ഉസ്താദ് ഹോട്ടൽ
ദൃശ്യരൂപം
ഉസ്താദ് ഹോട്ടൽ | |
---|---|
സംവിധാനം | അൻവർ റഷീദ് |
നിർമ്മാണം | ലിസ്റ്റിൻ സ്റ്റീഫൻ |
രചന | അഞ്ജലി മേനോൻ |
അഭിനേതാക്കൾ | |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | എസ്. ലോകനാഥൻ |
ചിത്രസംയോജനം | പ്രവീൺ പ്രഭാകർ |
സ്റ്റുഡിയോ | മാജിക് ഫ്രേംസ് |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 2012 ജൂൺ 29 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത് 2012 ജൂൺ 29-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉസ്താദ് ഹോട്ടൽ. തിലകൻ, ദുൽഖർ സൽമാൻ, നിത്യ മേനോൻ, ലെന, മാമുക്കോയ, സിദ്ദിഖ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1][2][3] മാജിക് ഫ്രേംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഗോപി സുന്ദർ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥനും, എഡിറ്റിങ്ങ് മഹേഷ് നാരായണനും ആണ് നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
[തിരുത്തുക]- തിലകൻ – കരീം (ഉസ്താദ്)
- ദുൽഖർ സൽമാൻ – ഫൈസൽ (ഫൈസി)
- നിത്യ മേനോൻ – ഷഹാന
- സിദ്ദിഖ് – റസാക്ക് അഹമ്മദ്
- മാമുക്കോയ – ഉമ്മർ
- പ്രവീണ – ഫരീദ
- ജിനു ജോസ് – ബീച്ച് ബേ ചെയർമാൻ
- ലെന – ഫാത്തിമ
- ജയപ്രകാശ് – നാരായണൻ കൃഷ്ണൻ
- മണിയൻപിള്ള രാജു – ചെഫ് ബാബു
- ഭഗത് മാനുവേൽ
- വിഷ്ണു വിജയൻ
- ലിറ്റിൽ സ്വയമ്പ്
- കുഞ്ചൻ – ഡ്രൈവർ അബ്ദുള്ള
- പ്രേം പ്രകാശ് – ബാങ്ക് മാനേജർ
- ഡൊമിനിക്ക – ക്രിസ്റ്റീന
- കലാഭവൻ ഷാജോൺ – ഡ്രൈവർ
- ആസിഫ് അലി – അതിഥിതാരം
- ജിഷ്ണു രാഘവൻ – മെഹ്റൂഫ്
- രാജ് കലേഷ്
- സിജ റോസ്
- സിതാര
ഗാനങ്ങൾ
[തിരുത്തുക]ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "അപ്പങ്ങളെമ്പാടും" | അന്ന കാതറിന വളയിൽ | 4:48 | |
2. | "മേൽ മേൽ" | നരേഷ് അയ്യർ, അന്ന കാതറിന വളയിൽ | 4:11 | |
3. | "സുബ്ഹാനല്ലാ" | നവീൻ അയ്യർ, കോറസ് | 4:52 | |
4. | "വാതിലിൽ ആ വാതിലിൽ" | ഹരിചരൺ, കോറസ് | 5:04 | |
5. | "സഞ്ചാരി നീ" | ഗോപി സുന്ദർ | 4:30 |
അവലംബം
[തിരുത്തുക]- ↑ "Usthad Hotel". Nowrunning.com. Archived from the original on 2012-04-21. Retrieved 2012-05-09.
- ↑ "Usthad Hotel". Metromatinee. Archived from the original on 2012-06-09. Retrieved 2012-05-09.
- ↑ "Ustad Hotel – the film". AnjaliMenon - Official Blog.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഉസ്താദ് ഹോട്ടൽ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഉസ്താദ് ഹോട്ടൽ – മലയാളസംഗീതം.ഇൻഫോ
- മലയാളം വാരിക, 2012 ആഗസ്റ്റ് 03 Archived 2016-03-06 at the Wayback Machine