എം.കെ. കമലം
എം.കെ. കമലം | |
---|---|
ജനനം | 1923 |
മരണം | 2010 ഏപ്രിൽ 20 |
തൊഴിൽ | നടി |
സജീവ കാലം | 1923 |
മലയാളത്തിലെ ആദ്യ ശബ്ദചലച്ചിത്രമായ ബാലനിലെ നായികയായിരുന്നു എം.കെ. കമലം. (മരണം: ഏപ്രിൽ 20 2010)
ജീവിതരേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ കുമരകം മങ്ങാട്ടുവീട്ടിൽ കൊച്ചപ്പപ്പണിക്കരുടെയും കാർത്ത്യായനിയുടെയും മകളായി ജനിച്ചു. നാടക നടനും, നാടകകൃത്തുമായ അച്ഛന്റെ നാടകത്തിൽ ബാലതാരത്തെ കിട്ടാനില്ലാത്തതിനെത്തുടർന്നാണ് കമലം നാടക രംഗത്ത് എത്തിച്ചേരുന്നത്. അല്ലിറാണി എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്[1]. തുടർന്ന് സത്യവാൻ സാവിത്രി, പാരിജാത പുഷ്പാഹരണം, ഗായകൻ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. കോട്ടയത്തെ ആര്യ ഗാനനടനസഭയുടെ വിചിത്ര വിജയം നാടകത്തിൽ അഭിനയിക്കുമ്പോഴാണ് ബാലനിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. ബാലനിലെ മൂന്നു ഗാനങ്ങൾ പാടിയതും കമലമായിരുന്നു[2]. തുടർന്ന് ഭൂതരായർ എന്ന ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചെങ്കിലും അതു പുറത്തിറങ്ങിയില്ല[1][2].
പിന്നീറ്റ് തന്റെ 24 വയസ്സു മുതൽ 40 വയസ്സുവരെ ഒരു കാഥികയായിട്ടായിരുന്നു കമലം അറിയപ്പെട്ടത്[1]. ആദ്യം അരങ്ങിൽ അവതരിപ്പിച്ച കഥ ഉള്ളൂരിന്റെ മൃണാളിനി ആയിരുന്നു. തുടർന്ന് വയലാറിന്റെ ആയിഷ, വള്ളത്തോളിന്റെ മഗ്ദലന മറിയം, എസ്.എൽ.പുരത്തിന്റെ മറക്കാത്ത മനുഷ്യൻ തുടങ്ങിയ രചനകൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചു[1].
2000-ൽ എം.പി. സുകുമാരൻ നായർ സംവിധാനം ചെയ്ത ശയനം ആണ് അവസാനം അഭിനയിച്ച് പുറത്തിറങ്ങിയ ചലച്ചിത്രം[1][3]. 2001-ൽ വിനോദ്കുമാർ സംവിധാനം ചെയ്ത ഒരു ഡയറിക്കുറിപ്പ് എന്ന ഡോക്യുമെന്ററിയിലും 2006-ൽ കെ.ജി. വിജയകുമാർ സംവിധാനം ചെയ്ത മൺസൂൺ എന്ന ചിത്രത്തിലും കമലം അഭിനയിച്ചിട്ടുണ്ട്.
പരേതനായ വി.കെ. ദാമോദരൻ വൈദ്യനാണ് കമലത്തിന്റെ ഭർത്താവ്. മൂന്നു പെണ്മക്കളുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "ബാലനിലെ നായിക എം.കെ. കമലം അരങ്ങൊഴിഞ്ഞു". മാതൃഭൂമി. Archived from the original on 2010-04-30. Retrieved 2010 April 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ 2.0 2.1 "ആദ്യകാല നായിക എം കെ കമലം അന്തരിച്ചു". മലയാളം വെബ്ദുനിയ. Retrieved 2010 April 21.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ബാലനിലെ നായിക എം.കെ.കമലം നിര്യാതയായി". മാധ്യമം ഓൺലൈൻ. Retrieved 2010 April 21.
{{cite news}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]
- Pages using the JsonConfig extension
- Articles with dead external links from ജനുവരി 2023
- Pages using infobox person with unknown empty parameters
- 1923-ൽ ജനിച്ചവർ
- 2010-ൽ മരിച്ചവർ
- ഏപ്രിൽ 20-ന് മരിച്ചവർ
- മലയാളചലച്ചിത്രനടിമാർ
- മലയാളചലച്ചിത്രപിന്നണിഗായകർ
- കോട്ടയം ജില്ലയിൽ ജനിച്ചവർ
- മലയാളകഥാപ്രസംഗകർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ