ഊന്നിവല
ഒഴുക്കുള്ള കായലിൽ തൂണുകൾ (ഊന്നികൾ) നാട്ടി അതിനിടയിൽ വല വിരിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യബന്ധനരീതിയെയാണ് ഊന്നിവല എന്ന് പറയുന്നത്.
ഊന്നിവല ഉപയോഗത്തിലിരിക്കുന്ന പ്രദേശങ്ങൾ
[തിരുത്തുക]കേരളത്തിൽ പലയിടത്തും ഈ രീതിയുപയോഗിച്ചുള്ള മത്സ്യബന്ധനം നടക്കുന്നുണ്ട്.
കൊച്ചിയിലെ കായലുകളിൽ ഈ രീതി സാധാരണമാണ്. അരൂർ, അരൂക്കുറ്റി [1] മട്ടാഞ്ചേരി, വല്ലാർപാടം, പനമ്പുകാട് [2] മേഖലകളിലെ കായലുകളിൽ ഈ സമ്പ്രദായം മത്സ്യബന്ധനത്തിനായി വർഷങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. കണ്ണൂരിലും[3] ഈ രീതി നിലവിലുണ്ട്. കൊല്ലം അഷ്ടമുടിക്കായലിൻറെ ശക്തികുളങ്ങര വില്ലേജിൽ ഉൾപ്പെടുന്ന ഭാഗങ്ങളിലും ഈ രീതി നിലവിലുണ്ട്.
പ്രതിസന്ധി
[തിരുത്തുക]ദേശീയ ജലപാതയുടെ വരവ് ഊന്നിവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ആൾക്കാരുടെ ജീവനോപാധിയെ ബാധിച്ചിട്ടുണ്ട് [4][5][6]. പുതുവെപ്പിലെ എൽ.എൻ.ജി. ടെർമിനലിന്റെ പരിസരപ്രദേശത്ത് മത്സ്യബന്ധനം നിയന്ത്രിക്കാനുള്ള നീക്കവും ഊന്നിവലകൾ നീക്കം ചെയ്യുന്നതിൽ ചെന്നെത്താൻ സാദ്ധ്യതയുണ്ട്. വല്ലാർപാടം കണ്ടൈനർ പദ്ധതി 327 ഊന്നിവലകൾ നീക്കം ചെയ്യുന്നതിൽ കലാശിച്ചു. [7]
അവലംബം
[തിരുത്തുക]- ↑ "അരൂക്കുറ്റി പഞ്ചായത്ത്". Archived from the original on 2013-09-09. Retrieved 2012-12-25.
- ↑ മാതൃഭൂമി.കോം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മാതൃഭൂമി.കോം". Archived from the original on 2012-05-26. Retrieved 2012-12-25.
- ↑ "മാതൃഭൂമി.കോം". Archived from the original on 2012-11-26. Retrieved 2012-12-25.
- ↑ ജനയുഗം ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മാദ്ധ്യമം.കോം[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ദേശാഭിമാനി.കോം