ഊരുഭംഗം
ദൃശ്യരൂപം
മഹാകവി ഭാസന്റെ പ്രശസ്ത സംസ്കൃത കൃതിയാണ് ഊരുഭംഗം.[1] മഹാഭാരതത്തെ ഉപജീവിച്ചുള്ളതാണ് ഇതിന്റെ ഇതിവൃത്തം. കുരുക്ഷേത്രയുദ്ധത്തിന്റെ അവസാനം ദുര്യോധനപക്ഷത്ത് ദുര്യോധനൻ മാത്രവും പാണ്ഡവപക്ഷത്ത് പാണ്ഡവർ മാത്രവും അവശേഷിക്കെ സ്യമന്തപഞ്ചകതീരത്ത് ഭീമദുര്യോധനന്മാരുടെ യുദ്ധം ആരംഭിക്കുന്നിടത്താണ് ഈ രൂപകം ആരംഭിക്കുന്നത്. വ്യാജ യുദ്ധത്തിൽ ഊരു (തുട) തകരുന്ന ദുര്യോധനൻ ആണ് കേന്ദ്രകഥാപാത്രം. വള്ളത്തോൾ നാരായണമേനോൻ ഇത് മലയാളത്തിലേക്ക് തർജ്ജമചെയ്തിട്ടുണ്ട്.[2]