ഉരുളി
ദൃശ്യരൂപം
കേരളത്തിലെ വീടുകളിൽ പാചകത്തിനുപയോഗിക്കുന്ന ഒരു പാത്രമാണ് ഉരുളി. വ്യവസായിക അടിസ്ഥാനത്തിൽ ഹോട്ടലുകളിലും, സദ്യകളിലും മറ്റും ഉപയോഗിക്കുന്ന ഉരുളികൾക്ക് അരമിറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുണ്ടാകാറുണ്ട്. വീടുകളിൽ പൊതുവെ ഇതിന്റെ ചെറിയ വലിപ്പമുള്ളതാണ് കണ്ടുവരുന്നത്. വട്ടത്തിൽ അകത്ത് അൽപം കുഴിയുള്ള രീതിയിലുള്ളതാണ് ഈ പാത്രങ്ങൾ.
ഉപയോഗം
[തിരുത്തുക]കൂടുതൽ അളവിൽ ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കാനാണ് ഉരുളി ഉപയോഗിക്കുന്നത്. സദ്യകളിൽ സാമ്പാർ, പായസം എന്നിവ ഉരുളിയിലാണ് ഉണ്ടാക്കുന്നത്. ഇതിനു പുറമേ പലഹാരങ്ങൾക്കായുള്ള അരിപ്പൊടി വറുക്കുന്നതിനും ഉരുളി ഉപയോഗിക്കാറുണ്ട്.
നോൺ വെജിറ്റേറിയൻ പാചകത്തിനും ഉരുളി ഉപയോഗിക്കാറുണ്ട്. ബീഫ് ഉലത്തുവാൻ പറ്റിയ ഏറ്റവും നല്ല പാത്രം ഉരുളിയാണ്.
ഓട് അഥവാ bronze കൊണ്ടു നിർമ്മിച്ച ഉരുളിക്ക് വില കൂടുതൽ ആയതിനാൽ അലൂമനിയം ഉരുളിയാണ് പലരും ഇന്ന് ഉപയോഗിക്കുന്നത്