ഉമ നെഹ്രു
ഉമ നെഹ്രു | |
---|---|
ജനനം | |
മരണം | 28 ഓഗസ്റ്റ് 1963 | (പ്രായം 79)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | Indian independence activist, Lok Sabha member |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
ജീവിതപങ്കാളി(കൾ) | ശാംലാൽ നെഹ്രു |
കുട്ടികൾ | ശ്യം കുമാരി ഖാൻ ആനന്ദ് കുമാർ നെഹ്രു |
ബന്ധുക്കൾ | Jawaharlal Nehru (husband's cousin) അരുൺ നെഹ്രു (grandson) |
ഉമ നെഹ്രു (ജീവിതകാലം: 8 മാർച്ച് 1884 – 28 ആഗസ്റ്റ് 1963) ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയപ്രവർത്തകയുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ, രാമേശ്വരി നെഹ്രു സ്ഥാപിച്ച “സ്ത്രീ ദർപ്പൺ” എന്ന വനിതാ മാസികയിൽ അവർ നിരന്തരം ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. തൻറെ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ ഈ ലേഖനങ്ങളിലൂടെ അവർ സൂചിപ്പിച്ചിരുന്നു.[1]
അവർ ഉപ്പു സത്യാഗ്രഹത്തിലും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുക്കുകയും പങ്കെടുക്കുകയും പിന്നീട് തടവിലാക്കപ്പെടുകയും ചെയ്തിരുന്നു.[2] സ്വാതന്ത്ര്യം ലഭിച്ചിതിനുശേഷം ഉത്തർപ്രദേശിലെ സീതാപൂരിൽനിന്ന് ഉമ നെഹ്രു രണ്ടുതവണ ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു.[3] 1962 മുതൽ അന്തരിക്കുന്നതുവരെ അവർ രാജ്യസഭാംഗമായിരുന്നു.[4]
സ്വകാര്യജീവിതം
[തിരുത്തുക]ആഗ്രയിൽ ജനിച്ച ഉമ നഹ്രു വിദ്യാഭ്യാസം ചെയ്തത് ഹൂബ്ലിയിലെ സെൻറ് മേരീസ് കോൺവെൻറ് സ്കൂളിലായിരുന്നു.[5] 1901 ൽ ഉമ നഹ്രു ജവഹർലാൽ നെഹ്രുവിൻറെ കസിനായിരുന്ന ശാംലാൽ നെഹ്രുവിനെ വിവാഹം കഴിച്ചു. ദമ്പതിമാർക്ക് ശ്യാം കുമാരി എന്ന മകളും ആനന്ദ് കുമാർ എന്ന മകനുമാണുണ്ടായിരുന്നത്.[6] ആനന്ദ് കുമാർ നെഹ്രുവിൻറെ പുത്രനായ അരുൺ നെഹ്രു 1980 കളിൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Anup Taneja (2005). Gandhi, Women, and the National Movement, 1920-47. Har-Anand Publications. pp. 46–47.
- ↑ R. S. Tripathi, R. P. Tiwari (1999). Perspectives on Indian Women. APH Publishing. p. 143. ISBN 81-7648-025-8.
- ↑ "Members Bioprofile". 164.100.47.132. Archived from the original on 2014-07-14. Retrieved 2014-06-15.
- ↑ http://rajyasabha.nic.in/rsnew/pre_member/1952_2003/n.pdf
- ↑ "Members Bioprofile". 164.100.47.132. Archived from the original on 2014-07-14. Retrieved 2014-06-15.
- ↑ Nehru-Gandhi family tree.