Jump to content

ഊരാച്ചേരി ഗുരുനാഥന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹെർമൻ ഗുണ്ടർട്ടിനെ സംസ്കൃതം മലയാളം എന്നിവ പഠിപ്പിച്ച മഹാന്മാരാണ് ഊരാച്ചേരി ഗുരുനാഥൻമാർ.[1][2]

താഴെ പറയുന്ന 5 പേരാണു് ഊരാച്ചേരി ഗുരുനാഥന്മാർ.

  • കുഞ്ഞിക്കണ്ണൻ ഗുരുനാഥൻ,[3][4]
  • കുഞ്ഞിച്ചന്തൻ ഗുരുനാഥൻ,[3]
  • ഒതേനൻ ഗുരുനാഥൻ,[3]
  • ചാത്തപ്പൻ ഗുരുനാഥൻ,[3]
  • കോരൻ ഗുരുനാഥൻ[3]

തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ കവിയൂരാണ് തിയ്യർ കുടുംബത്തിൽ ജനിച്ച അഞ്ചു സഹോദരന്മാരായി പ്രസിദ്ധിയാര്ജിച്ച ഊരാച്ചേരി ഗുരുക്കന്മാർ ജീവിച്ചിരുന്നത്.[1][4]1871-ൽ സ്ഥാപിച്ച ഗുരുകുലം എൽ.പി.സ്ക്കൂൾ ഊരാച്ചേരി ഗുരുനാഥൻമാർ സ്ഥാപിച്ചുതാണ്.[1] അഞ്ചു ഗുരുക്കന്മാരിൽ ഒരാൾ വൈദ്യനും മൂത്തയാൾ ചാത്തു ഗുരുക്കൾ പ്രദേശത്തെ അംശം അധികാരിയും ആയിരുന്നു.[5]

ആദ്യകാല ജീവിതം

[തിരുത്തുക]

തമ്പുരാക്കന്മാരുടെ പശുക്കളെ മേയ്ക്കലായിരുന്നു ഇവരുടെ തൊഴിൽ.[6] ഒരിക്കൽ കോവിലകത്തെ കുട്ടികളെ ഗുരുകുലത്തിലേക്ക് എത്തിക്കുവാൻ നിയോഗമുണ്ടായി. ഈ അവസരത്തിൽ പാഠശാലയ്ക്കു പുറത്തിരുന്ന് അകത്തു നടക്കുന്ന പഠനകാര്യങ്ങൾ കേട്ടു പഠിച്ച് അവർ അക്ഷരാഭ്യാസം നേടിയെടുത്തു.[6] ഈ കുട്ടികളുടെ അസാമാന്യ ബുദ്ധിവൈഭവം, കണ്ടറിഞ്ഞ ഗുരു, തമ്പുരാക്കന്മാരുടെ അനുവാദത്തോടെ ഇവരെ പാഠശാലയ്ക്കുള്ളിലിരുത്തി പഠിപ്പിച്ചു.[6] തങ്ങളുടെ അറിവിനെ‌ അതിവേഗം വികസിപ്പിച്ച‍‌ ഇവർ പെട്ടെന്നു തന്നെ നാടിന് ഗുരുക്കന്മാരായി മാറി.[6]

വാസനാശാലികളായ കവികളുമായിരുന്നു ഗുരുനാഥന്മാർ. അതിനാൽ ഇവർ ജീവിച്ച പ്രദേശം പിൽക്കാലത്ത് കവിയൂർ എന്ന പേരിൽ അറിയപ്പെട്ടു.[1][6] ഇവരെക്കുറിച്ച് കേട്ടറിഞ്ഞ ഹെർമൻ ഗുണ്ടർട്ട് മലയാളം പഠിക്കാൻ ഇവരെ തേടിയെത്തുകയായിരുന്നു. ഗുണ്ടർട്ട് താമസിച്ചിരുന്ന ഇല്ലിക്കുന്നിലേക്ക് ഊരാച്ചേരി ഗുരുനാഥൻമാരെ ക്ഷണിച്ചു വരുത്തിയായിരുന്നു ഗുണ്ടർട്ട് മലയാള ഭാഷയിൽ പ്രാവീണ്യം നേടിയത്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു രചിക്കാൻ പ്രേരണയായതും ഊരാച്ചേരി ഗുരുനാഥൻമാരായിരുന്നത്. കവിയൂരിൽ ഇവർ ജീവിച്ച ഭവനം മാത്രമാണ് ഈ ഗുരുക്കന്മാരുടെ അവശേഷിക്കുന്ന ഏക സ്മാരകം.

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "ചൊക്ലി ഗ്രാമപഞ്ചായത്ത്, ചരിത്രം, സാംസ്കാരികചരിത്രം". Archived from the original on 2014-07-24. Retrieved 2014-07-24.
  2. "The Hindu, Thalassery's Gundert legacy". Archived from the original on 2014-05-23. Retrieved 2007-09-17.
  3. 3.0 3.1 3.2 3.3 3.4 "ചൊക്ലി ഗ്രാമപഞ്ചായത്ത്, പഞ്ചായത്തിലൂടെ, ചൊക്ലി - 2010". Archived from the original on 2014-07-24. Retrieved 2014-07-24.
  4. 4.0 4.1 K s. Mathew (1500-1962). maritime malabar and europeans. Books of india. p. 468. ISBN 9788178710297. Retrieved 8-9-2008. {{cite book}}: Check date values in: |access-date= (help)
  5. Ulloor, (1957) കേരള സാഹിത്യ ചരിത്രം.open source, google books ശേഖരണം:2021-01-17. Page 279
  6. 6.0 6.1 6.2 6.3 6.4 പന്ന്യന്നൂർ ഭാസി. "ഊരാച്ചേരി ഗുരുനാഥന്മാർ". ഗുണ്ടർട്ടിന്റെ ഗുരുനാഥന്മാർ. നളന്ദ പബ്ബ്ലിക്കേഷൻ. pp. 26–34. ISBN 978-81-300-1398-5. Archived from the original on 2016-06-30. Retrieved 30 ജൂലൈ 2014.{{cite book}}: CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ

[തിരുത്തുക]