ഉപയോക്താവ്:Vdups1964
ദൃശ്യരൂപം
വിദ്യാർത്ഥ ദായിനി യു പി സ്കൂൾ പാലിയംതുരുത്ത്
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മദ്ധ്യദശകങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനവിഭാഗത്തിന് വിദ്യാഭ്യാസത്തിലും അടിസ്ഥാനസൗകര്യങ്ങളിലും ഉന്നമനം ഉണ്ടാക്കുന്നതിനു പാലിയംതുരുത്ത് ആനാപ്പുഴ ഭാഗങ്ങളിലെ സുമനസ്സുകളായവർ ചേർന്ന് വിദ്യാർത്ഥദായിനി സഭ എന്ന പേരിൽ ഒരു സഭ രൂപീകരിച്ചു. വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാക്കുക എങ്ങിനെ എന്ന ചോദ്യത്തിന് ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ഉത്തരമല്ലാതെ മറ്റൊരു വഴി അന്നില്ലായിരുന്നു.സഭയിലെ അന്നത്തെ ഭാരവാഹികളുടെ ശ്രമ ഫലമായി പാലിയംതുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിനു അനുവാദം നേടിയെടുക്കുകയും 1963-64 ൽ ബഹു. മുഖ്യമന്ത്രി ആർ. ശങ്കരിന്റെ കാലഘട്ടത്തിൽ സ്കൂളിന്റെ കെട്ടിട നിർമാണം പൂർത്തിയാക്കുകയും ചെയ്തു.