ടുണ്ടെങ്കിൽ പ്രസ്തുത വ്യക്തിയെയോ കൃതിയെയോ നോട്ടബിൾ ആയി പരിഗണിക്കാം.
- ബ്ലോഗർമാർക്കുള്ള ശ്രദ്ധേയതാനയം
- വ്യക്തി, തന്റെ ബ്ലോഗ് കാരണം ഭരണകൂടത്താൽ പീടിപ്പിക്കപ്പെടുകയോ വെട്ടയാടപ്പെടുകയോ ചെയ്യുകയുണ്ടായി
- വ്യക്തിയുടെ ബ്ലോഗ് ഒരു വാര്ത്താ പ്രധാന സംഭവത്തിന്റെ മർമഭാഗതുണ്ടായിരുന്നു
- വ്യക്തിയുടെ ബ്ലോഗ് രചനകൾ ഒരു സ്വതന്ത്ര പ്രസാധകർ ശ്രദ്ധേയമായ പുസ്തകമായി പുറത്തിറക്കി.
- വ്യക്തിയുടെ ബ്ലോഗ് ഒന്നിലതികം സ്വതന്ത്ര മാധ്യമങ്ങളിൽ കാര്യമായി ഉദ്ദരിക്കപ്പെട്ടു
- ഒരാളുടെ ആകെ രചനകളെപ്പറ്റിയോ അയാളെപ്പറ്റിയോ രണ്ടിലേറെ (ഓൺലൈൻ / ഓഫ്ലൈൻ) മാദ്ധ്യമങ്ങളിൽ പഠനങ്ങളോ ആസ്വാദനങ്ങളോ വന്നിട്ടുണ്ടെങ്കിൽ അതു പോരേ? --simy (സംവാദം) 13:33, 11 നവംബർ 2013 (UTC)
- മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം. ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. -ദേവദാസ്
- ആനുകാലികങ്ങളിൽ കൃതി പ്രസ്സിദ്ധപ്പെട്ട് കിട്ടുന്നതിൽ സ്വജ്ജനപക്ഷപാതവുമുണ്ടെന്ന് മറക്കാതിരിക്കുക. ക്വാളിറ്റി വർക്കുകളൊരുപാട് ബ്ലോഗുകളിലും ഓൺലൈൻ ഇടത്തിലും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. മുഖ്യധാരാ മാദ്ധ്യമത്തിന്റെ നിലവാരമൊരുപാട് ഇടിവ് സംഭവിച്ച ഇക്കാലത്ത്, ഓഫ്ലൈൻ വർക്കുകളെ മാത്രം ആധാരമാക്കി നോട്ടബിലിറ്റിയും മറ്റും നിശ്ചയിക്കുന്നതിൽ അപാകതയുണ്ട്. വിക്കി പോലെയുള്ള ഓൺലൈൻ സംരംഭം ആധാരമാക്കുന്നത് ഓഫ്ലൈൻ വർക്കുകളെ മാതമാക്കുന്നതിൽ ചെറുതല്ലാത്ത തമാശയുണ്ട്. - രവി
- ബ്ലോഗിനു വേണ്ടി പുതിയ നയം രൂപവത്കരിക്കുകയല്ല നിലവിലുള്ള നയത്തിൽ ഭേദഗതി വരുത്തി അവർക്കും പ്രവേശനം സാദ്ധ്യമാക്കുകയാണ് വേണ്ടത്. അവാർഡുകൾ സർക്കാർ മുദ്രയുള്ളതു തന്നെ വേണമെന്ന ശാഠ്യവും പുസ്തകങ്ങളുടെ എണ്ണം 10 എന്ന നിഷ്കർഷയും ഒഴിവാക്കേണ്ടതാണ്.ശ്രദ്ധേയരായ എഴുത്തുകാരിൽ നിന്ന് ഉണ്ടായിട്ടുള്ള പരാമശങ്ങളും മാനദണ്ഡമായി സ്വീകരിക്കാവുന്നതാണെന്നു തോന്നുന്നു.--ബിനു (സംവാദം) 19:13, 9 നവംബർ 2013 (UTC)