ഉപയോക്താവ്:Suresh S Mannarasala
ഈ താൾ വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ഉപയോക്തൃതാളുകൾ എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. |
സുരേഷ് മണ്ണാറശാല
മലയാള സാഹിത്യത്തിലെ ബഹുമുഖ പ്രതിഭയാണ് സുരേഷ് മണ്ണാറശാല. ജനനം 1964 ജൂണ് 13. കവി, ലേഖകൻ, വൈജ്ഞാനിക സാഹിത്യകാരൻ, ഗാനരചയിതാവ്, പരിസ്ഥിതി പ്രവർത്തകൻ, ബാലസാഹിത്യകാരൻ, മികച്ച അധ്യാപകൻ, കഥാകാരൻ, ആകാശവാണി, ടിവി കലാകാരൻ തുടങ്ങിയ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ജനനം : ഹരിപ്പാട് മണ്ണാറശാലയിലുള്ള സുരേഷ് ഭവനത്തിൽ അദ്ധ്യാപക ദമ്പതികളായ സുകുമാരൻ നായരുടെയും ചെമ്പകക്കുട്ടിയമ്മയുടെയും മകനായി 1964 ജൂൺ 13 ന് എസ്.സുരേഷ് കുമാർ എ നാമധേയത്തിൽ.
വ്യക്തിജീവിതം
പരേതരായ അധ്യാപകർ കുമാരപുരം കേമല്ലിൽതെക്കതിൽ സുകുമാരൻ നായരുടെയും ചെറുതന പാടിപ്പറമ്പിൽ ചെമ്പകക്കു'ിയുടെയും മകനായി ഹരിപ്പാട് 1964 ജൂണ് 13 ന് ജനിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മണ്ണാറശാലയിൽ സുരേഷ് ഭവനിൽ താമസിക്കുു. ജീവിതപങ്കാളി ബീന.ആർ, ചേർത്തല തൈക്കാട്ടുശ്ശേരി വി.എൻ കരുണാകരൻ നായരുടെയും പി.ഡി.രാധമ്മയുടെയും മകൾ. മക്കൾ : സന്ദീപ്.എസ്.കുമാർ, സാന്ദ്ര.എസ്.കുമാർ, ശ്രീദീപ് എസ്.കുമാർ. മരുമക്കൾ : അനൂപ് അരവിന്ദ്, ഹീര.ആർ. കൊച്ചുമക്കൾ : അവന്തിക അനൂപ്, ഭരത്.എസ്.
വിദ്യാഭ്യാസം
മണ്ണാറശാല യു.പി.എസ്, ഹരിപ്പാട് മോഡൽ ബോയ്‌സ് ഹൈസ്‌കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ്, ന്യൂഹൌറൈസ കോളേജ് ഓഫ് എഡ്യൂക്കേഷൻ ബംഗലുരു, തിരുപ്പതി യൂണിവേഴ്‌സിറ്റി എിവിടങ്ങളിൽ വിദ്യാഭ്യാസം. രസതന്ത്രത്തിൽ ബിരുദവും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി.
തൊഴിൽ
ഹൈസ്‌കൂൾ അധ്യാപകൻ, പ്രഥമാധ്യാപകൻ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എന്നീ തസ്തികകളിൽ പ്രവർത്തിച്ച് വിരമിച്ചു. ഇപ്പോൾ കവി, സാഹിത്യകാരൻ, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നാൽപത്തിയഞ്ചോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ ഇരുപത്തിയെട്ടെണ്ണം പുസ്തകരൂപത്തിൽ വിവിധ പ്രസാധകരിൽ നിന്നും പ്രസിദ്ധീകരിച്ചു. മലയാള ഗാനരചനയിൽ ശ്രദ്ധേയമായ സംഭാവന ചെയ്തിട്ടുണ്ട്. ഹരിപ്പാടിൻറെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ജീവിതവും രചനാരീതികളും അനുവർത്തിക്കുന്നു. മലയാള വൈജ്ഞാനിക സാഹിത്യത്തിന് കഴിഞ്ഞ കാൽനൂറ്റാണ്ടായി വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെലിവിഷൻ പരിപാടികൾക്കും ആകാശവാണി പരിപാടികൾക്കും ധാരാളം സ്‌ക്രിപ്റ്റുകളും ഗാനചരനയും നടത്തിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹം മികച്ച അധ്യാപകനുള്ള 'ഗുരുവർ' ദേശീയപുരസ്‌കാരവും നേടി. കേരള കാളിദാസ കേരളവർമ്മ വലിയകോയിതമ്പുരാൻ സ്മാരക ട്രസ്റ്റ് പ്രസിഡൻറ് കവി മുട്ടത്തുസുധ ഫൗണ്ടേഷൻ ട്രസ്റ്റ് ജോയിൻറ്സെക്രട്ടറി, കൺസ്യൂമർ ഫെഡറേഷൻ ജില്ലാകമ്മിറ്റിയംഗം, കേരള കാവ് സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി അംഗം, അധ്യാപക കലാസാഹിത്യസമിതി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കേരളസാഹിത്യ അക്കാദമി, കേരള സാംസ്‌കാരിക വകുപ്പ് എന്നിവയുടെ സ്‌കോളർഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.
1987 ൽ കായംകുളത്തുള്ള കൊപ്പാറേത്ത് ഹൈസ്‌കൂളിൽ സേവനം ആരംഭിച്ചു. 1988 ജൂ 16 മുതൽ 2020 മെയ് 31 വരെ മുതുകുളം ഹൈസ്‌കൂളിൽ അധ്യാപകൻ, പ്രഥമാധ്യാപകൻ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. വിദ്യാഭ്യാസ വകുപ്പിൻറെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്ഥാപകാംഗങ്ങളിലൊരാളായും ആലപ്പുഴ ജില്ലാ കൺവീനറായും പ്രവർത്തിച്ചു. മൂത്ത മകൻ സന്ദീപ്.എസ്.കുമാർ കേരള യൂണിവേഴ്‌സിറ്റിയിൽ സേവനം അനുഷ്ഠിക്കുന്നു. മരുമകൾ ഹീര ആർ കേരള ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥയാണ്. മകൾ സാന്ദ്ര എസ് കുമാർ, എം.ടെക് വിദ്യാഭ്യാസത്തിനുശേഷം തുറവൂർ ഗൌരിയമ്മ കോളേജ് ഓഫ് എൻജിനിയറിംഗിൽ അസിസ്റ്റൻറ് പ്രഫസറായി പ്രവർത്തിച്ചിട്ടുണ്ട്. മരുമകൻ കേരള സർക്കാർ സെക്രട്ടറിയേറ്റിൽ ധനകാര്യവകുപ്പിൽ ഉദ്യോഗസ്ഥൻ. ഇളയമകൻ ശ്രീദീപ് എസ്.കുമാർ ബിരുദധാരി. ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകർക്കുള്ള പത്ത് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 2009 ൽ ന്യൂഡൽഹിയിൽ വെച്ച് അന്നത്തെ മാനവശേഷി വികസന വകുപ്പ് മന്ത്രി കപിൽ സിബലിൽ നിന്നും സ്വീകരിച്ചു.
പുരസ്‌കാരങ്ങൾ
ഗുരുവർ ദേശീയപുരസ്‌കാരം 2009
ഗുരുശ്രേഷ്ഠ പുരസ്‌കാരം 2017
സി.പി ചാണ്ടി മെമ്മോറിയൽ ആചാര്യ പുരസ്‌കാരം 2020
പ്രഫ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം 2022 (വിജ്ഞാന സാഹിത്യം)
എൻ.വി കൃഷ്ണവാര്യർ സാഹിത്യപുരസ്‌കാരം 2005 (വിജ്ഞാന സാഹിത്യം)
അധ്യാപക കലാസാഹിത്യ സമിതി സംസ്ഥാന പുരസ്‌കാരം 1997,1998 (കവിത, ബാലസാഹിത്യം)
ദയാപുരസ്‌കാരം 2014 (മികച്ച അധ്യാപകനുള്ളത്)
കരുവാറ്റ ചന്ദ്രൻ സ്മാരക പുരസ്‌കാരം 2017 (സാഹിത്യം)
നളന്ദ ബാലമിത്ര പുരസ്‌കാരം 2018 (ബാലസാഹിത്യം)
സഹ്യാദ്രി പുരസ്‌കാരം 2018 (പരിസ്ഥിതി വിജ്ഞാനം)
മാതൃഭൂമി സ്റ്റഡി സർക്കിൾ പുരസ്‌കാരം (കവിത)
പള്ളിപ്പാട് കുഞ്ഞികൃഷ്ണൻ പുരസ്‌കാരം (കവിത)
മാതാ സച്ചിന്മയി പുരസ്‌കാരം 2017 (സാഹിത്യം)
കൂടാതെ കവിതകൾക്ക് സംസ്ഥാന മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും നേടിയിട്ടുണ്ട്.
പുസ്തകങ്ങൾ
1. പ്രഭാങ്കുരം (എൻ.ബി.എസ്, കോട്ടയം)
2. ചക്കരക്കുടം (നാടോടി സാഹിത്യം) എസ്.ടി റഡ്യാർ, കൊല്ലം
3. നാടൻപാട്ടുകൾ നാടിൻവേരുകൾ (നാടോടി സാഹിത്യം) ബീന പബ്ലിഷേഴ്‌സ്
4. സർപ്പാരാധനയും പ്രകൃതിസംരക്ഷണവും (വൈജ്ഞാനികം) കറൻറ് ബുക്സ്, കോട്ടയം
5. കേരളത്തിലെ ഇഴജന്തുക്കൾ (പഠനം) ഡിസി ബുക്സ്, കോട്ടയം
6. മലിനീകരണം (വൈജ്ഞാനികം) ഡിസി ബുക്സ്, കോട്ടയം
7. അതിമധുരം (ബാലസാഹിത്യം) കറൻറ് ബുക്സ്, കോട്ടയം
8. ഭാരതത്തിലെ മഹാനദികൾ (റഫറൻസ്) ഡിസി ബുക്സ്, കോട്ടയം
9. പർവതങ്ങൾ (റഫറൻസ്) ഡിസി ബുക്സ്, കോട്ടയം
10. കേരളത്തിലെ നദികൾ (വൈജ്ഞാനികം) കറൻറ് ബുക്സ്, കോട്ടയം
11. പരിസ്ഥിതിയുടെ നിജസ്ഥിതി (വൈജ്ഞാനികം) ഡിസി ബുക്സ്, കോട്ടയം
12. ഭൗതികശാസ്ത്രത്തിലെ മഹാപ്രതിഭകൾ (ബാലസാഹിത്യം) ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
13. കിന്നാരക്കച്ചേരി (നർമ്മകഥകൾ) സുരാബുക്‌സ് കൊച്ചി
14. ലഹരിനീരാളികൾ (വൈജ്ഞാനികം) സുരാബുക്‌സ് കൊച്ചി
15. പരിസ്ഥിതിയുടെ കവിതകൾ (കവിത) സുരാബുക്‌സ് കൊച്ചി
16. നേരറിയാൻ (ഫോക്‌ലോർ) സുരാബുക്‌സ് കൊച്ചി
17. മത്സ്യങ്ങളുടെ ലോകം (റഫറൻസ്) ഡിസി ബുക്സ്, കോട്ടയം
18. പ്രകൃതിസംരക്ഷണപാഠങ്ങൾ (വൈജ്ഞാനികം) അസന്റ ബുക്‌സ്, കോട്ടയം
19. ലോകത്തിലെ നദികൾ (റഫറൻസ്) ഡിസി ബുക്സ്, കോട്ടയം
20. പ്രകൃതിക്ഷോഭങ്ങൾ (റഫറൻസ്) ഡിസി ബുക്സ്, കോട്ടയം
21. പക്ഷിപുരാണം (ബാലസാഹിത്യം) സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
22. കണ്ടൽക്കാടുകൾ (വൈജ്ഞാനികം) ഡിസി ബുക്സ്, കോട്ടയം
23. ഊർജ്ജസ്രോതസുകൾ (വൈജ്ഞാനികം)
24. കാവുകൾ (വൈജ്ഞാനികം) എൻ.ബി.എസ് കോട്ടയം
25. പരിസ്ഥിതിയും ജൈവവൈവിധ്യവും (റഫറൻസ്) ഡിസി ബുക്സ് കോട്ടയം
26. ഉക്രയ്‌നിലെ ബാലകഥകൾ (ബാലസാഹിത്യം) സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിറ്റ്യൂട്ട്
27. കനലാട്ടം (കവിതാപരിധി പബ്ലിക്കേഷൻസ് തിരുവനന്തപുരം
28. ഉഗ്രമൂർത്തി സങ്കൽപങ്ങൾ (ഫോക്‌ലോർ) കുരുക്ഷേത്ര പ്രകാശൻ, കൊച്ചി
ആകാശവാണി
സാഹിത്യരംഗം, ഗ്രാമകേരളം, ഗ്രാമരംഗം, നാട്ടറിവ്, കവിതകൾ, വിദ്യാഭ്യാസരംഗം എന്നീ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ഗാനങ്ങൾ
ദൃശ്യമാധ്യമങ്ങളിലും ഭക്തിഗാനങ്ങളിലും ധാരാളം ഗാനങ്ങൾ രചന നടത്തിയിട്ടുണ്ട്