Jump to content

എം.ആർ. ചന്ദ്രശേഖരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.ആർ. ചന്ദ്രശേഖരൻ
ജനനം(1929-02-26)26 ഫെബ്രുവരി 1929
പോട്ടോർ, തൃശ്ശൂർ, കേരളം, ഇന്ത്യ
മരണം5 ഡിസംബർ 2024(2024-12-05) (പ്രായം 95)
എറണാകുളം, കൊച്ചി, കേരളം, ഇന്ത്യ
തൊഴിൽസാഹിത്യകാരൻ, കോളേജധ്യാപകൻ
ദേശീയത ഇന്ത്യ
പൗരത്വംഇന്ത്യൻ
ശ്രദ്ധേയമായ രചന(കൾ)മലയാളനോവൽ ഇന്നും ഇന്നലെയും

മലയാളത്തിലെ ഒരു എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു എം.ആർ. ചന്ദ്രശേഖരൻ. നിരൂപണ- തർജ്ജമ മേഖലയിൽ നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ഇദ്ദേഹം മദിരാശി യൂണിവേഴ്സിറ്റിയിൽനിന്ന് ബി.ഒ.എൽ ബിരുദവും കേരളയൂണിവേഴ്സിറ്റിയിൽനിന്ന് എം.എ ബിരുദവും നേടി. കോളേജധ്യാപക സംഘടനയുടെ പ്രതിനിധിയായി ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സെനറ്റിലും സിൻഡിക്കേറ്റിലും അംഗമായിരുന്നിട്ടുണ്ട്. 2010-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1929 ഫെബ്രുവരി 26നു ജനിച്ച ഇദ്ദേഹം 2024 ഡിസംബർ 5നു വാർദ്ധക്യസഹജമായ കാരണങ്ങളാൽ എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ വെച്ച് അന്തരിച്ചു.[1]

കൃതികൾ

[തിരുത്തുക]
  • കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം[2]
  • എന്റെ ജീവിതകഥയിലെ എൻ.വി.പർവ്വം [3]
  • കമ്യൂണിസം ചില തിരുത്തലുകൾ [4]
  • ഉഴുതുമറിച്ച പുതുമണ്ണ്‌ [5]
  • ജോസഫ്‌ മുണ്ടശ്ശേരി: വിമർശനത്തിന്റെ പ്രതാപകാലം [6]
  • ഗോപുരം
  • ഗ്രന്ഥപൂജ
  • നിരൂപകന്റെ രാജ്യഭാരം
  • സത്യവും കവിതയും
  • ലഘുനിരൂപണങ്ങൾ
  • കമ്മ്യൂണിസ്‌റ്റ്‌ കവിത്രയം
  • നാം ജീവിക്കുന്ന ഈ ലോകം
  • മനുഷ്യാവകാശങ്ങൾ
  • മാനത്തേയ്‌ക്കു നോക്കുമ്പോൾ
  • ഉഴുതുമറിച്ച പുതുമണ്ണ്‌
  • പടിവാതില്‌ക്കൽ
  • കൊക്കോറോ
  • മാറ്റിവെച്ചതലകൾ
  • ജെങ്കിസ്‌ഖാൻ
  • തിമൂർ
  • മലയാളനോവൽ ഇന്നും ഇന്നലെയും

പുരസ്കാരങ്ങൾ

[തിരുത്തുക]

മലയാളനോവൽ ഇന്നും ഇന്നലെയും എന്ന ഗ്രന്ഥത്തിന് 2010-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. [7]

അവലംബം

[തിരുത്തുക]
  1. "സാഹിത്യ നിരൂപകൻ എംആർ ചന്ദ്രശേഖരൻ അന്തരിച്ചു". Deshabhimani. 2024-12-5. {{cite web}}: Check date values in: |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-16.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എം.ആർ._ചന്ദ്രശേഖരൻ&oldid=4142544" എന്ന താളിൽനിന്ന് ശേഖരിച്ചത്