Jump to content

ഉപയോക്താവ്:Sodaram

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ മുഴുവൻ പേര്: സെബാസ്റ്റ്യൻ ക്രിസ്റ്റഫർ രാജ സോദരം (Sebastian Christopher Raja Sodaram)

വിക്കിപീഡിയയിൽ Sodaram (സോദരം) എന്ന ഉപയോക്തൃനാമത്തിൽ അറിയപ്പെടുന്നു. സെബാസ്റ്റ്യൻ സോദരം എന്ന് ഒദ്യോഗിക രംഗത്തും രാജ സോദരം എന്ന് സുഹൃദ് വലയങ്ങളിലും ഞാൻ പരാമർശിക്കപ്പെടാറുണ്ട്. അതിനാൽ സെബാസ്റ്റ്യൻ എന്നോ സോദരം എന്നോ മാത്രമായും അതാതു രംഗങ്ങളിൽ വിളിക്കപ്പെടുന്നു. കുടുംബത്തിലെ വിളിപ്പേര്: അനി. എല്ലാം ഞാൻ തന്നെ!

സ്വദേശം: ശക്തികുളങ്ങര, കൊല്ലം

നിലത്തെഴുതിയാണ് അക്ഷരം പഠിച്ചത്. കുടിപ്പള്ളിക്കൂടത്തിലെ അധ്യാപികമാരെക്കൂടാതെ എന്റെ പിതാവും എന്നെ അക്ഷരം എഴുതിച്ചിട്ടുണ്ട്. ശക്തികുളങ്ങര സെന്റ് ലിയോൺസ് പ്രൈമറി സ്കൂളിലേക്കായിരുന്നു അടുത്ത കയറ്റം. ശക്തികുളങ്ങര സെന്റ് ജോസഫ്‌സ് ഹൈ സ്‌കൂളിൽ നിന്ന് എസ്. എസ്. എൽ. സി വിജയിച്ചു. കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലായിരുന്നു പ്രീ ഡിഗ്രി ചെയ്തത്. അവിടെത്തന്നെ ബി.കോം ബിരുദവും പഠിച്ചു ജയിച്ചു.1989-ൽ ജോലിതേടി യു. എ. ഇ-യിലേക്കു യാത്രയായി. ജോലിയിലിരിക്കെ 'ഇന്റർനാഷണൽ ഫൈനാൻസ് മാനേജ്മെൻറ്' ഐച്‌ഛികവിഷയമായി എം. ബി. എ. എഴുതിയെടുത്തു. ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് 2018-ൽ ഫിലോസഫിയിലും 2022-ൽ സോഷ്യോളജിയിലും ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തര ബിരുദം നേടി.

1989-ൽ തുടങ്ങിയ ഔദ്യോഗിക ജീവിതം തുടരുന്നു. അക്കൗണ്ടന്റ് മുതൽ ഫൈനാൻസ് മാനേജർ വരെയുള്ള തസ്തികകളിൽ അറബ് കമ്പനികളും അമേരിക്കൻ ബഹുരാഷ്ട്ര കമ്പനികളും ഉൾപ്പെടെ വിവിധ കമ്പനികളിൽ ജോലി ചെയ്തു.

ഒരു രാഷ്ട്രീയ പാർട്ടിയിലും ഇതുവരെ അംഗമല്ല. ഇനി അംഗത്വമെടുക്കാൻ ഉദ്ദേശ്യവുമില്ല. ഇടതുപക്ഷ തത്വശാസ്ത്രത്തിൽ താൽപര്യമുണ്ട്. കത്തോലിക്ക കുടുംബത്തിലാണ് ജനിച്ചത്. പക്ഷേ, മതത്തിന്റ അതിരുകൾക്കകത്തു ജീവിക്കുന്ന ഒരാളല്ല. മതേതരമായ സമീപനമാണ് നല്ലത് എന്ന് കരുതുന്നു. നാം നമ്മുടെ സംസ്കാരം ദിനംതോറും സ്ഫുടം ചെയ്തെടുക്കണമെന്ന ചിന്ത മനസ്സിൽപേറി നടക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സ്വതന്ത്രചിന്ത ഇഷ്ടപ്പെടുന്നു.

വായനയിൽ താൽപര്യമുള്ളതുകൊണ്ടാണ് എഴുതാൻ കഴിയുന്നത്. ആകർഷകമായ ഭാഷയിലും ശൈലിയിലും എഴുതപ്പെട്ടിട്ടുള്ള ഏതു പുസ്തകവും വായിക്കാൻ ഇഷ്ടപ്പെടുന്നു. തകഴി ശിവശങ്കരപ്പിള്ള, എസ്. കെ. പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീർ, ഓ. എൻ. വി. കുറുപ്പ്, എം. ടി. വാസുദേവൻ നായർ, ടി. പദ്‌മനാഭൻ, ഓ. വി. വിജയൻ, കാക്കനാടൻ, എം. കൃഷ്ണൻനായർ, എൻ. എൻ. കക്കാട്, സുകുമാർ അഴിക്കോട്, സാറാ ജോസഫ്, സേതു, സക്കറിയ, എം. മുകുന്ദൻ, മാധവിക്കുട്ടി, പി. പത്മരാജൻ, കെ. പി. അപ്പൻ, കെ. ആർ. മീര തുടങ്ങിയവരുടെ കൃതികൾ എന്നെ വളരെയധികം വിസ്മയിപ്പിച്ചിട്ടുണ്ട്.


കൂടുതൽ അറിയാൻ:

എന്റെ ബ്ലോഗ്‌ എഴുത്തുകൾ വായിക്കുക: https://www.sodaram.com/

എന്റെ ഫേസ് ബുക്ക്‌ പ്രൊഫൈൽ കാണുക: https://www.facebook.com/sodaram

എന്റെ പ്രൊഫഷണൽ പ്രൊഫൈൽ സന്ദർശിക്കുക: https://linkedin.com/in/sodaram

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sodaram&oldid=4086339" എന്ന താളിൽനിന്ന് ശേഖരിച്ചത്