ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം
ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 8°32′3″N 76°55′46″E / 8.53417°N 76.92944°E |
പേരുകൾ | |
ദേവനാഗിരി: | उळ्ळ्ऱु बालसुब्रह्मण्यस्वामि मन्दिरः |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തിരുവനന്തപുരം |
പ്രദേശം: | ഉള്ളൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | സുബ്രഹ്മണ്യൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരഹൃദയത്തിൽ ഉള്ളൂർ കൊച്ചുള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഉള്ളൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രം. കിഴക്കു ദർശനമായ സുബ്രഹ്മണ്യനാണ് ഇവിടുത്തെ മൂർത്തി. വട്ടശ്രീകോവിൽ. 16 കരിങ്കൽത്തൂണുകളീലാണ് മുഖമണ്ഡപം. മിക്കവാറും കരിങ്കല്ലിൽ തീർത്ത അപൂർവ്വമായ ഈ മഹാക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. കേരളത്തിലെ അറിയപ്പെടുന്ന ഗജരാജനായ ഉള്ളൂർ കാർത്തികേയൻ ഈ ക്ഷേത്രത്തിലെ ആനയാണ്.
ഐതിഹ്യം
[തിരുത്തുക]നെടുമങ്ങാട് രാജാക്കന്മാരുടെ ആയിരുന്നു ഈ ക്ഷേത്രം. പുറത്തുള്ള അയ്യപ്പനായിരുന്നു അന്ന് മുഖ്യപ്രതിഷ്ഠ. ഒരിക്കൽ രാജാവിന് ഒരു സ്വപ്നത്തിൽ ശാസ്താവ് പ്രത്യക്ഷപ്പെട്ട് തന്റെ സോദരനായ സുബ്രഹ്മണ്യനെക്കൂടി ഇവിടെ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ നെടുമങ്ങാട് രാജാവിന്റെ മേൽനോട്ടത്തിലാണ് സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചത്.
ക്ഷേത്ര രൂപകല്പന
[തിരുത്തുക]ശ്രീകോവിലിന്റെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു വലിയ കുളമുണ്ട്. ശ്രീകോവിലിനു ചുറ്റും അതിസുന്ദരമായ ദാരുശില്പങ്ങൾ കൊണ്ട് അലംകൃതമാണ്.
ക്ഷേത്രക്കുളം
[തിരുത്തുക]ദീർഘചതുരാകൃതിയിലുള്ള വിശാലമായ ക്ഷേത്രക്കുളം അമ്പലത്തിനു മുന്നിൽ വിരാജിക്കുന്നു. ഭഗവാന്റെ ഉഗ്രഭാവത്തിന്ന് ശാന്തതലഭിക്കാനുള്ള പ്രതീകമായിട്ട് പ്രതിഷ്ഠയുമായി അഭേദ്യബന്ധമുള്ള ഭഗവാന്റെ ഒരംഗമായി കണക്കാക്കിയാണ് ക്ഷേത്രത്തിനു മുമ്പിൽ കുളം നിർമ്മിച്ചിരിക്കുന്നത്.
ശ്രീകോവിൽ
[തിരുത്തുക]ശ്രീകോവിലുകളുടെ ദർശനം കിഴക്കോട്ടാണ്. ക്ഷേത്രത്തിനു മുമ്പിൽ ഒരു കുളമുണ്ട്. ഇവിടെ ദിവസേന അഞ്ച് പൂജകളും മൂന്ന് ശീവേലികളും നടത്തിവരുന്നു. ശാസ്താവ്, ഗണപതി, ശിവൻ, നാഗദൈവങ്ങൾ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.
ആനക്കൊട്ടിലും,ഊട്ടുപുരയും
[തിരുത്തുക]ആനയുടെ ആകാരം പോലെ വലിപ്പത്തിന്റെ ഗാംഭീര്യം അനുഭവിപ്പിക്കുന്ന പതിനാറു തൂണുകളോട് കൂടിയ ഇവിടുത്തെ ആനക്കോട്ടിൽ പുതുതായി പണികഴിപ്പിച്ചതാണ് .
പൂജാവിധികളും, വിശേഷങ്ങളും
[തിരുത്തുക]മീനമാസത്തിൽ ഉത്രം ആറാട്ട് വരുന്ന വിധത്തിലാണ് ഉത്സവം. തൈപ്പൂയവും വിശേഷമാണ്.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
[തിരുത്തുക]ദേശീയപാത തിരുവനന്തപുരത്ത് ഉള്ളൂരിൽ കൊച്ചുള്ളൂരിൽ ആണ് റൂട്ടിൽ ക്ഷേത്രം. ക്ഷേത്രത്തെ ചുറ്റി മുൻ വശത്തേക്ക് കുളം ചുറ്റി റോഡ് പോകുന്നു. കേശവദാസപുരത്തുനിന്നും ക്ഷേത്രതിലേക്ക് എത്താം. .
വഴിപാടുകൾ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
ശിവന്റെ നട
-
ഉള്ളൂർ ക്ഷേത്രചിറ
-
ഉള്ളൂർ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ ഊട്ടുപുര
-
ഊട്ടുപുര
-
ഉള്ളൂർ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ ഊട്ടുപുര
-
ക്ഷേത്രത്തിലെ മയിൽ
-
ക്ഷേത്രവും കുളവും കൂടിയ കാഴ്ച
-
ക്ഷേത്രത്തിലെ ആനപ്പന്തൽ
-
ക്ഷേത്രം ഗോപുരം അകത്തുനിന്നുള്ള ദൃശ്യം
-
ഉള്ളൂർ ക്ഷേത്രം പോസ്റ്റർ
-
ഉള്ളൂർ ക്ഷേത്രത്തിലെ പോസ്റ്റർ
-
ഉള്ളൂർ ക്ഷേത്രത്തിലെ ശ്രീകോവിൽ
-
ഉള്ളൂർ ക്ഷേത്രം പുറത്തുനിന്നുള്ള കാഴച
-
അമ്പലത്തിനു പിന്നിലെ വൃക്ഷം
-
ശാസ്താവിന്റെ നട
-
ഊട്ടുപുരയും ശിവന്റെ നടയും ചേർന്ന കാഴ്ച
-
ക്ഷേത്രത്തിന്റെ ഒരു വീക്ഷണം
-
ഒരു രാത്രി ദൃശ്യം