Jump to content

ഉഴവൂർ വിജയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉഴവൂർ വിജയൻ
ജനനം1952 ഏപ്രിൽ 25
മരണംജൂലൈ 23, 2017(2017-07-23) (പ്രായം 65)
അറിയപ്പെടുന്നത്പൊതുപ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും എൻ.സി.പി.യുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു ഉഴവൂർ വിജയൻ. (1952 ഏപ്രിൽ 25 - 2017 ജൂലൈ 23)[1]

കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്ത് കുറിച്ചിത്താനത്ത് കാരാംകുന്നേൽ വീട്ടിൽ ഗോപാലൻ - കമല ദമ്പതികളുടെ ഏക മകനായി 1952 ഏപ്രിൽ 25-ന് ജനിച്ചു. കുറിച്ചിത്താനം കെ.ആർ. നാരായണൻ ഗവൺമെന്റ് എൽപി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു ഹൈസ്‌ക്കൂൾ പഠനം പൂർത്തിയാക്കിയത്. ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നും ധനതത്വശാസ്ത്രത്തിൽ ബിരുദമെടുത്തു.

കെ.എസ്‍.യു.വിലൂടെയാണ് ഇദ്ദേഹം പൊതുരംഗത്തെത്തിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായിരുന്നിട്ടുണ്ട്. കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എൻസിപി തൊഴിലാളി വിഭാഗമായ ഐഎൻഎൽസി സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ എന്നീ നിലകളിലും പ്രവർത്തിച്ചു. കോട്ടയം കുമാരനല്ലൂർ ഡിവിഷനിൽ നിന്നുള്ള ജില്ലാ കൗൺസിൽ അംഗമായിരുന്നിട്ടുണ്ട്. വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം എന്നീ പദവികളും വഹിച്ചു.

കേരള കോൺഗ്രസ് (എം.) ചെയർമാൻ കെ.എം. മാണിക്കെതിരെ 2001-ൽ പാലാ നിയോജകമണ്ഡലത്തിൽനിന്നു മൽസരിച്ചു. ഇതായിരുന്നു അദ്ദേഹം നേരിട്ട ഏക നിയമസഭാ തിരഞ്ഞെടുപ്പ്. ഇതിൽ പരാജയപ്പെടുകയും ചെയ്തു.

കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വിജയൻ പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ എ.കെ. ആന്റണിക്കൊപ്പം കോൺഗ്രസ് എസ്സിന്റെ ഭാഗമായി. കോൺഗ്രസ് എസ്. എൻ.സി.പി.യിൽ ലയിച്ചപ്പോൾ എൻസിപിയുടെ കേരളഘടകത്തിന്റെ ഭാഗമായി.

കരൾസംബന്ധമായ അസുഖത്തെത്തുടർന്ന് ഏറെക്കാലം ചികിത്സയിലായിരുന്ന വിജയൻ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വെച്ച് 2017 ജൂലൈ 23-ന് രാവിലെ ഏഴുമണിയോടെ അന്തരിച്ചു.[2] 65 വയസ്സായിരുന്നു അദ്ദേഹത്തിന്. മരണസമയത്ത് എൻ.സി.പി. സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. മൃതദേഹം ഉഴവൂരിലെ വീട്ടിലെത്തിച്ച് പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യയും രണ്ട് പെണ്മക്കളും അദ്ദേഹത്തിനുണ്ട്.

അധികാരസ്ഥാനങ്ങൾ

[തിരുത്തുക]
  • എൻ.സി.പി. സംസ്ഥാന പ്രസിഡൻറ്
  • എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡൻറ്
  • എൻ.സി.പി. മീഡിയ കമ്മിറ്റി ചെയർമാൻ
  • പാർട്ടി ദേശീയ സമിതി അംഗം
  • എൻ.സി.പിയുടെ ട്രേഡ് യൂണിയൻ പ്രസിഡന്റ്

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2001 പാല നിയമസഭാമണ്ഡലം കെ.എം. മാണി കേരള കോൺഗ്രസ് (എം), യു.ഡി.എഫ്. ഉഴവൂർ വിജയൻ എൻ.സി.പി., എൽ.ഡി.എഫ്.


അവലംബം

[തിരുത്തുക]
  1. http://www.madhyamam.com/news/301076/140802[പ്രവർത്തിക്കാത്ത കണ്ണി]
  2. "എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു; സംസ്കാരം നാളെ". മലയാള മനോരമ. Archived from the original on 2017-07-23. Retrieved 23 ജൂലൈ 2017.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-09.
  4. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ഉഴവൂർ_വിജയൻ&oldid=4071911" എന്ന താളിൽനിന്ന് ശേഖരിച്ചത്