ഉള്ളടക്കത്തിലേക്ക് പോവുക

എം.എ. സിദ്ദീഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ.എം.എ. സിദ്ദീഖ്
ഡോ.എം.എ. സിദ്ദീഖ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽ(s)അദ്ധ്യാപകൻ, പ്രഭാഷകൻ

കേരളത്തിലെ ഒരു സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനും അധ്യാപകനും ഗ്രന്ഥകാരനുമാണ് ഡോ.എം.എ. സിദ്ദീഖ്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിമാരിലൊരാളാണ്,. [1]

കേരള സാഹിത്യ അക്കാദമി നടത്തിയ പുസ്തക പ്രകാശനത്തിൽ എം.എ. സിദ്ദീഖിന്റെ പ്രഭാഷണം

ജീവിതരേഖ

[തിരുത്തുക]

1981 ജനുവരിയിൽ നെടുമങ്ങാട് ജനിച്ചു. ഒ. മുഹമ്മദ് ഹനീഫയുടെയും ആബിദ ബീവിയുടെയും മകനാണ്. ഗണിതത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തരബിരുദവും ജേണലിസത്തിൽ ഡിപ്ലോമയും നേടി. ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ.[2]

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന പുളിമാന കൃതികളുടെ പ്രകാശനം

കൃതികൾ

[തിരുത്തുക]
  • അവൾത്തുരുമ്പ് (ചെറുകഥകൾ)
  • ഖസാക്കിന്റെ മേൽവിലാസം (നിരൂപണം)
  • ആഗോളീകരണവും മലയാള ചെറുകഥയും (ഗവേഷണം)
  • പ്രിയപ്പെട്ട മുത്തശ്ശിക്ക് (ബാലസാഹിത്യനോവൽ).
  • മലയാള ഭാവനയും കേരള സാഹിത്യമിമാംസയും
  • നവസിദ്ധാന്തങ്ങളും സാഹിത്യ നിരീക്ഷണങ്ങളും
  • സൂഫികന്യക (നോവൽ)
  • അതിക്രമിച്ചു കടക്കുന്ന ഉത്തരാധുനികർ ശിക്ഷിക്കപ്പെടും

പുരസ്കാരങ്ങൾ

[തിരുത്തുക]
കെ.എസ്. രവികുമാറിനോടൊപ്പം കേരള സാഹിത്യ അക്കാദമി പുസ്തക പ്രകാശന ചടങ്ങിൽ
  • ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്‌കാരം,
  • എസ്.പി.സി.എസ്. കാരൂർ കഥാപ്രൈസ്,
  • പൂർണ ഉറൂബ് അവാർഡ്,
  • ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം. (ഏറ്റവും മികച്ച മലയാള ഗവേഷണ പ്രബന്ധത്തിന് കേരള സർവകലാശാലയും 'ഫൊക്കാന'യും ചേർന്നു നൽകുന്നു.)

അവലംബം

[തിരുത്തുക]
  1. https://www.deshabhimani.com/news/kerala/purogamana-kalasahithya-sangam/1134430
  2. https://greenbooksindia.com/dr-m-a-sidhique
"https://ml.wikipedia.org/w/index.php?title=എം.എ._സിദ്ദീഖ്&oldid=4112184" എന്ന താളിൽനിന്ന് ശേഖരിച്ചത്