ഉഷ്ണജലധാര
ഭൂമിയുടെ ഉള്ളറകളിലെ ചുട്ടുപഴുത്ത ശിലാപടലങ്ങളുമായോ അവിടെയുള്ള അത്യുന്നതോഷ്മാവ് വഹിക്കുന്ന നീരാവിയുമായോ സമ്പർക്കത്തിൽ വരുന്ന ഭൂഗർഭജലമാണ് ഉഷ്ണജലധാരയായി പ്രവഹിക്കുന്നത് (Geyser). തുടർച്ചയായോ നിശ്ചിതസമയം ഇടവിട്ടോ ഉഷ്ണജലവും ചൂടുബാഷ്പവും ഭൂവൽക്ക വിദരത്തിലൂടെ മേലോട്ട് ചീറിപ്പൊങ്ങുന്ന ഉറവകളാണിവ. ലോകത്താകമാനം ആയിരത്തോളം ഉഷ്ണജലധാരകളുണ്ട്.[1][2]
രൂപീകരണം
[തിരുത്തുക]അഗ്നിപർവ്വതങ്ങളോട് അനുബന്ധമായാണ് ചൂടുനീരുറവകൾ കാണപ്പെടുന്നത്. പലപ്പോഴും ഇവ താൽക്കാലിക പ്രതിഭാസമായാണ് കാണപ്പെടുന്നത്. ഭൂമിക്കടിയിലെ മാഗ്മയാണ് ഉഷ്ണജലത്തിന് ചൂട് പ്രദാനം ചെയ്യുന്നത്. ഭൂപടലത്തിലെ വിടവുകളിലൂടെ അമിത സമ്മർദ്ദത്തിൽ പുറത്തു വരുന്ന ജലം ഉഷ്ണജലധാരയായി മാറുന്നു.
പ്രധാന ഉഷ്ണജലധാരകൾ
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ഓൾഡ് ഫെയ്ത്ഫുൾ എന്ന ഉഷ്ണജലധാര പ്രശസ്തമാണ്. ഇപ്പോൾ പ്രവർത്തനസജ്ജമായ ഉഷ്ണജലധാരകളിൽ ഏറ്റവും വലിപ്പമേറിയതും ഓൾഡ് ഫെയ്ത്ഫുള്ളാണ്. 91 മിനിറ്റ് ഇടവിട്ടാണ് ഇവിടന്ന് ഉഷ്ണജലം ചീറിയൊഴുകുന്നത്. ഭാരതത്തിൽ ജമ്മു-കശ്മിർ, പഞ്ചാബ്, ബിഹാർ, ആസാം എന്നീ സംസ്ഥാനങ്ങളിൽ ചൂടുനീരുറവകൾ ഉണ്ട്.
അവലംബം
[തിരുത്തുക]- ↑ "Definition of geyser noun from Cambridge Dictionary Online". Retrieved 2011-07-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-06. Retrieved 2015-08-23.